5

969 116 124
                                    

"അവൻ എന്തിനാ ഇപ്പോൾ gulf ൽ പോകുന്നത്???....

വലിയ പ്രാരാബ്ദം ഒന്നുമില്ല,

അതു മാത്രം അല്ല +2 കഴിഞ്ഞതെ ഉള്ളൂ...

School bag റൂമിലെ ഒരു മൂലയിലേക്ക് എറിഞ്ഞ ശേഷം ഞാൻ bed ലേക്ക് വീണു.

ഞങ്ങളെ എല്ലാം വിട്ട് അവൻ പോകുകയാണ് എന്നിട്ട് അവന് എന്ത് സന്തോഷം ആണെന്നോ....

അവൻ പോയി കഴിഞ്ഞാൽ പിന്നെ എപ്പോഴാ ഒന്ന് കാണുക, അതിന് ഒരു കൊല്ലമെങ്കിലും എടുക്കും. അത്രയും കാലം അവൻ ഞങളുടെ കൂടെ ഉണ്ടാകില്ല.

ഞാൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങി.
ഉമ്മയും എല്ലാവരും ചേർന്ന് സംസാരത്തിലാണ്. ഒന്ന് കാതോർത്തപ്പോൾ മനസ്സിലായി വിഷയം അവൻ തന്നെ ആണെന്ന്. മടുപ്പോടെ അവിടെ ചെന്നിരുന്നു.

"എന്തിനാ ഇപ്പൊ gulf ൽ പോകുന്നേ...
ഇവിടെ ഒന്നും job  കിട്ടാത്തത് കൊണ്ടോ??? അവന് എന്താ പഠിച്ചാൽ??"

"അതിന് ആരും അവനെ പഠിക്കാൻ വിടാത്തത് കൊണ്ടല്ലല്ലോ അവൻ പോകാത്തത് കൊണ്ടല്ലേ നിനക്ക് അറിയാവുന്നതല്ലേ..."

ഉമ്മ ഓർമ്മപ്പെടുത്തിയപ്പോൾ ആണ് ആ ദിവസത്തെ കുറിച്ചു എനിക്ക് ഓർമ്മ വന്നത്.

ചെറുപ്പം മുതൽ അവന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു engineer  ആകുക എന്നത്. പഠിക്കാൻ മിടുക്കൻ ആയത് കൊണ്ട് ആകുമെന്ന് എല്ലാര്ക്കും ഉറപ്പായിരുന്നു.

+2 ന് അവനിഷ്ട്ടപ്പെട്ട  subject ന് admission കിട്ടി. പക്ഷെ ഉമ്മാന്റെ അബദ്ധം കാരണം അവന് ആ chance മിസ്സ് ആയി. അതിന് ഉമ്മാനെ കുറ്റം പറയാനും പറ്റില്ല,
ഒരു ഡാമിന്റെ അടുത്തുള്ള school ആയത് കൊണ്ട് ഉമ്മ അവനെ അവിടേക്ക് വിടാൻ തയ്യാറായില്ല. എല്ലാ ഉമ്മമാരും മക്കളുടെ കാര്യത്തിൽ risk എടുക്കില്ലല്ലോ...
മാത്രമല്ല, അതൊരു കാട്ടു പ്രദേശം ആയിരുന്നു. അവിടെ വെച്ച് കൊന്നാൽ പോലും ഒരു മനുഷ്യ ജീവി അറിയില്ല.

അന്നൊന്നും school transfer എന്ന സമ്പ്രദായത്തെക്കുറിച്ച്  ഉമ്മാക്ക് അറിയില്ലായിരുന്നു. അവൻ പിന്നെ +2പഠിച്ചത് നാട്ടിലെ ഒരു private college ൽ commerce നാണ്.

ഇഷ്ടമില്ലാത്ത subject ആയത് കൊണ്ട് തന്നെ അവൻ ക്ലാസ്സിനൊന്നും കൃത്യമായി പോകില്ല. തറവാട്ടിലാണ് അവൻ നിന്നരുന്നത്, അവിടെ ആണെങ്കിൽ വെല്ലിപ്പയും വെല്ലിമ്മയും മാത്രം ഉള്ളൂ. വെല്ലിപ്പ ഉസ്താദ് ആണ്, രാവിലെ വീട്ടീന്ന് പോയാൽ വൈകീട്ട് തിരിച്ചു വരികയുള്ളൂ.

💓എന്റെ ആദ്യ പ്രണയം💓👫Where stories live. Discover now