2

1.2K 112 41
                                    

"നീ പറയുന്നുണ്ടോ ഇല്ലയോ??"

ഹോസ്റ്റലിൽ എത്തിയതു മുതൽ  അവളെന്റെ പിറകെ നടക്കാൻ തുടങ്ങിയതാ കഥയുടെ ബാക്കി കേൾക്കാൻ, ഞാൻ അവൾക്കരികിൽ ചെന്നിരുന്നു.

"നിനക്ക് കഥയുടെ ബാക്കി കേൾക്കണം അല്ലെ??"

"നീ പറയുന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി, എനിക്ക് വല്യ നിർബന്ധം ഒന്നുമില്ല..."

ഒരുപാടുനേരമായി രാഖി എന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട് ഇനിയും വല്ല ഒഴിവുകേടും പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറിയാൽ പിന്നെ അത് മതി ഇന്നു മുഴുവൻ മുഖം വീർപ്പിച്ച് മിണ്ടാതെ നടക്കാൻ.

ഞാൻ പുഞ്ചിരിയോടെ കട്ടിലിനോടു ചേർന്നുള്ള ജനാല തുറന്നിട്ടു. തണുത്ത കാറ്റിന്റെ ആലിംഗനം എന്നെ വാരിപ്പുണരുന്നതുപ്പോലെ തോന്നി.

"അവന്റെ ഓർമ്മകളിൽ എന്നും മായാതെ കിടന്ന ആ വഴികളിലൂടെ ഞങ്ങൾ യാത്ര തുടർന്നു...

നാലുഭാഗത്തെ മതിലിനുള്ളിൽ തലയെടുപ്പോടെ നിൽക്കുന്ന ഓടിട്ട വലിയ വീട്... അതിനു മുന്നിൽ എത്തിയപ്പോൾ അവൻ ബൈക്കിന്റെ വേഗതകുറച്ചു.

"ഇതാ അസ്മിയയുടെ വീട്"

ഞാൻ അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കിയെങ്കിലും ആരെയും കാണാൻ പറ്റിയില്ല.
ഞങ്ങൾ രണ്ടു മൂന്നു തവണ ബൈക്കിൽ അങ്ങോട്ടുമിങ്ങോട്ടും ചുമ്മാ കറങ്ങി. അതിനിടയിൽ എപ്പോയെങ്കിലും അവളെയെങ്ങാനും കണ്ടാലോ... പക്ഷേ കണ്ടില്ല...
അധികനേരം അവിടെയങ്ങനെ കറങ്ങി നടക്കുന്നത് ശേരിയല്ല എന്നോർത്ത് ഞങ്ങൾ തിരിച്ച് പോകാൻ തയ്യാറായി.

"നിനക്ക് ഭാഗ്യം ഇല്ല അവളെ കാണാൻ..."

എനിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു അത്രയേറെ ഞാൻ ആഗ്രഹിച്ചിരുന്നു അവളെ കാണാൻ.
തിരികെ വരുമ്പോൾ ചെറിയ പ്രതീക്ഷയോടെ ഞാൻ ഒരിക്കൽക്കൂടെ ആ വീട്ടുമുറ്റത്തേക്ക് നോക്കി. മൂന്ന്-നാല് വയസ്സ് പ്രായം ഉള്ള ഒരു പെണ്കുട്ടി മുറ്റത്തേക്ക് കളിക്കാനായി ഇറങ്ങിയത് എന്റെ ശ്രദ്ധയിൽ പെട്ടു.

"അത് അവളുടെ കുട്ടി ആയിരിക്കും..."

ഭാവമാറ്റമില്ലാതെ അവൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവനെ കളിയാക്കുന്നത് പോലെ നോക്കി.

💓എന്റെ ആദ്യ പ്രണയം💓👫Where stories live. Discover now