ആ മഴക്കാലം

340 37 6
                                    

സോറി ഫ്രണ്ട്സ് ee chap ആയിരുന്നു ഇതിനു മുൻപ്  അപ്ഡേറ്റ് ചെയ്യേണ്ടി ഇരുന്നത്.

DIYA POV
 
   എവിടെ നോക്കിയാലും ഇരുട്ട് ഞാൻ ഭയം കൊണ്ട് കരയാൻ തുടങ്ങി എവിടെ പോവണം എന്ന് എനിക്കൊരു അറിവും ഇല്ലായിരുന്നു.
"അവളെ പിടി.. ".
കണ്ടാൽ തന്നെ പേടി ആവും അയാളെ. അയാൾ റൂമിലെ ലൈറ്റ് on  ചെയ്തു എന്നെ ചൂണ്ടി കൊണ്ട് പറഞ്ഞു. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ കരിങ്കലിച്ചു നിന്നു.
"വാടി.. ഇങ്ങോട്ട് ".
എന്റെ മുടിക്ക് കുത്തിപ്പിടിച്ചു കൊണ്ടു പോയി. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വിറച്ചുക്കൊണ്ട് അയാളുടെ പിന്നാലെ പോയി. കുറച്ചഅകലെ എത്തിയപ്പോ ഞാൻ അയാളുടെ കണ്ണ് വെട്ടിച്ചു ഓടി പിറകെ അയാളും. ഞാൻ ഭയം കൊണ്ട് ഓടുന്നത്തിനു ഇടയിൽ കല്ല് തട്ടി വീണു.
"ഉമ്മ... വേദനിക്കുന്നു. ആ... ".

"എന്താ.. എന്ത് പറ്റി മോളെ... ".
വിറയാർന്ന കൈ കൊണ്ടു കുലുക്കി കൊണ്ട് ഉമ്മ ചോദിച്ചു. ഞാൻ ഒന്നും മനസിലാവാതെ ചുറ്റും നോക്കി. ഉമ്മ വല്ലാതെ ഭയന്ന മട്ടിൽ ആണ്.
"അത് ഞാൻ ഒരു സ്വപ്നം കണ്ടതാ ".
പരിസര ബോധം വീണ്ടെടുക്കാൻ ശ്രമിച്ചുക്കൊണ്ട് ഞാൻ പറഞ്ഞു. ഞാൻ കുറെ ബഹളം ഉണ്ടാക്കി കാണും അല്ലാതെ അടുത്ത മുറിയിലെ ഉമ്മ ഇവിടെ എങ്ങനെ വരാനാ.പുറത്തു നല്ല മഴ പെയ്യുകയാണ്.ഈ മഴ എന്നും ഞാൻ  മറക്കാൻ ആഗ്രഹിക്കുന്ന എന്നാൽ മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച ഒന്നാണ്.
"ഞാൻ നിൻറെ കൂടെ കിടക്കാം നിനക്ക് പേടിയുണ്ടോ ?ദിയൂ".
ഉമ്മ എന്നെ നോക്കി ചോദിച്ചു.
"വേണ്ട ഉമ്മ പോയി ഉറങ്ങിക്കോ ".
ഞാൻ വീണ്ടും കിടക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു.ഉമ്മ എന്നെ ഒന്ന് സംശയത്തോടെ നോക്കി.
"ഉമ്മ പോയിക്കോ ഞാൻ കാര്യം പറഞ്ഞയ ".
ഉമ്മ മനസില്ല മനസോടെ പോയി.
കുറെ നേരം തിരിഞ്ഞും മറഞ്ഞു കിടന്ന് എപ്പോ കിടന്ന് ഉറങ്ങി.
  
     ************************
"ദിയൂ ദേ അനു വന്നുട്ടോ നീ എന്താ
ചെയ്യുന്നേ ?"
ഉമ്മ താഴെ നിന്നു ബഹളം വെക്കാൻ തുടങ്ങി. രാത്രി  ഉറക്കം ശരിയാവതത് കാരണം ഉണരാൻ അൽപ്പം മടി ഉണ്ടായിരുന്നു അതിന്റെയ ഈ നെട്ടോട്ടം.ഒരു വിതം റെഡി ആയി താഴേക്ക് പോയി വേഗം എസ്‌കേപ്പ് ആവാം എന്നാ കരുതിയെ but ഉമ്മ കൈയോടെ പിടിച്ചു.
"ദിയൂ ആ ഫുഡ്‌ കഴിച്ചിട്ട് പോയാ മതി ".
ഉമ്മ ഞാൻ വരുന്നതും കാത്തു നിന്നത് പോലെ ഉണ്ട്. Oh god
പെട്ടു.(എനിക്ക് ഫുഡ് കഴിക്കാൻ മടിയാണ് എന്ന് നിങ്ങൾക് അറിയാലോ ?ല്ലേ ?.....).
"അനു വന്നിട്ട് നേരം കുറെ ആയില്ലേ ഉമ്മ ".
ഞാൻ അനുവിനെ അവിടെ search ചെയ്യുന്നതിന് ഇടയിൽ പറഞ്ഞു.
"നീ ആരെയാ അന്വേഷിക്കുന്നത് ?".
എന്റെ സെർച്ചിങ് കണ്ടു ഉമ്മ ചിരി അടക്കിപിടിച്ചുക്കൊണ്ട് ചോദിച്ചു.
"ഉമ്മാ.. അനു വന്നെന്ന് എന്തിനാ കള്ളം പറഞ്ഞെ ?"😣😣
ഉമ്മയുടെ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.
"അങ്ങനെ പറഞ്ഞാലല്ലേ കൊച്ചു തമ്പ്രാട്ടി എഴുന്നള്ളൂ ".
അടക്കിപിടിച്ച ചിരി പൊട്ടിചിരി ആവാൻ അധികം സമയം എടുത്തില്ല പിന്നെ. ഉമ്മ ഇങ്ങനെയാ ചില സമയത്ത് ഭയങ്കര fun ആയിരിക്കും
but ചില സമയത്ത് ഇപ്പം കാണുന്ന ഉമ്മയെ മഷിയിട്ട് നോക്കിയാൽ പ്പോലും കാണാൻ സാധിക്കില്ല.ഒരു വിതം fud കഴിച്ചെന്നു വരുത്തി ഞാൻ അനുവിനെ കാത്തു വരാന്തയിൽ നിന്നു.പതിവ് അനുസരിച്ചു അവൾ 15mint നേരത്തെ വരുമായിരുന്നു.എന്റെയും ഉമ്മയുടെയും ഫുഡ് കഴിക്കുന്നതിന് വേണ്ടിയുള്ള വഴക്ക് കണ്ടു അവൾ എന്നെ കളിയാക്കരുണ്ട് ഇനി എങ്കിലും നന്നായി കൂടെ എന്ന് പറഞ്ഞ്. But ഞാൻ അല്ലെ ആൾ എവിടെ നന്നാവാൻ?.അവൾ എന്തായാലും phone എടുത്തിട്ടുണ്ടാവും ഒന്ന് വിളിച്ചു നോക്കാം.
tr tr tr......... Phone റിംഗ്  ചെയ്യുന്നുണ്ട്.
"Hello.എന്താടി?. പറ".
ഫോൺ അറ്റൻഡ് ചെയ്ത ഉടൻ anu ചോദിച്ചു.
"നീ  വരുന്നില്ലേ ?എന്താ നിന്റെ സൗണ്ടിൽ ഒരു മാറ്റം?".

"Sry ഡീ ഞാൻ വരുന്നില്ല എനിക്ക് cold ആ നീ എന്നെ wait ചെയ്തു കുറെ നേരം നിന്നോ?..."
അവളുടെ സ്വരത്തിൽ കുറ്റബോധം ഉണ്ടായിരുന്നു.
"ഇല്ലടാ .... എനിക്ക് കുഴപ്പമില്ല ".
ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു.
      ###################
"May I come in?".ഞാൻ ചെറിയ പേടിയോടെ ചോദിച്ചു .
"No.എന്താ late?mam കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.
"അത് mam ബസ് മിസ്സ്‌ ആയി ".
ഞാൻ നുണ പറയാൻ തന്നെ തീരുമാനിച്ചു.
"കളവു പറയുന്നോ ?താൻ സ്കൂട്ടിയിൽ അല്ലേ വന്നത് ?".
Mam ന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.mam ന് കളവു പറയുന്നത് മാത്രം ഇഷ്ട്ടമല്ല എന്ന് കേട്ടിട്ടുണ്ട്.So ഈ പീരിയഡ് പുറത്ത്.
"ഇനി എന്റെ ക്ലാസ്സിൽ ഇന്ന് കയറേണ്ട. അവിടെ പുറത്ത് നിന്നു മറ്റു കുട്ടികളെ ശ്രദ്ധ പിടിച്ചു പറ്റണ്ട.
പറഞ്ഞത് എന്താന്ന് മനസ്സിലായോ?"
ഇന്നത്തെ ദിവസം തുടക്കം തന്നെ ഇങ്ങനെ ആയല്ലോ.
"Yes mam".Mam പറഞ്ഞത് മനസിലായി എന്ന് ഞാൻ ചെറിയ പേടിയോടെ പറഞ്ഞു. Mam സത്യത്തിൽ ഉദ്ദേശിച്ചത് പുറത്ത് നിൽക്കണ്ട എന്നാണ്. അത്കൊണ്ടു കോളേജ് ചുറ്റി കറങ്ങാൻ തന്നെ തീരുമാനിച്ചു. But ഒറ്റയ്ക്കാണ് എന്ന
കുഴപ്പമേയുള്ളൂ. ക്ലാസ്സ്‌ തുടങ്ങിട്ട് 2  ആഴ്ച ആയി ഇന്നേ വരെ കോളേജ് മുഴുവൻ കാണാൻ ആയിട്ടു സാധിച്ചിരുന്നില്ല. റാഗിംഗ് എന്നും പറഞ്ഞു ഒറ്റയുടെയും മുന്നിൽ പെട്ടിട്ടുമില്ല. എന്റെ കൂടെ ഉണ്ടായിരുന്ന ആർക്കൊക്കെയോ പണി കിട്ടിയിരുന്നു.
"എവിടെ നോക്കിയാഡീ നീയൊക്കെ നടക്കുന്നെ?".എന്തെക്കെയോ ചിന്തിച്ചു നടന്നപ്പോ ആരെയോ കാലിൽ ചവിട്ടി അതാ ഇപ്പം കേട്ട അലറച്ചയുടെ കാരണം.
"സോറി ഞാൻ കണ്ടില്ലായിരുന്നു ".
ഞാൻ ആരാണെന്നു അറിയാനുള്ള ആകാംഷയോടെ മുഖം ഉയർത്തിക്കൊണ്ട് പറഞ്ഞു.
"What!?you???!"ആരാണെന്നു മനസിലായതും ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു.

    $$$$$$$$$$$$$$$$$$$$$$$
Hloo frnds,
എങ്ങനെ എഴുതണം എന്ത് എഴുതണം എന്ന് എനിക്ക് ഒരു idea ഉം ഇല്ല. ഞാൻ ആദ്യമായിട്ടാ...ഇങ്ങനെയൊക്കെ. So നിങ്ങളെ support എന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു .നിങ്ങളുടെ support ആണ് എന്റെ ബലം.
ഞാൻ ഇവിടെ വച്ചു നിർത്തിക്കൊ എന്നുള്ള അഭിപ്രായം ഉണ്ടെങ്കിലും
തുടരണം എന്നുണ്ടെങ്കിലും നിങ്ങൾക്ക്  feedback  വഴി അറിയിക്കാവുന്നതാണ്.  
       ☺☺☺☺☺☺☺☺
plzzz vote😘😍

Has llegado al final de las partes publicadas.

⏰ Última actualización: Dec 20, 2017 ⏰

¡Añade esta historia a tu biblioteca para recibir notificaciones sobre nuevas partes!

LOVE WARNING Donde viven las historias. Descúbrelo ahora