Eva POV
തിരിച്ചു വീട്ടിൽ എത്തി ഒന്ന് fresh ഒക്കെ ആയി ചായ കുടിക്കാൻ തോന്നി കിച്ചണിലേക്കു പോയപ്പോൾ രണ്ട് കപ്പിലായി coffee ഒഴിക്കുന്ന റോഷനെയാണ് കണ്ടത്.
"Coffee " കപ്പ് എന്റെ നേർക്ക് നീട്ടി കൊണ്ട് അവൻ പറഞ്ഞു. കോഫി എങ്കിൽ coffee.
"Thank you." ഒരു കവിൾ കുടിച്ചതിന് ശേഷം ഞാൻ പറഞ്ഞു.
"ഇവിടെ cook ഉണ്ടെന്ന് പറഞ്ഞിട്ട്?"
"Aunty 2 മണി ഒക്കെ ആകുമ്പോൾ പോകും." കിച്ചണിൽ നിന്നും പുറത്തോട്ട് നടന്നു കൊണ്ട് അവൻ പറഞ്ഞു.
"റോഷൻ കുക്കിങ് ഒക്കെ അറിയോ?" ഞാൻ അവന്റെ opposite ആയി ഉള്ള സെറ്റയിൽ കയറി ഇരുന്നു, കൂടെ cookies ഉം.
"അറിയാമെന്നോ?" അവൻ style ൽ കിടക്കുന്ന അവന്റെ മുടി ഒതുക്കി കൊണ്ട് പറഞ്ഞു. " നീ എന്നെ പറ്റി എന്തൊക്കെ അറിയാൻ കിടക്കുന്നു. "
ഇപ്പോൾ അറിഞ്ഞതിന്റെ ഞെട്ടൽ തീർന്നിട്ടില്ല.. അപ്പോഴാണോ അടുത്തത്.
"പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഈ വീട്ടിൽ ഉള്ള ഒറ്റണ്ണത്തിന് cooking അറിയില്ല. ഞാൻ ഉള്ളത് കൊണ്ട് അങ്ങനെ പോകുന്നു." Coffee cup table ൽ വെച്ചിട് അവൻ കുറച്ചു കൂടെ സ്റ്റൈലിൽ ഇരുന്നു.
"Eva ക്ക് അറിയോ?"
"ഒരുവിധം അറിയാം." ഇടക് ഇടക് താമസം മാറുന്നത് കൊണ്ട് ഞാൻ അതൊക്കെ നേരത്തെ പഠിച്ചു.
"പാട്ട് പാടിയത് പോലെ ആവോ?"അവൻ സ്വന്തമായി പറഞ്ഞു സ്വന്തമായി ചിരിച്ചു.
എനിക്കത് തീരെ പിടിക്കാത്തത് കൊണ്ട് ഞാൻ ബാക്കി coffee കുടിച്ചു.
"Eva പറ, വീട്ടിൽ ആരൊക്കെയുണ്ട്."
"അമ്മ, അപ്പൊ പിന്നെ ഒരു അനിയൻ, Jerrry. അവൻ ഇപ്പോൾ പ്ലസ് two ൽ ആണ്." അവരെ പറ്റി ഓർത്തപ്പോൾ തന്നെ വല്ലാത്ത സന്തോഷം.
തിരിച്ചും വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ചോദിക്കണോ? പക്ഷെ...
"ഞാൻ തളർന്നു..." ഓടികൊണ്ട് വന്നു റോഷന്റെ അടുത്ത് വന്നു ഇരുന്നു കൊണ്ട് ജെന്നി പറഞ്ഞു.
"Horrible day. ആ contract ഇല്ലായിരുന്നെങ്കിൽ ഞാൻ എന്നെ ആ പരട്ട ഡ്രാക്കുളക്ക് ഇട്ടു നല്ലത് പറഞ്ഞു രാജി വെച്ചിട്ട് പോയേനെ." അവൾ Liam ഏട്ടൻ വരുന്നത് കണ്ടതും റോഷന്റെ തോളിൽ തലയും വെച്ച് ഉറങ്ങുന്നത് പോലെ കിടന്നു.

أنت تقرأ
2² ≠ 4 (ON HOLD)
قصص عامةഅപ്രതീക്ഷിതമായി ഒരു നൊമ്പരം ഉണ്ടായപ്പോൾ അത് തനിക് തന്നെ കുരുക്ക് ആകുമെന്ന് അവൻ ഒരിക്കലും കരുതിയില്ല. പക്ഷെ ആ കുരുക്കിന്റെ മറുഭാഗവും പിടിച്ചു കൊണ്ട് അവൾ വന്നപ്പോൾ വേറെ ഒരു കുരുക്കിൽ അവർ രണ്ട് പേരും പെട്ടുപോകും എന്ന് അവരും കരുതിയില്ല. ഈ കുരുക്കുകൾ ഒക്...