PART-29

751 74 50
                                    

ഡാഡ് വാങ്ങി കൊടുത്ത സാരി ഉടുത്തോണ്ട് ഗൗരി നിൽക്കുന്നു... സാരിയിൽ ഗൗരി ആക്കെ മാറിയിരിക്കുന്നു.. കുറച്ചു കൂടെ മുതിർന്ന ഒരാളെ പോലെ... കൂടുതൽ സുന്ദരിയായിരിക്കുന്നു... കവിളുകൾ ചുവന്നു വരുന്നു എന്നത്തേയും പോലെ... ആ തുടുത്ത കവിളുകളിൽ ഒന്നു കൂടെ ഒന്നു തൊടാൻ പറ്റിയിരുന്നെങ്കിൽ.... കണ്ണുകളിലെ ആ തിളക്കം...... ഈ തിളക്കം എനിക്ക് വേണ്ടി ആയിരുന്നെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷെ അല്ലല്ലോ ഗൗരി..... ആദ്യം ആയി സാരി ഉടുക്കുന്നത് ഗൗരിയുടെ രാജകുമാരന് വേണ്ടി ആണെന്ന് പറഞ്ഞിരുന്നല്ലോ... പിന്നെ എന്താ ഇപ്പോൾ ഉടുത്തത്??? നിന്നിൽ നിന്നും കണ്ണെടുക്കാൻ ആവുന്നില്ലല്ലോ ഗൗരി. അത്രെയും സുന്ദരി ആയിരിക്കുന്നു നീ... ഞാൻ  അവസാനമായി നിന്റെ കവിളിൽ ഒന്നു തൊട്ടോട്ടെ ഗൗരി.... നിഖിൽ.... നിഖിലിവിടെ!!!!! ഓഹ് ഇവൻ ഇവിടെ ഉണ്ടായിരുന്നോ?? അതായിരുന്നല്ലേ ഗൗരി സാരി ഉടുത്തത്... ഗൗരിയുടെ രാജകുമാരന് വേണ്ടി... രണ്ടു പേരും കൂടെ ഇനി എങ്ങോട്ടെങ്കിലും പോകുവാണോ??

"അഭീ..." ദേവി പതുക്കെ വിളിച്ചു. പക്ഷെ ആലോചനയിൽ മുഴുകി ഇരുന്ന അഭി വല്ലതും ഉണ്ടോ ഇതു കേൾക്കുന്നു....

"അഭീ..." ഇത്തവണ ദേവി കുറച്ചു ഉച്ചത്തിൽ വിളിച്ചു.

"Hmmmm???" ഗൗരിയുടെ വിളി കേട്ടു അഭി വെറുതെ ഒന്ന് മൂളി.

"അഭി എവിടെയായിരുന്നു? പതിനൊന്നു കഴിഞ്ഞല്ലോ!!!" ദേവി പരിഭവത്തോടെ ചോദിച്ചു.

"മുത്തശ്ശിക്ക് എങ്ങനെ ഉണ്ട്?" ദേവിയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ അഭി ചോദിച്ചു.

"മുത്തശ്ശിക്ക് കുഴപ്പം ഒന്നും ഇല്ല. ബോധം വീണപ്പോൾ തൊട്ടു വീട്ടിൽ പോകണം എന്ന് പറഞ്ഞു ബഹളം ആയിരുന്നു. നിഖിലേട്ടന്റെ ഉറപ്പിൽ ഹോസ്പിറ്റൽകാർ ഡിസ്ചാർജ് ചെയിതു. അതു കൊണ്ടു അച്ഛൻ നിഖിലേട്ടനെ കൂടെ ഇങ്ങു വിളിച്ചു കൊണ്ടു വന്നു."

"Ohh..."

"അഭി എവിടെയായിരുന്നു ഇത്രെയും നേരം??? ഞാൻ എത്ര നേരവായി കാത്തിരിക്കുന്നു എന്നു അറിയുവോ? അഭി മറന്നോ അമ്പലത്തിൽ പോയിട്ടു വന്നിട്ടു അഭിയോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നെന്ന് പറഞ്ഞില്ലേ!!! അതു പറയാൻ...."

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now