ഡോറിൽ തട്ടുന്ന ബഹളം കേട്ടാണ് ഗൗരി രാവിലെ കണ്ണ് തുറന്നത്.
"ദേവൂ.... ദേവൂ... " ഗീതയാണ്. ദേവി ഉടനേ ചാടി എഴുന്നേറ്റു ഡോർ തുറന്നു. ഗീത ഗൗരിയേ സൂക്ഷിച്ചു നോക്കി കൊണ്ട് നിൽക്കുവാണ്.
ഇനി അമ്മ അറിഞ്ഞു കാണുവോ മഹാദേവാ ഇന്നലെ അഭിടെ കൂടെ രാത്രിയിൽ പോയത്. അതാണോ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്....
ഗൗരി പേടിയോടെ ഗീതയെ നോക്കി."സമയം എത്രയായെന്നു തമ്പുരാട്ടിക്കു അറിയാവോ?" ഗീത ദേഷ്യത്തോടെ ചോദിച്ചു.
ഓഹ് അപ്പോൾ ഇതാണോ കാര്യം!! വെറുതേ പേടിച്ചു. ഗൗരി സമാധാനത്തോടെ ഗീതയേ നോക്കി ചിരിച്ചു.
"എട്ടര കഴിഞ്ഞു അറിയുവോ നിനക്കു? വല്ലോ വീട്ടിലും ചെന്നു കേറാനുള്ള പെണ്ണാണ്... എന്നിട്ടു നട്ടുച്ച വരേ കിടന്നു ഉറങ്ങുന്നു.. അല്ലാ നീ എന്നു മുതലാ ഡോർ ലോക്ക് ചെയ്യാൻ തുടങ്ങിയേ?ഒരു മണിക്കൂർ ആയി ഞാൻ ഇവിടെ കിടന്നു ബഹളം ഉണ്ടാക്കാൻ തുടങ്ങിയിട്ടു.. " ഗീത നിർത്താതെ വഴക്കു പറഞ്ഞു കൊണ്ടിരിക്കുവാണ്..
ഗൗരി പതുക്കെ അഭിയുടെ റൂമിലേക്ക് നോക്കി. ഡോർ അടഞ്ഞു തന്നെ കിടക്കുവാണ്. ഇനി എഴുന്നേറ്റു താഴെ പോയി കാണുവോ?ഗൗരി ഇതും ചിന്തിച്ചു അഭിയുടെ റൂമിലേക്ക് തന്നെ നോക്കി നിന്നു."ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ ദേവൂ?" ദേവിയുടെ തലയിൽ ഒരു തട്ടു കൊടുത്തു കൊണ്ടു ഗീത ചോദിച്ചു.
"ആ.. കേൾക്കുന്നുണ്ട് അമ്മാ..." ദേവി തല തടവി കൊണ്ടു പറഞ്ഞു .
"വേഗം താഴേക്കു വാ.. പ്രവീണും സിദ്ധുവും നിങ്ങളെ നോക്കി ഇരിക്കുവാണ് കഴിക്കാതെ....പെട്ടെന്ന് വാ.." ഗീത ഇതും പറഞ്ഞു അഭിയുടെ റൂമിലേക്ക് പോയി. ദേവി ഇതു തന്നെ നോക്കി നിന്നു.... അഭിയുടെ റൂം ലോക്ക് ചെയ്തിട്ടില്ലാരുന്നു.അഭി നല്ല ഉറക്കവാണ്.ഗീത അഭിയെ ചെന്നു കുലുക്കി വിളിച്ചു എഴുന്നേൽപ്പിച്ചു. ഗീതയായത് കൊണ്ടും, തിരിച്ചു ഒന്നും പറയാൻ പറ്റാത്ത കൊണ്ടും, മനസില്ലാ മനസോടെ അഭി എഴുന്നേറ്റു ഫ്രഷ് ആയി.താഴേക്കു വരുമ്പോൾ ഗൗരിടേ റൂം തുറന്നു കിടക്കുന്നതു അഭി ശ്രെദ്ധിച്ചു.
VOCÊ ESTÁ LENDO
OUR COMPLICATED LOVE STORY(Malayalam)
Romanceഅഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള് മിണ്ടിയില്ലേൽ.... ഗൗരി...