Eva POV
"റോഷനോ?" ഞാൻ ചോദിച്ചതും സർ എന്നെ അധിഷയത്തോടെ നോക്കി.
"ഇവരുടെ കൂടെ ആണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്."
"അപ്പോൾ കാര്യങ്ങൾ എളുപ്പം ആയല്ലോ?" ഞാൻ ഇപ്പോഴും ഷോക്കിലാണ്.
"ഈ case നെ പറ്റി അവിടെ ആരോടും പറയണ്ട. രഹസ്യമായി റോഷനെ പറ്റി അന്വേഷിക്കു, കുറച്ചു അടുത്ത് ഇടപിഴക്കി ആൾ എങ്ങനെ ആണ്. അവനു എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് നോക്ക്." സർ നെറ്റി തടവി കൊണ്ട് പറഞ്ഞു.
"പക്ഷെ സർ ന് എന്താ റോഷനെ ഇത്ര സംശയം?"
"തെളിവുകളും സാക്ഷികളും അനുസരിച്ചു ആ വീട്ടിൽ അന്ന് ആരും വന്നിട്ടില്ല. റോഷൻ അവരുടെ കൂടെ അല്ല താമസം. വീട്ടുകാരുമായി അത്ര നല്ല ബന്ധത്തിലല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അന്ന് അവിടെ വന്ന guest കണ്ടത് dead body ടെ അടുത്ത് ഇരിക്കുന്ന റോഷനെ, അവിടെ താമസമല്ലാത്ത അവൻ എന്തിന് അവിടെ വന്നു? ഇനി ചിലപ്പോൾ guest വന്നത് കൊണ്ട് കുട്ടകൃത്യം ചെയ്ത ഉടനെ രക്ഷപെടാൻ പറ്റാതേ അവിടെ ഇരുന്നത് ആണോ എന്നും സംശയം ഉണ്ട്. ആ dead body ൽ ഉം താഴെ വീണു കിടക്കുന്ന കമ്പിയിലും റോഷന്റെ വിരൽ അടയാളം ഉണ്ട്." സർ ഒന്ന് നടു വീർപ്പിച്ചു.
"ഇത്രക് ഉറപ്പാണെങ്കിൽ എന്ത് കൊണ്ട് അവനെ അറസ്റ്റ് ചെയ്തില്ല?" ഞാൻ കാരണം തിരക്കി.
File ഒന്നുകൂടെ മറിക്കുന്നതിനിടയിൽ സർ പറഞ്ഞു, "അന്ന് അന്വേഷിച്ച ACP റോഷൻ അല്ല ചെയ്തത് എന്നാണ് പറയുന്നത്. അവൻ ഇതുവരെ കുറ്റസമ്മതവും നടത്തിയിട്ടില്ല. അവർക്ക് പറയാൻ ആയിട്ട് ശത്രുക്കളും ഉണ്ടായിരുന്നില്ല." സർ ആ file എന്റെ നേർക് നീട്ടി.
" റോഷൻ അല്ലെങ്കിൽ അത് ആര്? അതാണ് നമുക്ക് അറിയേണ്ടത്? ഇനി ഒരു പക്ഷെ അവൻ ആണെങ്കിൽ ആ ACP യുടെ തൊപ്പി തെറിക്കും. "സർ ചിരിച്ചു.
ഞാൻ file തുറന്നു, case മുമ്പ് അന്വേഷിച്ചുകൊണ്ട് ഇരുന്നത്, ACP Chase Chandra Hegde. എന്നെ വിളിച്ച സർ ഈ ആൾ ആണ്.
ഈ പേര് ഞാൻ എവിടോ കേട്ടിട്ടുണ്ട്.
"അപ്പോൾ താൻ undercover തുടങ്ങിക്കോ. ഇവിടെ വേറെ ഒരു case വന്നിട്ടുണ്ട്. പിന്നെ, ഓരോ saturday ഉം ഇവിടെ വന്നു report submit ചെയ്യണം." സർ കസേരയിൽ നിന്നും എഴുനേറ്റു നടന്നു പോയി.
YOU ARE READING
2² ≠ 4 (ON HOLD)
General Fictionഅപ്രതീക്ഷിതമായി ഒരു നൊമ്പരം ഉണ്ടായപ്പോൾ അത് തനിക് തന്നെ കുരുക്ക് ആകുമെന്ന് അവൻ ഒരിക്കലും കരുതിയില്ല. പക്ഷെ ആ കുരുക്കിന്റെ മറുഭാഗവും പിടിച്ചു കൊണ്ട് അവൾ വന്നപ്പോൾ വേറെ ഒരു കുരുക്കിൽ അവർ രണ്ട് പേരും പെട്ടുപോകും എന്ന് അവരും കരുതിയില്ല. ഈ കുരുക്കുകൾ ഒക്...