3

1K 136 145
                                    

"നേരെ നോക്കി ഓടിക്ക് പെണ്ണെ..."

"ഞാൻ നേരെ നോക്കി തന്നെയാ ഓടിക്കുന്നെ..."

"ഉം... അതെനിക്ക് മനസ്സിലാകുന്നുണ്ട്"

സൈക്കിളിന്റെ ഹാൻഡിൽ ബാറിൽ അവൻ പിടിത്തം മുറുക്കിയിരുന്നു എന്നത് മാത്രമായിരുന്നു എന്റെ ആകെ ഉള്ള ധൈര്യം.

"എടീ... കണ്ണ് തുറക്ക്... അല്ലേൽ എവിടേലും പോയി ഇടിക്കും"

"ഇല്ല, എന്നെ കൊണ്ട് പറ്റില്ല... കണ്ണ് തുറക്കുമ്പോൾ പേടി തോന്നുന്നു... നിർത്തിക്കോ... ഞാൻ ഇറങ്ങാ... എനിക്ക് സൈക്കിൾ പഠിക്കണ്ട..."

ഞാൻ ഉറക്കെ കരഞ്ഞുകൊണ്ട് ഹാൻഡിൽ ബാറിൽ നിന്നും അവന്റെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു. അവൻ പിടിത്തം മുറുക്കിയത് കൊണ്ട് മാത്രം ഞാൻ വീണില്ല എന്ന് പറയാല്ലോ...

"നിർത്തിക്കോ... അല്ലേൽ ഞാൻ ചാടും"

പിന്നെ ഭീക്ഷണിയുടെ സ്വരമായിരുന്നു.

"ചാടല്ലേ... ഞാൻ നിർത്താ..."

സൈക്കിൾ നിന്നതും ഞാൻ ചാടിയിറങ്ങി.

"എടീ, നാണക്കേട് ആണുട്ടോ പോത്തുപോലെ വലിപ്പം വെച്ചിട്ടും സൈക്കിൾ ഓടിക്കാൻ അറിയില്ല എന്നു പറയുന്നത്"
അവൻ എന്നെ കളിയാക്കി.

"സാരമില്ല എനിക്കല്ലെ അറിയാത്തെ ഞാൻ സഹിച്ചോളാം..."

അവന്റെ കളിയാക്കൽ അത്ര പെട്ടെന്നൊന്നും അവസാനിക്കുന്നത് അല്ലായിരുന്നു.

"അല്ലെങ്കിലും എല്ലാർക്കും അറിഞ്ഞാൽ അതിലെന്താ ഒരു ത്രില്ലുള്ളത്, ഞാൻ പഠിച്ചില്ലെങ്കിലും എന്താ നിനക്ക് അറിയാലോ,"

"പിന്നെ... നിന്നേം കൊണ്ട് പോകലല്ലെ എന്റെ പണി, വേണേൽ പഠിച്ചോ..."

അവന്റെ വാക്കുകൾ എനിക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല.

"ഓ, ഇപ്പൊ തന്നെ നിനക്ക് എന്നെ പറ്റാതെയായി ഇനി ഒരു പെണ്ണുകൂടെ നിന്റെ ലൈഫിലേക്ക് വന്നാൽ ചിലപ്പോ എനിക്കൊന്നും നിന്നെ കാണാനേ കിട്ടാനുണ്ടാകില്ല."

അവൻ കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു.

"ഞാൻ പോകാ..."
വീടിനു നേരെയുള്ള വഴി നോക്കികൊണ്ടു ഞാൻ പറഞ്ഞു.

💓എന്റെ ആദ്യ പ്രണയം💓👫Where stories live. Discover now