I AM A HERO PART-1

28 3 12
                                    

ഇടുക്കി ജില്ലയിലെ കമ്പിളികണ്ടത്തിനും  മുരിക്കാശ്ശേരിക്കും ഇടയിലുള്ള  ഒരു കൊച്ചു താഴ്‌വാരഗ്രാമം ആയിരുന്നു ചിന്നാർ.  രണ്ടുവശത്തും മലകളാൽ ചുറ്റപ്പെട്ട ചിന്നാറിന്റെ ഹൃദയഭാഗത്തുകൂടി ചിന്നാർ പുഴ ശാന്തമായി ഒഴുകുന്നു. ചെറിയ പുല്ലുമേഞ്ഞ ഒന്നോ രണ്ടോ കടകളും ഒരു റേഷൻകടയും അടങ്ങിയതായിരുന്നു ചിന്നാർ പ്രദേശം. സഞ്ചരിക്കാൻ പേരിനു ഒരു മൺപാത മാത്രമായിരുന്നു ഉണ്ടായിരുന്നത് കാർഷിക ഉത്പന്നങ്ങൾ വിൽക്കണമെങ്കിൽ തലച്ചുമടായോ കാളവണ്ടി വഴിയോ വേണമായിരുന്നു ഉത്പന്നങ്ങൾ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കാൻ. ചിന്നാർ പുഴയുടെ തീരത്തു നിന്നും കുറച്ചു ഉയരത്തിലേക്ക് മാറി കല്ല് കൊണ്ട് കെട്ടിയ *കയ്യാലക്ക് മുകളിൽ മണ്ണിട്ട് നിരപ്പാക്കിയ കഷ്ടിച്ച് നാല് സെന്റ് വരുന്ന ഭൂമിയിൽ പുല്ലു മേഞ്ഞ വീട്ടിലായിരുന്നു തോമസും ഭാര്യ റോസകുട്ടിയും കഴിഞ്ഞിരുന്നത്. അന്നത്തെ കാശുകാരുടെ തോട്ടങ്ങളിലും മറ്റും കൂലിപ്പണി എടുത്തും മറ്റുമായിരുന്നു അവർ ജീവിച്ചത്.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ പകുതിയിൽ അവർ പുഴയുടെ തീരങ്ങളിലെ ഭൂമി കയ്യേറി ഇഞ്ചക്കാട് വെട്ടി തെളിച്ചു അവിടെ കപ്പയും വാഴയും ചേനയും കശുമാവും നട്ട്  കൃഷിയും മറ്റുമായി സന്തോഷത്തോടെ അവർ ജീവിച്ചു പോന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ അവർക്ക് കൂട്ടായി മൂന്ന് പെണ്മക്കളും മൂന്നു ആൺമക്കളും  ഉണ്ടായി മൂത്തവൻ ജോയ് രണ്ടാമൻ ജോസഫ് മൂന്നാമൻ ബെന്നിയും പെണ്മക്കളിൽ മൂത്തവൾ അച്ചാമ അതിനു താഴെ ലിസിയും ഏറ്റവും ഇളയവൾ ജാൻസിയും

                              അവർക്ക് കൂട്ടായി മക്കളും എത്തിയതോടെ കൃഷിയുടെ കൂടെ ഇറച്ചി വെട്ടും തോമസ് ആരംഭിച്ചു അന്നത്തെകാലത്ത് വിദ്യാഭ്യാസത്തിനു കാര്യമായി പ്രാധാന്യം നൽകാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല അതിനാൽ ഇളയവൾ ജാൻസി ഒഴികെ മറ്റാർക്കും കാര്യമായി വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അത്യാവശ്യം എഴുതാനും വായിക്കാനും മാത്രമായിരുന്നു മക്കളെ അവർ പഠിപ്പിച്ചത് മക്കളെ ജീവിതപാഠങ്ങൾ പഠിപ്പിച്ചു സ്വന്തമായി ഒരു ജീവിതത്തിൽ എത്തിക്കുക എന്നതായിരുന്നു റോസയുടെയും തോമസിന്റേം ലക്ഷ്യം അടിസ്ഥാന വിദ്യാഭ്യാസം നേടിയതിനു ശേഷം. മക്കളെല്ലാവരും തോമസിനെയും റോസയെയും സഹായിച്ചു പോന്നു മൂത്തവൻ ജോയി പാറമടയിൽ കല്ല് പൊട്ടിക്കുന്ന ജോലിയിലേക്കും രണ്ടാമൻ ജോസഫ് തോമസിന്റെ കൂടെ ഇറച്ചിവെട്ടിനും മറ്റും സഹായിച്ചു കൊണ്ട് കൂടെ കൂടി വരുമാനം വർധിച്ചതോടെ ചിന്നാറിൽ പുതിയൊരു പലചരക്കു കടയും തോമസ് തുടങ്ങി. ഇതിനിടയിൽ മൂത്തവൻ ജോയിയുടെ കല്യാണം നടത്തുകയും ജോയിയും ഭാര്യയും ചിന്നാറിനടുത്തുള്ള മങ്കുവാ എന്ന പ്രദേശത്ത് താമസമാക്കി  രണ്ടാമൻ ജോസഫ് ചേട്ടനെ പോലെ തന്നെ പാറമട തൊഴിലാളിയായി മികച്ച രീതിയിൽ അപകടരഹിതമായി പാറപൊട്ടിക്കാനുള്ള  കഴിവും കൂടിയായപ്പോൾ നല്ലരീതിയിൽ സമ്പാദിക്കാൻ ജോസഫിനായി. ചിന്നാറിൽ കാലങ്ങൾ കടന്നു പോയപ്പോൾ ടാറിട്ട റോഡു വന്നതും പുല്ലുമേഞ്ഞ വീടുകൾ ഓട് മേഞ്ഞതും മാത്രമായിരുന്നു വന്ന മാറ്റങ്ങൾ. നിരത്തിൽ നിന്നും കാളവണ്ടികൾ പതുക്കെ പിന്മാറി വിരലിലെണ്ണാവുന്ന ബസുകളും മഹിന്ദ്രയുടെ ജീപ്പുകളും നിരത്തിൽ സ്ഥാനം പിടിച്ചു മഴക്കാലത്തു ചിന്നാറിനെ മുരിക്കാശ്ശേരിയുമായി ബന്ധിപ്പിക്കുന്ന ചെറിയ പാലത്തിനെ ചിന്നാർ പുഴയിലെ വെള്ളം വിഴുങ്ങുമായിരുന്നു അപ്പോൾ ബസും ജീപ്പും ചിന്നാറിൽ കുടുങ്ങുന്നത് മഴക്കാലത്തെ പ്രധാന കാഴ്ചകൾ ആയിരുന്നു മണ്ണിടിഞ്ഞു റോഡുകൾ തടസപ്പെടുന്നത് മൂലം സഞ്ചാരം പഴയ പടി നടക്കണമെങ്കിൽ ദിവസങ്ങൾ കഴിയുമായിരുന്നു. മഴക്കാലം എന്നും വറുതിയുടെ കാലമാണെങ്കിലും ഉണക്കിയ കപ്പയും ചക്കയുമൊക്കെ അവരുടെ വറുതിയെ അകറ്റി നിർത്തിയിരുന്നു.

                                                     തുടരും.......

I  AM  A  HERO Where stories live. Discover now