കാത്തിരിപ്പൂ ഞങ്ങള്‍ വഴി കണ്ണുമായി നിന്‍ പാദ സ്പന്തനത്തിനായി
ഒരു ചെറു പുന്ചിരിയുമായി നീ കടന്നുവരും നിമിഷത്തിനായി
എന്‍ ഇടവഴിയിലൊരു വണ്ടി പോവുമ്പോള്‍
പൂമുഖ വാതിലില്‍ ഒരു മുട്ട് കേള്‍കുമ്പോള്‍
നീയെന്നോര്‍ത്ത് മനമൊന്ന് തുടിക്കുന്നു
ജനുവരിയിലെ ആ തണുത്ത പ്രഭാതത്തില്‍
നിനമാനിഞ്ഞു നീ വഴിയോരം വീണത്
വെറുമൊരു പെകിനാവേന്നുമെനുല്ലാം
ഇന്നും എന്നോട് പറയുന്നു മെല്ലെ
അലറി വിളിചോന്ന്‍ ഉണരുവാനായെങ്ങില്‍
നിന്നോട് ഈ നൊമ്പരം പങ്ങിടാമായിരുന്നു
ഇല്ലില്ല,നീയെങ്ങും പോവില്ല വിട്റെന്നെ
എന്‍ കൈത്തുംബ് പിടിച്ച പിച്ച വെച്ച
എന്‍ കുഞ്ഞനുജന്‍
ബാല്യത്തില്‍ ഒളിച്ചുകളിയുടെ അവസാനം
ഞാന്‍ ജയിചെന്ന്‍ ചൊല്ലികൊന്ദ് നീ വരുമ്പോലെ
ഒരു ദിനം എന്‍ മുന്‍പില്‍ നില്‍കുന്ന വേളകായി
കാത്തിരിപ്പൂ ഞങ്ങള്‍ വഴി കണ്ണുമായി
വരില്ലേ നീ???