ദിക്റുകൾ..

49 4 0
                                    


9 . ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ നബി(സ) അയാളെ നമസ്കാരം പഠിപ്പിക്കും. ശേഷം ഈ വചനങ്ങള്‍ പ്രാര്‍ത്ഥിക്കാനും പഠിപ്പിക്കും:
اللَّهُمَّ اغْفِرِ لِي، وارْحَمْنِي، واهْدِنِي، وعَافِنِي وارْزُقْنِي
“അല്ലാഹുമ്മ ഗ്ഫിര്‍ലീ, വര്‍ഹംനീ, വഹ്ദിനീ, വആഫിനീ, വര്‍സുഖ്നീ”.
“അല്ലാഹുവേ! നീ എനിക്ക് പൊറുത്ത് തരികയും എന്നോട് കാരുണ്യം കാണിക്കുകയും എന്നെ സന്മാര്‍ഗത്തിലാക്കുകയും എനിക്ക് സൗഖ്യവും മാപ്പും തരികയും എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ!”
:(مسلم:٢٦٩٧)

10 . നബി(സ) അരുളി : “അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുവാനുള്ള ദിക്റുകളില്‍ ശ്രേഷ്ഠമായ വചനം ഇതാണ്”:
.لَا إِلَه إِلَّا اللهُ
“ലാ ഇലാഹ ഇല്ലല്ലാഹ്.”
“ദുആയില്‍ അല്ലാഹുവിന്‍റെ അതിമഹത്വത്തെ വാഴ്ത്തിവിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ശ്രേഷ്ഠമായ വചനം ഇതാണ്:
الْحَمْدُ للهِ
“അല്‍ഹംദുലില്ലാഹ്”

11 . നബി(സ) അരുളി : “നിങ്ങള്‍ “നരകശിക്ഷയെ തടുക്കുന്ന പരിച” സ്വീകരിക്കുക, അവ ഇതാണ്”:
سُبْحَانَ اللهِ، والْحَمْدُ للهِ، لَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ
“സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹു, അല്ലാഹുഅക്ബര്‍, ലാഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.” “…ഇവ എന്നെന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മ്മങ്ങളാണ്!”
:(صححه الألباني في صحيح الجامع:٣٢١٤ واحمد:٥١٣





ഖുർആനിലെ ദുആകളും 
         ദിക്റുകളും
 സ്വലാത്തുകളും 
 Where stories live. Discover now