6

109 18 40
                                    

റോഷൻ കൈ പൊക്കി ഫോൺ കാണിച്ചതും Eva door ന്റെ അടുത്തോട്ടു പോയി. ക്ലാസ്സ്‌ മുഴുവൻ നല്ല നിശബ്ദത ആയിരുന്നു.

"ഫോൺ മറന്നു." ചിരിച്ചു കൊണ്ട് റോഷൻ phone Eva യുടെ കയ്യിൽ കൊടുത്തു.

"Thank you." Eva ഒരു പുഞ്ചിരി നൽകി ഫോൺ വാങ്ങി. എന്നിട്ട് അകത്തോട്ടു പോയി.

ക്ലാസ്സൊക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ  ഒരു കുട്ടി ചിരിച്ചു കൊണ്ട് Eva യുടെ നേർക്ക് വന്നു.

"Hello, ഞാൻ  പ്രിയ. നേരത്തെ വന്നത് brother ആണോ?"

"മ്മ്.."എന്ത് പറയണം എന്നറിയാതെ Eva നിന്നു, അവസാനം പറഞ്ഞു,"friend ആണ്."

"റോഷൻ അല്ലേ അത്?" പ്രിയ ഒന്നുകൂടെ ചോദിച്ചു.

"റോഷനെ അറിയോ?" Eva യുടെ മനസ്സിൽ ലഡ്ഡു പൊട്ടി. ആർക്കെങ്കിലും അവനെഅറിയാമെങ്കിൽ case അന്വേഷണം എളുപ്പമാകും. നേരത്തെ  ഫോൺ recording on ആക്കി റോഷന്റെ കയ്യിൽ മറന്നത് പോലെ കൊടുത്തപ്പോൾ Eva വിചാരിച്ചിരുന്നില്ല, അവൻ അത് തിരിച്ചു തരാൻ വരും എന്ന്.

"ഒരേ കോളേജ് ൽ ആയിരുന്നു. He is such  a playboy. Lol." പ്രിയ വലിയ കാര്യത്തിൽ പറഞ്ഞു  Eva യുടെ കയ്യിൽ ഒരു അടി കൊടുത്തു. Eva ക്ക് പക്ഷെ എന്തോ പോലെ ആയി. പ്രിയ യും ആയി സംസാരിക്കുന്നതിൽ ഒരു comfort അവൾക് കിട്ടിയില്ല.

"Excuse me." ഓഫീസിൽ പോകാൻ late ആകും. പിന്നീട് കാണുമ്പോൾ സംസാരിക്കാം. കഷ്ടപ്പെട്ട് ഒരു ചിരിയും സമ്മാനിച്ചിട്ട് Eva പുറത്തോട്ട് പോയി.

Taxi പിടിച്ചു ഓഫീസിൽ എത്തിയപ്പോൾ Eva യുടെ മനസ്സിൽ ഒരു ചോദ്യം ബാക്കി ആയി. റോഷൻ ഒരു play boy ആണോ?
പക്ഷേ തന്നോടൊരിക്കലും അങ്ങനെ പെരുമാറ്റിയിട്ടില്ല എന്നത് ഓർത്തപ്പോൾ ആവശ്യമില്ല ഓരോന്ന് ആലോചിക്കണ്ട എന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു.

ഓഫീസിൽ കയറി sign ഒക്കെ ഇട്ടപ്പോൾ Fariz Door ൽ മുട്ടി.

"Crime spot നോക്കാൻ പോകണ്ടേ?" അവൻ ഒട്ടും വിടാതെ ചോദിച്ചു.

"പോകാം, പക്ഷെ ഇന്നലെ  Rishab സർ പറഞ്ഞത് ഒരിക്കലും നമ്മൾ CBI ൽ നിന്നാണ് എന്ന് കുറച്ച് ദിവസത്തേക്കു പറയണ്ട എന്നാണ്." അത് കേട്ടതും Fariz ഒന്ന് തലകുലുക്കി.

2² ≠ 4 (ON HOLD) Where stories live. Discover now