Dear wamily,Ente pending kidakkunna story engane theerkkanam ennu enik ariyilla. 🚶🏻♂️
Plot ariyam ezhuthan pattunnilla.. But Why?
(Madi alarikkum lle?)
.........................................................................
വർഷങ്ങൾ കടന്നു പോയി. മംഗലശ്ശേരിയിലെ ഭാനുമതി കണ്ടാൽ ആരും നോക്കി നിന്നു പോകുന്നത്ര സുന്ദരി ആയി വളർന്നു. അരക്കൊപ്പം നീളമുള്ള നല്ല കട്ടിക്കറുപ്പ് മുടിയും അപ്സരസ്സിനെ വെല്ലുന്ന മാത്ര വടിവൊത്ത മേനിയഴകും ഗന്ധർവന്മാരെ വരെ മയക്കി എടുക്കുന്ന മുഖസൗന്ദര്യവും.
കണിയമംഗലം ഗ്രാമത്തിന്റെ ഐശ്വര്യം ആയി അവളെ വാഴിച്ചപ്പോൾ ഒക്കെ മനസ്സിന്റെ ഓരോ കോണിലും അഹങ്കാരവും പടർന്നു പന്തലിച്ചിരുന്നു. കാണുന്നതെല്ലാം വേണമെന്നുള്ള വാശിയും വിചാരിക്കുന്നതെല്ലാം നടത്തി എടുക്കുന്ന ശാട്യവും. അവളെ നിലത്തു നിർത്താൻ ദേവകിക്ക് പോലും കഴിയുന്നില്ലാരുന്നു.
മംഗലശ്ശേരി തറവാടിന്റെ ഉമ്മറത്തു കട്ടിയുള്ള ഒരു പുസ്തകം നോക്കി ഇരിക്കുന്ന വിശ്വനാഥൻ, തറവാടിന്റെ മുറ്റത്തേക്ക് കയറി വരുന്ന വ്യക്തിയെ കണ്ണ് കൂർപ്പിച്ചു നോക്കി..
വിശ്വനാഥൻ : ഹാ ആരിത്,ബാലനോ ?
വിശ്വനാഥൻ പുഞ്ചിരിച്ചു.
തോളിൽ ഇട്ടിരുന്ന തോർത്ത് കൊണ്ട് മുഖത്തെ വിയർപ്പുത്തുള്ളികൾ തുടച് ബാലൻ ഉമ്മറത്തിണ്ണയിൽ കയറി ഇരുന്നു..
YOU ARE READING
ഭാനുമതി ʙᴛꜱ ꜰꜰ
Fanfictionഅടിയാളനെ പ്രണയിച്ച തമ്പ്രാട്ടിക്കുട്ടിയുടെ കഥ..... *ഭാനുമതി* Update on Fridays only.... Started on :- 01/11/2024 Ended on :-