1

2.7K 158 64
                                    

"കുറെ നേരം ആയല്ലോ ഓരോന്നും കുത്തിക്കുറിക്കാൻ തുടങ്ങിയിട്ട്..."

ഞാൻ എഴുത്ത് നിർത്തി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
"ഞാൻ ഒരാൾ ഇവിടെ ജീവനോടെ ഉണ്ടെന്ന കാര്യം നീ മറന്നോ???"

രാഖിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോഴാണ് എനിക്ക് സ്വബോധം വന്നത്. മണിക്കൂർ ഒന്നിലേറെയായി ഞാനീ എഴുത്ത് തുടങ്ങിയിട്ട്. അല്ലെങ്കിലും പണ്ടേ അങ്ങനെയാ പേനയും പേപ്പറും കിട്ടിയാൽ പിന്നെ അടുത്തു ആരുണ്ടെങ്കിലും എനിക്ക് ആ ഒരു ബോധം ഉണ്ടാകില്ല.

ഞാൻ അവളെ നോക്കി ചിരിച്ചു.

"മാധവിക്കുട്ടി ആണെന്നാ അവളുടെ വിചാരം..."

വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞ എന്റെ ശ്രദ്ധ തിരിച്ച് പിടിക്കാൻ രാഖി പറഞ്ഞു.

"പറയാൻ പറ്റില്ല... ചിലപ്പോൾ ഭാവിയിൽ മാധവിക്കുട്ടിയെപ്പോലെ ഒരു എഴുത്തുകാരി ആയലോ??? അല്ലെങ്കിൽ ചിലപ്പോൾ അഞ്ജലിമേനോനെപ്പോലെ ഒരു സംവിധായിക ആയാലോ???"

"മലയാള സിനിമ അത്രമാത്രം അധംപതിച്ചിട്ടില്ല"

"നിന്നെ ഞാൻ പിന്നെ കണ്ടോളാം"

പേനകൊണ്ട് ഞാൻ അവളുടെ തലയ്ക്കിട്ടൊന്നു കൊടുത്ത് വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞു.

"അതെ ക്ലാസ് കഴിഞ്ഞിട്ട് നേരം ഒരുപാടായി, ഇങ്ങനെ എഴുതി ഇരുന്നാൽ മതിയോ???"

ഞാൻ ശ്രദ്ധിക്കാതെ എഴുത്തു തുടർന്നപ്പോൾ സ്വഭാവികമായിട്ടും അവൾക്ക് ദേഷ്യം വന്നു. അതികം ദേഷ്യം പിടിപ്പിച്ചാൽ അത് നന്നല്ല എന്ന് ആരെക്കാളും നന്നായി അറിയാവുന്നത് കൊണ്ട് എഴുത്ത് നിർത്തി ഞാൻ എഴുന്നേറ്റു.

"തമ്പുരാട്ടി നടന്നാലും അടിയൻ കൂടെയുണ്ട്..."

"അങ്ങനെയാകട്ടെ പ്രഭോ..."

ക്ലാസ് മുഴുക്കെ കേൾക്കുന്ന ചിരിയോടെ ഞങ്ങൾ ഗ്രൗണ്ടിലേക്ക് നടന്നു.

"എന്തായിരുന്നു ഇന്നത്തെ കുത്തിക്കുറിക്കലിന്റെ കാരണം??? എന്തായിരുന്നു കഥയുടെ ഉള്ളടക്കം... "

അവൾ എന്നെ നോക്കി.

"എന്ത് ചോദിക്കാനാ അല്ലെ, പ്രണയം അതല്ലേ നിന്റെ കൈകളിൽ നിന്ന് വിടരൂ..."

💓എന്റെ ആദ്യ പ്രണയം💓👫Where stories live. Discover now