Eva POV
ഡോർ bell ന്റെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ചെന്നു കതക് തുറന്നത്. ഒരു 28 ഒക്കെ പ്രായം തോന്നുന്ന ഒരാൾ മുന്നിൽ അന്തം വിട്ടു നിൽക്കുകയാണ്. അയാളുടെ മുടി വളർന്നു കിടക്കുന്നുണ്ട്, താടിയും ഉണ്ട്.
അയാൾ തിരിഞ്ഞു gate ലോട്ട് നോക്കിയിട്ട് പിന്നേം എന്നെ നോക്കി. വീടിന്റെ അകത്തും എത്തി നോക്കുന്നുണ്ട്.
ഞാൻ അയാളെ സംശയത്തോടെ നോക്കി
"Jack ഉം.. ജെന്നി യും..." അയാൾ സംശയത്തോടെ എന്നെ നോക്കി.
"അതെ, അവരുടെ വീട് ആണ്."
"ഓ.. ഞാൻ കരുതി എനിക്ക് വീട് മാറി എന്ന്." അയാൾ ഒന്ന് ചിരിച്ചിട്ട് അകത്തോട്ടു കയറി പോയി.
കയറി ഹെൽമെറ്റ് അകത്തു വെച്ചിട്ട് സെറ്റി യിൽ ഇരുന്നു. ഇയാളുടെ ഭാവവും എല്ലാം കൊണ്ടും അവർ പറഞ്ഞ റോഷൻ ആകാനാണ് വഴി.
"റോഷൻ അല്ലെ?" ഞാൻ ചോദിച്ചപ്പോഴേക്കും ചിരിച്ചു കൊണ്ട് മുടി ഒതുക്കുന്നു.
"കുട്ടി, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. സൗന്ദര്യം എന്നും എനിക്ക് ഒരു ശാബമാണ്. എന്റെ ഫാൻ ആണോ? എങ്ങനെ അകത്തു കയറി.?" നിർത്താതെ ചോദിക്കുന്നുണ്ട്. ശെരിക്കും ഇയാളുടെ തലക് എന്തെങ്കിലും പ്രശ്നം ഉണ്ടോ? പക്ഷെ അവർ അങ്ങനെ ഒന്നും പറഞ്ഞില്ലാലോ.
"അല്ല ഞാൻ..." എന്നെ പറയാൻ സമ്മതിക്കാതെ അയാൾ തുടർന്നു.
"എനിക്ക് relationship ൽ താല്പര്യം ഇല്ലാ കുട്ടി, ഒന്ന് മനസിലാക്കു.. ഞാൻ പറയുന്നത് കൊണ്ട് വിഷമം ആണെന്ന് അറിയാം, പക്ഷെ എന്ത് ചെയ്യാനാ. " അയാൾ ഒരു ദീർഘശ്വാസം ഇട്ടു.
ഇതു ഒരു വഴിക്ക് പോകുന്ന ലക്ഷണമില്ല. ഞാൻ ഫോൺ എടുത്തു ജെന്നി യെ വിളിച്ചു, എന്നിട്ട് റോഷന് കൊടുത്തു. ഓരോ മിനിറ്റ് കഴിയുംതോറും അവന്റെ മുഖഭാവങ്ങൾ മാറുന്നുണ്ട്. ജെന്നി നല്ലത് കൊടുത്തിട്ടുണ്ട്.
ഫോൺ വെച്ചതിനു ശേഷം എന്നെ നോക്കി ചിരിച്ചു, ഞാനും തിരിച്ചു ചിരിച്ചു.
"ഇനി മുതൽ ഇവിടെയാണല്ലേ? ഇന്നലെ എന്തോ പറയുന്നത് കേട്ടു, ഞാൻ ശ്രെദ്ധിച്ചിലായിരുന്നു." അവൻ വീണ്ടും ചിരിച്ചു, ഇടക് ഇടക് ചിരിക്കുന്ന ആളാണെന്ന് തോന്നുന്നു.
ВЫ ЧИТАЕТЕ
2² ≠ 4 (ON HOLD)
Художественная прозаഅപ്രതീക്ഷിതമായി ഒരു നൊമ്പരം ഉണ്ടായപ്പോൾ അത് തനിക് തന്നെ കുരുക്ക് ആകുമെന്ന് അവൻ ഒരിക്കലും കരുതിയില്ല. പക്ഷെ ആ കുരുക്കിന്റെ മറുഭാഗവും പിടിച്ചു കൊണ്ട് അവൾ വന്നപ്പോൾ വേറെ ഒരു കുരുക്കിൽ അവർ രണ്ട് പേരും പെട്ടുപോകും എന്ന് അവരും കരുതിയില്ല. ഈ കുരുക്കുകൾ ഒക്...