I AM A HERO PART - 2

19 4 20
                                    

പാറമടയിലെ പണിയൊക്കെ കഴിഞ്ഞു ജോസഫ് ചിന്നാർ കവലയിലേക്ക് നടന്നു കട അടക്കുന്നത് വരെ അപ്പനെ കടയിൽ സഹായിക്കുകയും ചെയ്യാം വീട്ടിലേക്കുള്ള പലചരക്കു സാധനങ്ങളും  എടുക്കാം എന്നുള്ള ഉദ്ദേശത്തോടെ ആണ് പോക്ക്. സമയം ആറ് മണിയായി കഴിഞ്ഞു മലഞ്ചെരുവിൽ നിന്നും തണുത്ത കാറ്റ് വീശി ആറ് മണിയായതേയുള്ളുവെങ്കിലും ചെറിയ തോതിൽ ഇരുട്ട് പരന്നു കഴിഞ്ഞു വൈദ്യുതി പ്രചാരത്തിൽ ആയിട്ടില്ല മലഞ്ചെരുവുകളിലെ ചില വീടുകളിൽ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കുകൾ തെളിഞ്ഞിട്ടുണ്ട് ചില പണക്കാരുടെ വീടുകളിൽ പെട്രോമാക്സ് വിളക്കുകൾ പ്രകാശം ചൊരിയുന്നു. റോഡിലൂടെ മുന്പോട്ട് നടന്നപ്പോൾ പൊടിപറത്തി ഒരു ജീപ്പ് കടന്ന് പോയി.മുമ്പിൽ വെള്ളകളർ ഉള്ള ബോർഡിൽ കറുത്ത അക്ഷരത്തിൽ കള്ള് എന്നെഴുതിയ ബോർഡ്‌ കണ്ട് ജോസഫ് ഒന്ന് നിന്നു. ഇരുപത്തൊന്ന് വയസായെങ്കിലും ഇത് വരെ കള്ള് രുചിച്ചു നോക്കിയിട്ടില്ല ഷാപ്പിൽ അധികം ആരെയും കണ്ടില്ല അത് കൊണ്ട് ഒന്ന് രുചിച്ചു നോക്കാം എന്ന് വിചാരിച്ചു ജോസഫ് ഷാപ്പിലേക്ക് നടന്നു. ഒരു ലിറ്റർ കള്ള് വരുത്തിച്ചു ഷാപ്പിന്റെ ഒഴിഞ്ഞ ഒരു മൂലക്ക് ഇരുപ്പുറപ്പിച്ചു.ചുടുകട്ട കെട്ടിയ തേക്കാത്ത ഭിത്തിയിൽ കുമ്മായം പൂശിയ ഷാപ്പ്.കള്ളിന്റെ കാശ് മേടിക്കാൻ ഇരിക്കുന്ന മുതലാളിയുടെ  തലക്ക് മുകളിലെ ഭിത്തിയിൽ ഇശോയുടെ ചിത്രം സ്ഥാപിച്ചിരിക്കുന്നു. ഒരു ബീഡിയും കത്തിച്ചു ജോസഫ് ഗ്ലാസിലേക്ക് കള്ള് പകർന്നു ഒരു ഗ്ലാസ് കുടിച്ചിട്ട് വലിച്ചു തീരാറായ ബീഡി ഷാപ്പിന്റെ ബെഞ്ചിൽ തന്നെ കുത്തികെടുത്തി വീണ്ടും ഗ്ലാസിലേക്ക് കള്ള് പകരനായി കുപ്പി കയ്യിലെടുത്തപ്പോൾ  മുമ്പിൽ ആരോ വന്നു നിന്നു ജോസഫ് തലയുയർത്തി നോക്കി. അപ്പനെ മുമ്പിൽ കണ്ട ജോസഫ് ഞെട്ടി വിറച്ചു കൊണ്ട് എഴുന്നേറ്റു

"അപ്പാ ഞാൻ അറിയാതെ"

ബാക്കി പറയുന്നതിന് മുൻപ് നിശബ്ദനാകാൻ ആംഗ്യം കാണിച്ചു കൊണ്ട് തോമസ് ഒരു കസേരയിൽ ഇരുന്നു കൊണ്ട് ജോസഫിനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു  എന്നിട്ട് ഷാപ്പ് മുതലാളിയെ നോക്കി

I  AM  A  HERO Wo Geschichten leben. Entdecke jetzt