But my heart

47 8 0
                                    


'ഒരു മധുരമായ അനുഭൂതി പ്രണയം ❤❤!!! .എല്ലാ പ്രണയങ്ങളും അങ്ങനെ അല്ല .നമ്മളുടെ വിലപ്പെട്ട സമയം പ്രണയത്തിനായി ത്യജിക്കാറുണ്ട്. നഷ്ടങ്ങളും മനസിനേറ്റമുറിവും നികത്താവുന്നതല്ല 😐 '

.വാട്സാപ്പിൽ പുതിയ സ്റ്റാറ്റസ് ഇട്ടയുടൻ മെസ്സേജ് തുരുതുരാവന്നുകൊണ്ടേയിരുന്നു.

'തേപ്പ് കിട്ടിയോ മോളെ???'
'എന്തോകാര്യമായി സംഭവിച്ചിട്ടുണ്ടല്ലോ ??'
എന്നിങ്ങനെ ....എല്ലാത്തിനും ഉത്തരo , ഒരു സ്‌മൈലിയിലൊതുക്കി 😝 .
അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ആഴവും തൂക്കവും അറിയൂ എന്ന് കവി !!😁


ടെൻത്തിലെ ട്യൂഷൻ ക്ലാസ്സിനിടയിലാണ് മനുവിനെ പരിചയപ്പെടുന്നത് .ഫ്രണ്ട് , ബെസ്റ് ഫ്രണ്ട് എന്നിങ്ങനെ പോയി അവസാനം അവനെന്നോട് പ്രണയം തോന്നാനും അധികകാലo വേണ്ടിവന്നില്ല . .അവന്റെ ഇഷ്ട്ടം റിജെക്ട് ചെയ്തിട്ടും വീട്ടിൽ തെറ്റിദ്ധരിക്കപ്പെട്ട നിമിഷങ്ങൾ, ഒറ്റപ്പെടുത്തൽ , ഉപദേശങ്ങൾ
.. അച്ഛനോടും അമ്മയും എന്നെ തെറ്റിദ്ധരിച്ചതിലുള്ള ദേഷ്യം ഇതൊക്കെ ആയിരിക്കാം.....
'യെസ് ആം ലവ്ഇങ് യൂ' എന്നവാക്കിൽ അവസാനിച്ചത്.പതിയെ പതിയെ ഞാനവനെ ഇഷ്ടപ്പെട്ട് തുടങ്ങി. പക്ഷേ ആ പ്രണയത്തിന് അതികം ആയുസുണ്ടായില്ല. ഞങ്ങളിൽ അകൽച്ച കൂടിക്കൂടി വന്നു. അവനെന്നെ വേണ്ട എന്ന് മനസിലാക്കുവാൻ കുറസമയമെടുത്തു .സങ്കടം വിഷാദം .അതൊക്കെ മറികടന്ന് 3,4കൊല്ലങ്ങൾ...

പ്രണയിക്കുമ്പോൾ സൗഹൃദങ്ങളെ നാം അത്രയോർക്കാറില്ലലോ !!!🙏 പഴയതൊക്കെ പൊടിതട്ടി എടുത്തു .

അതിനിടയ്ക്കാണ് ഒരു ന്യൂസ് കേട്ടത് സത്യമാണോ എന്നറിയാൻ ഞാനും പരീക്ഷിച്ചു . എന്താണെന്നല്ലേ !!! എന്റെ ക്ലാസ്സ്‌മേറ്റ് വിക്രം , വാട്സാപ്പിൽ വന്ന സെറ്റ് ഓഫ് ക്യുസ്റ്റൻസിൽ
" സുഹൃത്തുക്കളിൽ ആരെയെങ്കിലും ലൈഫ് പാർട്ണർ ആക്കാൻ അവസരംകിട്ടിയാൽ ആരെ സെലക്ട് ചെയ്യും😍??" .എന്ന ക്യുസ്റ്റിന് അവനുത്തരമായി നൽകിയത് എന്റെ പേരായിരുന്നു .

എന്റെ പാസ്റ്റും പ്രെസെന്റും വ്യക്തമായി അറിയുന്ന അവനെന്തിനാണ് അങ്ങനെ ഒരുത്തരo നൽകിയത്????😇 .

മറുപടി ആയി കിട്ടിയത് " തനിക്കും എന്റെ കഥകളൊക്കെ അറിയാലോ!! " എന്ന് മാത്രമാണ് .

ശരിയാണ് എനിക്കറിയാം... അവന്റെ പ്രണയത്തെപറ്റി ലൈഫെനെപ്പറ്റി എല്ലാം....
അവനും ഒരു പ്രണയമുണ്ടായിരുന്നു .പക്ഷേ അതിപ്പോഴുമുണ്ട് ,അവനത് ഓർക്കാറില്ല എന്നുമാത്രം!!!!!!! .തേപ്പും വാർപ്പുമൊന്നുമല്ലട്ടോ... ഈ റിലേഷനെപ്പറ്റി അവളുടെ വീട്ടിലറിഞ്ഞപ്പോ അവരുടെ ഭീഷിണി
" അന്യ മതക്കാരനെ സ്നേഹിക്കാനാ ഉദ്ദേശമെങ്കിൽ ഞങ്ങളെ ജീവനോടെ നീ കാണില്ല " എന്നായിരുന്നു. അതോടെ ആ പ്രണയം എന്നന്നേക്കുമായി അസ്തമിച്ചു ...

പക്ഷേ എന്റെ മനസ്സിലിപ്പോൾ ഒന്നുമില്ല !!!ആരുമില്ല !!! വെറും ശൂന്യത😶 വേറൊന്നും കൊണ്ടല്ല എല്ലാം മടുത്തു .


"വിക്രമും നീയും തമ്മിലെന്താ ??"

കുറെ വർഷത്തിന് ശേഷം മനുവിന്റെ അപ്രതീക്ഷിത മെസ്സേജ് .

ഉത്തരം മൗനമായിരുന്നു .

"ഒന്നുല്ലല്ലേ ????എനിക്ക് ഒരു സീരിയസ് റിലേഷന്ഷിപ് വേണമായിരുന്നു...നിനിക്കെന്നെ ഇഷ്ടമാണോ ഇപ്പോഴും ????😍"

വയ്യന്റെ പ്രണയമേ....❤... എനിക്ക് വയ്യ !!!!!!!!!!ഇനിയും കെട്ടിയാടുവാൻ!!!!!!! ☹

 എനിക്ക് വയ്യ !!!!!!!!!!ഇനിയും കെട്ടിയാടുവാൻ!!!!!!! ☹

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Story's of love Where stories live. Discover now