◀ Back to 2018 ▶
"ഇത്താ... ഇത്ത?" ആമിർ ആമിലയുടെ തോളിൽ തട്ടി. നൈനയുടെ ജേണലിൽ നിന്ന് മുഖമുയർത്തി ആമില അനിയനെ ചോദ്യഭാവത്തിൽ നോക്കി.
"വീടെത്തി ." ആമില ചുറ്റിനും നോക്കി. വായനയിൽ മുഴുകിയിരുന്നത് കൊണ്ട് അവൾ വീട് എത്തിയതൊന്നും അറിഞ്ഞില്ലായിരുന്നു. (കുറച്ച് അഹങ്കാരത്തോടെ കഥാകാരി തന്നത്താൻ പറഞ്ഞു, എന്നെ പോലെ. പിന്നെ ചുമ്മാ റെയ്ലുവിനേം ഒന്നോർത്തു )
ഭക്ഷണമെല്ലാം കഴിച്ച് രാത്രി കിടക്കാൻ സമയത്താണ് ആമില വീണ്ടും നൈനയുടെ ജേണൽ തുറന്നത്.
◀ Back to 2008 ▶
നൈന റഹ്മാൻ
ക്ലാസ് തുടങ്ങി രണ്ടാമത്തെ. ദിവസമായപ്പഴേ ക്കും മാജിദ, ഷബാന, റിഷാന, ഹന, മിനാൽ, ലൈല, ഫെബിദ, സഫീറ, നാദിയ,ഷാഹിദ്, യാസീൻ, ഫഹീം, മഹേഷ്..... എല്ലാവരുമായും ഞാൻ നല്ല കൂട്ടായി . ആയിടക്കാണ് ഒരു സംഭവം നടന്നത്. ക്ലാസ് തുടങ്ങി രണ്ട് ദിവസമേ ആയൊള്ളു. മാത് ക്ലാസ് കഴിഞ്ഞ് പോകുന്ന നേരം ഹാമിദ് സേർ എന്നെ വിളിച്ചു. എല്ലാവരുടെ കണ്ണുകളും എന്നിലേക്ക് തിരിഞ്ഞു. മാജിദ ഞങ്ങളുടെ സംഭാഷണം കേൾക്കാൻ വേണ്ടി വാതിലിനടുത്ത് വന്ന് നിക്കുക പോലും ചെയ്തു.
"എന്താ,സേർ "
" നൈനക്ക് എന്നെ മനസിലായില്ലെ? "
ഹാമിദ് സേർ അല്ലെ? ഇതിലെന്നാ ഇത്ര മനസിലാവാൻ?
" ഞാൻ വിചാരിച്ചത് എത്ര വർഷം കഴിഞ്ഞാലും നിനക്കെന്നെ തിരിച്ചറിയാൻ പറ്റുന്നാ ."
" ഹ .... ഹാമിദ് ?" എന്റെ മുമ്പിൽ നിൽക്കുന്ന വ്യക്തി യഥാർത്ഥത്തിൽ ആരാണെന്ന് മനസിലായതും ഞാൻ അറിയാതെ വിളിച്ച് പോയി.
വേദനയിൽ നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് ഹാമിദ് നടന്നകന്നു...
ഉമ്മയുടെ ഉറ്റ സുഹൃത്ത് സാറ ആന്റിയുടെ മകനാണ് ഹാമിദ് . പ്രായത്തിന്ന് എന്നേക്കാൾ മൂത്തതാണെങ്കിലും ഹാമിദ് ആയിരുന്നു എന്റെ കളി കൂട്ടുകാരൻ. എല്ലാ ആഴ്ചയും മുടങ്ങാതെ വിളിക്കാറുണ്ടെങ്കിലും ഡിഗ്രി ചെയ്യാൻ യു.എസിൽ പോയതിന് ശേഷം ഇപ്പഴാണ് ഞാൻ ഹാമിദിനെ കാണുന്നത്.
