ഓർമ്മകൾ

436 46 21
                                    

ASHKER POV

ഇന്ന് Augest 1.വർഷങ്ങൾക്ക് മുമ്പ് ഇതേ ഒരു ദിവസമായിരുന്നു
എന്റെയും ഭാര്യയുടെയും ജീവിതത്തിൽ നടക്കാ പാടില്ലാത്തതാ നടന്നത്.അന്നും നല്ല മഴയുണ്ടായിരുന്നു. ഇന്നും അതെ മഴ തന്നെ.അവൾ ആയിരുന്നു ഞങ്ങൾക്ക് എല്ലാം. അന്ന് ഞാനും അവളും കരഞ്ഞതിന്നു കണക്കില്ലയിരുന്നു. നങ്ങളുടെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം.
"ബാപ്പ.. എന്താ ആലോചിക്കുന്നെ ?".
എന്റെ തോളിൽ കൂടി കൈ ഇട്ടു കൊണ്ട് അവൾ ചോദിച്ചു.
"ഈ ബാപ്പ ആരെ കുറിച്ചാ ആലോചിക്കുക ?".
ഞാൻ പിടുത്തം വിടിവിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു.
"ഉമ്മയെ കുറിച്ചയിരിക്കും".
അവൾ ഒന്ന് ആലോചിക്കുന്നത് പോലെ ആക്റ്റ ചെയ്തുകൊണ്ട് പറഞ്ഞു.
"ഞാൻ നിന്നെ പറ്റിയാ മോളെ ഓർത്ത
എന്നിട്ട് ഒരു കണ്ണടചു കൊണ്ട് എന്നോടായ എന്നോടായി ചിരിച്ചു.
"അല്ല. ഞാൻ നിന്നെ കുറിച്ച് ആ മോളെ ഓർതെ".
ഞാൻ വാത്സല്യത്തോടെ പറഞ്ഞു.
"എന്നെ കുറിച്ചോ?എന്താ ബാപ്പ?".
അവൾ കണ്ണ് മിഴിച്ചു കൊണ്ട് എന്നെ നോക്കി.
"മോളെ  അത് വർഷങ്ങൾക്ക് മുമ്പ്  നടന്ന കാര്യം ആലോചിക്കുവായിരുന്നു ".
എന്റെ കണ്ണ് നിറയുന്നുണ്ടോന്ന് വരെ തോന്നിപ്പോയി എനിക്ക്.
"ബാപ്പ.എന്തിനാ ഇങ്ങനെ അത് ഓർത്തിരിക്കുന്നെ അത് കഴിഞ്ഞ കഥയല്ലേ ?".
അവളും മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് അത് എന്ന് എനിക്ക് അവളുടെ മുഖത്ത് നിന്നും മനസിലായി.
"ബാപ്പാ.എന്നെ ഇന്ന് ഷോപ്പിംഗനു കൊണ്ട് പോവുമെന്നു പറഞ്ഞില്ലേ ?"
അവൾ വിഷയം മാറ്റി.
"ആഹ്.ഞാൻ നിന്നെ ഷോപ്പിംഗ് മാളിൽ ഇറക്കിതരാം.എനിക്ക് അവിടെ അടുത്ത് തന്നെ ഒരാളെ കാണാനുണ്ട്".
ഞാൻ അവളോട്‌ പറഞ്ഞു.
"Ok.But  ബാപ്പ..... ".
അവൾ എന്നെ നോക്കി.
"എന്താ ഒരു but?".
അവളെന്താ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല.
"അപ്പോൾ ഞാൻ എങ്ങനെയാ മടങ്ങുക?".
അതായിരുന്നു അവളുടെ tension.
"നീ shopping കഴിഞ്ഞാൽ എന്നെ വിളിച്ചാൽ മതി ഞാൻ അല്ലെങ്കിൽ driver ആയാലും നിന്നെ പിക്ക് ചെയ്തോളു".
ഇത് പറഞ്ഞു ഞാൻ അവളുടെ മറുപടിക്കായി മുഖത്തേക്ക് നോക്കി.
"Ok.അത് മതി എന്നാ വേഗം റെഡിയാവ്".

"എനിക്ക് 5min മതി ready ആവാൻ.എന്റെ മോൾ പോയി റെഡിആയിക്കോ ".
അതും പറഞ്ഞു ഞാൻ റെഡിയവൻ പോയി അവളും.
     #####################
DIYA POV
  
    ബാപ്പ റെഡിയാവാന്ന് പറഞ്ഞത് കൊണ്ട് ഞാൻ വേഗം തന്നെ റെഡി ആയി ബാപ്പയെ കാത്തു hallലെ സെറ്റിൽ ഇരുന്നു.5 minute മതീന്ന് പറഞ്ഞു പോയിട്ട് ഞാൻ റെഡി ആയിട്ടും വരുന്നത് കാണാഞ്ഞിട്ട് ഞാൻ ബാപ്പയുടെ room ലേക്ക് പോവാൻ വേണ്ടി എഴുന്നേറ്റപ്പോൾ ബാപ്പ ഇറങ്ങി വന്നു.
"നല്ല ആളാ 5 മിന്റ് എന്ന് പറഞ്ഞു പോയിട്ട് ഞാൻ റെഡിയായി കാത്തു നിൽക്കേണ്ടി വന്നു".
ഞാൻ ബാപ്പയെ കളിയാക്കി.
"ഇത് എവിടെക്കാ ബാപ്പയും മോളും കൂടെ?".
ഇത്രയും നേരം അടുക്കളയിൽ ആയിരുന്ന ഉമ്മ വാല് പൊക്കി തുടങ്ങി.
"അത് നീ അറിയേണ്ട. ഞങ്ങൾ ബാപ്പക്കും മോൾക്കും കൂടി പലയിടത്തും പോവാൻ ഉണ്ടാവു".
ബാപ്പ എന്നോട് കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു.
"അത് എവിടെന്നാ ചോദിച്ചേ?".
ഉമ്മയും വിട്ടു കൊടുത്തില്ല.
"മതി മതി. രണ്ടും പറഞ്ഞത് ഞങ്ങൾ shopping ന് പോവുകയാ.. സമയം ലേറ്റ്  ആവുന്നു ".
ഞാൻ ഇടപെട്ടഇല്ലെങ്കിൽ കൂടുതൽ നേരം വഴക്ക് തുടരും എന്നുള്ളത് കൊണ്ട് ഞാൻ ഇടയ്ക്കിൽ കയറി കൊണ്ട് പറഞ്ഞു.എനിക്ക് അറിയാവുന്ന നാൾ തൊട്ട് ഇവരിങ്ങ നെയാണ് ഓരോന്ന് പറഞ്ഞ് വെറുതെ വഴക്ക് ഉണ്ടാക്കി കൊണ്ടിരിക്കും തമാശയ്ക്ക് ആണ് പക്ഷെ.
"പിന്നേ. നീ അവിടുത്തെ മെയിൻ ഗസ്റ്റ്‌ അല്ലെ. സമയം late ആകുന്നു".
ഉമ്മ എന്നെ കളിയാക്കി.
"നിനക്ക് എന്ത് അറിയാം അവളെ അവിടുത്തെ ഗസ്റ്റ്‌ തന്നെയാ".
ബാപ്പയും വിട്ടുകൊടുക്കാൻ തയാർ ആയിരുന്നില്ല.
"ബാപ്പ..ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞിട്ട് ".
ഇത് അങ്ങനെയെങ്കിലും അവസാനിപ്പിക്കണ്ടെ എന്ന് കരുതി ഞാൻ ബാപ്പയെ ഓർമ്മിപ്പിച്ചു.
"ആഹ്. വേഗം വാ.. ".
എനിക്ക് സന്തോഷമായി ഞങ്ങൾ അങ്ങനെ അവിടെ നിന്ന് ഇറങ്ങി.
"Bye.ഉമ്മ... ".
വഴക്ക് അവസാനിപ്പിച്ചു കൊണ്ട് ഞങ്ങൾ മാളിലേക്ക് യാത്ര ആയി.  

♡♡♡♡♡♡♡♡♡♡♡♡♡
Hellow frnds
Anghanund ente story?
kollaavooo?
Varshanghalkku munb enthaayirikkum avarude jeevithathi nadannittundaavuka?

wait & read.plzz vote for this story &comment tooo...

LOVE WARNING Unde poveștirile trăiesc. Descoperă acum