ഭാഗം 2

177 15 71
                                    

ഇരുന്ന് ഇരുന്ന് വെള്ളിയാഴ്ച ആയതൊന്നും ഞാൻ അറിഞ്ഞില്ല.. 🚶🏻‍♂️

വോട്ട് തന്നിട്ട് വായിക്കുവോ? 👉🏻👈🏻

*******************

ദേവകി : അവളും പള്ളിക്കൂടത്തിൽ പോയി പഠിക്കട്ടെ ജയേട്ടാ.. എത്ര ആന്നു വെച്ചാ വീട്ടിൽ തന്നെ?

ഭാനു : അച്ഛാ എനിക്കും പുത്തൻ കുപ്പായം ഒകെ ഇട്ടു സ്കൂളിൽ പോണം. 🥺

അവൾ അച്ഛന്റെ കൈയ്യിൽ തൂങ്ങി.

ജയരാജൻ : മോൾക്ക് അങ്ങനെ വേണംന്ന് ഉണ്ടെങ്കിൽ അങ്ങനെ ആവട്ടെ..

മകളുടെ പ്രതീക്ഷ നിറഞ്ഞുനിന്ന കണ്ണുകളെ തിരസ്കരിക്കാൻ കഴിയാതെ ജയരാജൻ പറഞ്ഞു.
ഭാനു സന്തോഷത്തിൽ തുള്ളിചാടി..

ഭാനു : എന്റെ നല്ല അച്ഛനാ.. ഉമ്മാ.. 🫂

ജയരാജൻ ഭാനുവിന്റെ ചാട്ടം കണ്ട് ചിരിച്ചു. ദേവകി കുഞ്ഞിന്റെ സന്തോഷം കണ്ട് മതി മറന്നു നിന്നു..

ഭാനു : ഞാൻ വല്യച്ഛന്മാരോട് പറയട്ടെ.. 🥰

അവൾ അവിടന്ന് ഓടി..

ദേവകി : കുട്ടിക്ക് നല്ല സന്തോഷം ആയില്ല്യേ🥰?

ജയരാജൻ : ഹ്മ്മ്. ബാലൻ അവിടെ പഠിക്കുന്ന കൊണ്ട് മാത്രാ.. ഇലേൽ ഭാനുനെ ഒറ്റക് വിടില്ല്യർന്നു ഞാൻ..

ദേവകി : എന്തിനാ ജയേട്ടാ എല്ലാരേം ഇത്രേം ഭയക്കണേ? അവരും മനുഷ്യർ തന്നല്ല്യേ? 

ജയരാജൻ : അവറ്റകളെ വിശ്വസിക്കാൻ കൊള്ളില്ല്യ ദേവകി. തൊട്ടാൽ കൂടെ അശുദ്ധിയാ.. കണ്ട പണിയരു തൊട്ടു ഇവിടം ഒക്കെ അശുദ്ധം ആക്കണോ നിനക്ക്?

ദേവകി : എല്ലാരേം ഈശ്വരൻ അല്ലെ സൃഷ്ടിക്കുന്നെ? കഴിഞ്ഞ ഉത്സവത്തിന് ശേഷം അവർക്ക് ക്ഷേത്ര അനുമതി കൂടെ വിലക്കിയിരിക്കണു.. ദേവി പൊറുക്കില്ല്യ..

ജയരാജൻ : ദേവകി 😡

അവൾ ഭയന്നു. പിന്നീട് അതിനെ പറ്റി സംസാരിക്കാൻ അവൾ മുതിർന്നില്ല.

ജയരാജൻ : പെൺകുട്ട്യോളെ അതികം പഠിപ്പിക്കണ്ട ആവശ്യം ഇല്ല്യ. പക്ഷെ ഈ തറവാട്ടിൽ ആകെ ഉള്ള കുട്ടിക്ക് വിദ്യാഭ്യാസം തീരെ ഇല്ലന്ന് വേണ്ട.. അതുകൊണ്ട് മാത്രാ ഞാൻ സമ്മതിച്ചേ.. വാദ്യാരെ ഇനി ഇങ്ങോട്ട് വിളിപ്പിച്ചാൽ മതി ന്നു വെച്ചാ പെണ്ണ് സമ്മതിക്കില്ല്യ.

ഭാനുമതി                                                        ʙᴛꜱ ꜰꜰ Where stories live. Discover now