ഇത്രേം പെട്ടെന്ന് നേരം വെളുത്തോ?? ഇപ്പോൾ അങ്ങു കിടന്നതല്ലേ ഉണ്ടായിരുന്നുള്ളു എന്റെ മഹാദേവാ.... അപ്പോഴേക്കും ആറു മണി ആയോ... ഇത്തിരി നേരം കൂടെ കിടക്കാരുന്നു അമ്പലത്തിൽ പോകണ്ടായിരുന്നേൽ.... പക്ഷെ പോണം... അമ്പലത്തിൽ പോയി മിടുക്കികുട്ടിയായി എല്ലാം മഹാദേവനോട് പറഞ്ഞിട്ടു തിരിച്ചു വന്നു അഭിയോട് പറയണം അഭിയെ ഇഷ്ടമാണെന്ന്.... എങ്ങനെ പറയും??? സേറ പറഞ്ഞ പോലെ i love u Abhi എന്നു പറഞ്ഞാലോ???അയ്യേ വേണ്ട... ഇതു ഫിലിം ഒന്നും അല്ലല്ലോ i love u പറയാൻ... hmmm... നിഖിലേട്ടനെ അല്ല അഭിയുടെ കൂടെ ജീവിക്കാനാ ഇഷ്ടം എന്നു പറഞ്ഞാലോ??? യ്യോ... വേണ്ട... നിഖിലേട്ടന്റെ പേരു കേൾക്കുന്ന കൂടെ അഭിക്കു കലിയാ അപ്പോഴാ!! സ്നൂപ്പിടെ അച്ഛൻ ആകാൻ വരാവോ???? അയ്യേ അയ്യയ്യേ... ഏതാണ്ട് പൈങ്കിളി നോവലിലെ നായിക ചോദിക്കുന്ന പോലെ ഉണ്ട്.... ശോ.. എങ്ങനെയാ ഒന്നു പറയണ്ടേ എന്റെ ഇഷ്ടം??? തിരിച്ചു പോകുമ്പോൾ എന്നേം കൂടെ കൊണ്ട് പോകാമോ എന്നു ചോദിച്ചാലോ... ആ പോ... എന്തേലും അപ്പോൾ വായിൽ വരുന്നത് അങ്ങു ചോദിക്കാം... അല്ലേലും പ്ലാൻ ചെയ്താൽ എല്ലാം കൊളമാകാത്തേ ഉള്ളു. എന്റെ കൃഷ്ണാ... ഗുരുവായൂരപ്പാ... എന്റെ മഹാദേവാ... എന്റെ കുരിശുപള്ളി മാതാവേ... പടച്ചോനെ.. നിങ്ങൾ എല്ലാരും കൂടെയോന്നു ഒന്നിച്ചു നിന്നു ഇതൊന്നു ശരിയാക്കി തരണേ... പ്ലീസ്.....
"സ്നൂപ്പി..... ചക്കര ഏറ്റെ... ഇന്ന് അമ്മ പോയി പപ്പായോട് ചോദിക്കാൻ പോകുവാ നമ്മുടെ കൂടെ എന്നും നിൽക്കാവോ എന്നു... പിന്നെ എന്നും നമ്മൾ മൂന്നു പേരും ഒരുമിച്ചു... ഹോ എന്റെ ചക്കര സ്നൂപ്പി അമ്മക്ക് ഓർക്കാൻ കൂടെ വയ്യ ആ ദിവസം..." ദേവി സ്‌നൂപിയെ കയ്യിൽ എടുത്തു അമർത്തി ചുംബിച്ചു. സ്നൂപ്പി കുഞ്ഞികണ്ണുകൾ തുറന്നു ദേവിയെ നോക്കി കൊണ്ടിരുന്നു എല്ലാം മനസിലായ പോലെ... ദേവി സ്നൂപ്പിയേ പിന്നെയും ബെഡിൽ കിടത്തി എഴുന്നേറ്റു വാഷ്‌റൂമിൽ കയറി.
എന്റെ മഹാദേവാ... ഇന്ന് ഏതു ചുരിദാർ ഇടും?? അഭി വാങ്ങി തന്ന അനാർക്കലി ഇട്ടാലോ? അയ്യോ വേണ്ട... അന്ന് അതു ഇട്ടിട്ടു ആ ദിവസം തന്നെ അഭിക്കു എന്നോട് ദേഷ്യവായിരുന്നു. വേറെ ഏതു ഇടും? റെഡ് ഇടാം... പ്രണയത്തിന്റെ നിറം അല്ലെ ചുവപ്പ്... അപ്പോൾ ഇതു തന്നെ മതി...അഭിക്കു ഏതു നിറവാണോ ഇഷ്ടം? ഞാൻ ഇത് വരെ അതൊന്നും ചോദിച്ചില്ലല്ലോ!!! ഇനി അതൊക്കെ പതുക്കെ പതുക്കെ ചോദിച്ചു മനസിലാക്കണം. എന്നിട്ടു അഭി ആഗ്രഹിക്കുന്ന പോലെ ഉള്ള ഒരു നല്ല ഭാര്യ ആവണം.... രാവിലെ അഭിയെ എഴുന്നേല്പിക്കുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ ഉള്ള എല്ലാ കാര്യങ്ങളും വീട്ടിലേയും അഭിയുടെയും അങ്കിളിന്റെയും സിദ്ധുവിന്റെയും ശ്രെദ്ധിക്കണം. സിദ്ധുവിന് നല്ല ഒരു പെൺകുട്ടിയേ കണ്ടു പിടിച്ചു കൊടുക്കണം. അവരുടെ കൂട്ടു ഒരിക്കലും ഇല്ലാതാക്കരുത്. കുഞ്ഞുങ്ങളെയും സ്നൂപ്പിയെയും രാവിലെ ഒരുക്കണം. വീട്ടിൽ ജോലിക്കു ആരേം വേറെ വെക്കരുത്. ഞാൻ തന്നെ രാവിലെ ഏറ്റു എല്ലാം ഉണ്ടാക്കി കുഞ്ഞുങ്ങളെ സ്കൂളിലും അഭിയെ ഓഫീസിലും വിടണം. എന്നിട്ടു ഞാനും ഓഫീസിൽ പോകും. തിരിച്ചു കുഞ്ഞുങ്ങൾ വരുന്ന സമയമാകുമ്പോൾ വരണം. അവർക്ക് ഇഷ്ടം ഉള്ളത് ഉണ്ടാക്കി വെച്ചു നോക്കി ഇരിക്കണം. അവരു വന്നു കഴിയുമ്പോൾ കഴിപ്പിച്ചു ഹോംവർക് ചെയ്യാനും പഠിക്കാനും അവരെ സഹായിക്കണം. പിന്നെ അഭി വരുന്നതും കാത്തു വരാന്തയിൽ കുഞ്ഞുങ്ങളെയും മടിയിൽ ഇരുത്തി സ്‌നൂപിയും ആയി കാത്തിരിക്കണം.... അഭി വന്നു കഴിയുമ്പോൾ കുറേ നേരം സംസാരിച്ചു കൊണ്ടു ഇരിക്കണം ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി നോക്കി......... ഹോ എന്റെ മഹാദേവാ... എന്തു രസവായിരിക്കും ഇങ്ങനെ ഒക്കെ നടക്കുമ്പോൾ... എന്റെ മഹാദേവാ... എന്റെ ആഗ്രഹങ്ങൾ മറ്റാർക്കും ദ്രോഹം ചെയ്യുന്നില്ലേൽ എനിക്ക് ഇതു സാധിച്ചു തരണേ..... അത്രക്ക് കൊതിയാണ് എനിക്ക് അഭിയുടെ കൂടെ ജീവിക്കാൻ....
ČTEŠ
OUR COMPLICATED LOVE STORY(Malayalam)
Romanceഅഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള് മിണ്ടിയില്ലേൽ.... ഗൗരി...