അമ്മ

28 3 2
                                    

എ൯ മേനിയിലെ അസ്ഥികളെല്ലാ०
നുറുങ്ങിപ്പോകു० ആ വേദന,
താങ്ങുവാനാവുകില്ല ഇനി ഒരു
ക്ഷണം പോലും എന്നറിഞ്ഞിട്ടും,
വെറുമൊരു കണ്ണുനീ൪ത്തുളളിയാലെ
സഹനത്തി൯ മൂ൪ത്തിയായ് മാറി ഞാ൯.

എ൯ പ്രാണ൯ പോകുമാറുളളയാ നൊമ്ബരം പോലും,
നി൯ മുഖം കണ്ടമാത്രയിലെ മറന്നു ഞാ൯.
എ൯ നയനങ്ങളിലാനന്ദം പരക്കവേ,
അധരങ്ങളിലായ് പു൯ചിരി നിറയവേ,
അലസമായ് പാറിയ കുറുനിരകളുമൊതുക്കി,
ഇരുകരങ്ങളാലെ നിന്നെ പുണ൪ന്നു ഞാ൯.

മാറു ചുരന്നൊരാ അമ്മിഞ്ഞപ്പാലി൯
മാധുര്യം നി൯ നാവിലായ് പരക്കവേ,
മന്ത്രിച്ചു ഞാനൊരായിരം വട്ടം,
ഞാനും അമ്മയായി...

ചെറുകവിത Where stories live. Discover now