അവൻ
............ ........ .......... ............
അവനോട് യാത്ര പറഞ്ഞനിറങ്ങുമ്പോൾ ഇനി ഞാൻ നിന്നെ തേടി വരില്ല എന്ന ദൃഢനിശ്ചയമുണ്ടായിരുന്നു . ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്ന് തോന്നുമ്പോളൊക്കെ മനസിലേക്കോടി വന്നതും അവന്റെ മുഖമായിരുന്നു. .പലവട്ടം മറക്കാൻ ശ്രമിച്ചുവെങ്കിലും മനസിന്റെ അകത്തട്ടിൽ ഒളിപ്പിച്ചുവെച്ച സ്നേഹമെന്നോ സ്സ്വപ്നമെന്നോ എന്തോ വിളിക്കുവാവുന്ന ഓർമ്മകളൊക്കെ തികട്ടിവരുകയാണുണ്ടായത് . 3 കൊല്ലം നീണ്ടുനിന്ന പ്രണയം , കാലപ്പഴക്കം കൊണ്ടാകാം ചിതലരിക്കാൻ തുടങ്ങി .ഒരുമിക്കാൻ കഴിയില്ല, എന്നെ ഇഷ്ടമല്ലാതാവുന്നു എന്ന തോന്നൽ ബലപ്പെട്ട വന്നപ്പോൾ ഹൃദയത്തിന്റെ കവാടം കൊട്ടി അടച്ചു .അവൻ തിരിച്ചുവിളിക്കില്ല എന്നുറപ്പുണ്ടായിരുന്നു , സംഭവിച്ചതും മറിച്ചല്ല !!!..
കുറെ കാലങ്ങൾക്ക് ശേഷം ഇന്ന് അവനു വീണ്ടും . മെസ്സേജയച്ചു ...എന്തിനാണ് വീണ്ടും എന്ന ചോദ്യത്തിന് നല്കാൻ ഉത്തരം എനിക്കില്ല . ഓഫീസിലെ ഒരു സ്റ്റാഫിന്റെ ശബ്‍ദം കേട്ട് ഒരു നിമിഷം കോരി തരിച്ചു പോയി , അവന്റെ അതേപോലുള്ള ശബ്ദം. അവന്റെ ശബ്ദത്തിനു പോലും
, എന്നെ പിടിച്ചുലക്കാൻ കഴിവുണ്ടായിരുന്നു . അതോർത്തു ബസിൽ ഇരിക്കുമ്പോഴാണ് , അവൻ നടന്ന് പോകുന്നത് ശ്രദ്ധയിൽ പെട്ടതും...ഇതും കൂടി ആയപ്പോ അന്ന് ചിന്ത മുഴുവൻ അവനെകുറിച്ചായിരുന്നു ........വീണ്ടും പ്രണയിക്കുവാനല്ലെകിലും ഒരു വിളിപ്പാടകലെ എന്നും അവനുണ്ടാവണം എന്ന ചിന്തയാണ് , ഇന്ന് വീണ്ടും മെസ്സേജയക്കുക എന്ന ആശയത്തിലേക്കെത്തിച്ചത് . ഫോൺ ഒന്ന് ചിലച്ചു നിശബ്ദമായി . അവന്റെ റിപ്ലൈ ആയിരുന്നു . കുറെ കാലത്തിന് ശേഷം ഇന്നവൻ വീണ്ടും മിണ്ടിയിരിക്കുന്നു . സംസാരത്തിലൂടനീളം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു .മുമ്പ് ഞങ്ങൾ പ്രണയിച്ചിരുന്നോ എന്നുപോലും എനിക്കിപ്പോൾ സംശയo തോന്നിത്തുടങ്ങിയിരുന്നു . മറവിയുടെ പിടിയിലകപ്പെട്ടതോ??? അതോ എന്നപോലെ മറന്നപോലെ അഭിനയിക്കുന്നതോ ??? എനിക്കിപ്പോൾ ഇതാണ് ഓർമ്മവരുന്നത് " All the world's a stage,/ And all the men and women merely players."ശുഭം !!
YOU ARE READING
Story's of love
Short Story.. @സന്ധ്യയുടെ അരണ്ട വെളിച്ചത്തിൽ മധ്യ വയസ്കനെ ഒരു പൊട്ടുപോലെ കാണപ്പെട്ടു . അവൻ ആർത്തു വിളിച്ചു .അയാൾക്കുപുറകേ ഓടി ... പക്ഷെ എത്തിപെടാനാവുന്നതിനും അകലെയായിരുന്നു അയാൾ ..