"Eva "
എന്നെ വിളിച്ചത് കേട്ടതും ഞാൻ കണ്ണ് തുറന്നു. ശബ്ദം കേട്ട സ്ഥാലത്തേക്ക് നോക്കി. കൊച്ചച്ഛനാണ്, ഞാൻ കണ്ണ് തിരുമി കൊണ്ട് നോക്കി.
"സ്ഥലം എത്തി." കൊച്ചച്ചൻ പറഞ്ഞു. ഞാൻ ചിരിച്ചു, എന്നിട്ട് നേരെ ഇരുന്നു.
കൊറേ നേരം കൊണ്ട് തുടങ്ങിയ യാത്രയാണ്. ഇന്നലെ ഡ്രസ്സ് ഒക്കെ എടുക്കാൻ ഉള്ളത് കൊണ്ട് ഉറങ്ങാൻ പറ്റിയില്ല, പുതിയ സ്ഥലത്തേക്ക് താമസം മാറുകയല്ലേ.
കാർ പാർക്ക് ചെയ്തപ്പോഴേക്കും ഞാൻ ഇനി താമസിക്കാൻ പോകുന്ന വീട്ടിലേക്കു നോക്കി. ഇതു കണ്ടാൽ വീട് ആണെന്ന് പറയില്ല, അത്ര ഭംഗി ഉണ്ട്. ഞാൻ ഇവരോട് ഒക്കെ പറഞ്ഞതാണ്, ഏതെങ്കിലും ഹോസ്റ്റലിൽ താമസം മാറാമെന്ന് പക്ഷേ ഇവർക്കു തീരെ താല്പര്യം ഇല്ല. അറിയാവുന്ന ആൾകാർ ഇവിടെ ഉള്ളതല്ലേ, പിന്നെ എന്തിനാണ് ഹോസ്റ്റൽ എന്നാണ് ചോദിക്കുന്നത്.
കാർ ൽ നിന്നും luggage ഒക്കെ എടുത്തിട്ട്, ഞങ്ങൾ ഡോർ bell അടിച്ചു നിന്നു. ആരും തുറക്കുന്നില്ല.
"കൊച്ച..." കൊച്ചച്ഛാ എന്ന് വിളിക്കുന്നതിന് മുന്നേ ദേശ്യത്തോടെ ഒരു നോട്ടം കിട്ടി.
"Sorry, അപ്പാ.." ഞാൻ ചിരിച്ചു, എന്റെ വിളി കേട്ടതും അപ്പയും ചിരിച്ചു.
"ആരും ഇല്ലാ എന്നാ തോന്നുന്നത്." ഞാൻ പറഞ്ഞു.
"കുറച്ചു കൂടെ നോക്കാം." അപ്പാ എന്നെ ഒന്ന് നോക്കി, എന്നിട്ട് തുടർന്നു, "നിനക്ക് ഒറ്റക് താമസിക്കാൻ പ്രശ്നം ഒന്നും ഇല്ലാലോ അല്ല?"
"എന്ത് പ്രശ്നം, ഞാൻ ആദ്യമായിട്ടൊന്നും അല്ലല്ലോ, ഇങ്ങനെ ഒറ്റക്ക്."
"എന്നാലും, എനിക്കൊരു ടെൻഷൻ."
"മിലിറ്ററി യിൽ ആയിരുന്നു എന്ന് പുറത്തു ആരോടും പറയരുത്. ഞാൻ കൂടി പോയ 6 മാസം, അതിനുള്ളിൽ അങ്ങ് എത്തില്ലേ. വീട്ടിൽ ഞാൻ ഇല്ലാതെ ഒരു ധൈര്യവും ഇല്ലാലെ." ഞാൻ അപ്പയെ കളിയാക്കി.
"അപ്പയുടെ വിഷമം നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല."
"എന്റെ അപ്പാ, അമ്മയുടെ കരച്ചിലും സെന്റി ഉം ഒക്കെ കണ്ടതാ വീട്ടിൽ, ഇനി അപ്പാ കൂടി തുടങ്ങരുത്. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞത് ഞാൻ ഒറ്റക് വരാം എന്ന്." ഞാൻ പറഞ്ഞുകൊണ്ട് നിന്നപ്പോഴേക്കും കതക് തുറന്നു. ഒരു 30 പ്രായം തോന്നിക്കുന്ന ഒരാൾ നമ്മളെ സംശയത്തോടെ നോക്കി. Luggage നോക്കിയിട്ട് ഓർത്തെടുത്ത പോലെ ചിരിച്ചു.
ESTÁS LEYENDO
2² ≠ 4 (ON HOLD)
Ficción Generalഅപ്രതീക്ഷിതമായി ഒരു നൊമ്പരം ഉണ്ടായപ്പോൾ അത് തനിക് തന്നെ കുരുക്ക് ആകുമെന്ന് അവൻ ഒരിക്കലും കരുതിയില്ല. പക്ഷെ ആ കുരുക്കിന്റെ മറുഭാഗവും പിടിച്ചു കൊണ്ട് അവൾ വന്നപ്പോൾ വേറെ ഒരു കുരുക്കിൽ അവർ രണ്ട് പേരും പെട്ടുപോകും എന്ന് അവരും കരുതിയില്ല. ഈ കുരുക്കുകൾ ഒക്...