IAM A HERO PART - 6

9 3 21
                                    

                                             രസകരമായ ബല്യമായിരുന്നില്ല വിനുവിന് ലഭിച്ചിരുന്നത് ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതിനാൽ കേൾക്കാനും മനസിലാക്കാനും വളരെ അധികം ബുദ്ധിമുട്ട് അവൻ നേരിട്ടിരുന്നു.അപ്പനും അമ്മയും കഷ്ടപ്പെട്ട് ജോലിചെയ്തുവെങ്കിലും പലപ്പോഴും പട്ടിണിയിൽ കഴിയണ്ട സ്ഥിതിയായിരുന്നു അവർക്കുണ്ടായത്. റേഷൻ കാർഡ് പോലും തോമസ് അവർക്ക് നൽകാൻ തയ്യാറായിരുന്നില്ല. ഇതിനിടയിൽ അച്ചാമയെ കട്ടപ്പനയിലേക്ക് കല്യാണം കഴിപ്പിച്ചു വിട്ടിരുന്നു  ലിസ്സിയും ഭർത്താവും കല്യാണം കഴിഞ്ഞു മങ്കുവയിൽ ജോയിയുടെ വീടിനടുത്തു താമസമാക്കി ലിസ്സിക്ക് രണ്ടുപെണ്മക്കളും ഒരു ആൺകുട്ടിയും സോണിയ സൗമ്യ സോണീഷ്.അച്ചാമക്ക് രണ്ടു  മക്കൾ ത്രേസ്യായും ജോമോനും. സ്കൂളിൽ പോകാൻ പ്രായമായപ്പോൾ വിനുവിനെ ജോസഫ് മങ്കുവയിലെ ഗവണ്മെന്റ് സ്കൂളിൽ ചേർത്തു ചിന്നാറിൽ നിന്നുള്ള എല്ലാ കുട്ടികളും മങ്കുവയിലെ സ്കൂളിൽ ആയിരുന്നു അഞ്ചാം ക്ലാസിനു ശേഷം മുരിക്കാശേരിയിലെ പള്ളി വക സ്കൂളിലായിരുന്നു പഠിച്ചിരുന്നത് പുതിയ ബാഗും യൂണിഫോമും ധരിച്ചു മറ്റു കുട്ടികളുടെ കൂടെ സ്കൂളിലേക്ക് പോകാൻ വലിയ ആവേശം ആയിരുന്നു അവന്. എന്നാൽ മൂത്ത മകൻ മനു മാതാപിതാക്കൾ പറയുന്നത് കേൾക്കാതെ എട്ടാം ക്ലാസ്സിൽ വെച്ച് പഠനം ഉപേക്ഷിച്ചു തോന്നിയത് പോലെ നടക്കാൻ തുടങ്ങി അതിന്റെ പേരിൽ അപ്പനും മകനും വഴക്കുണ്ടാകുന്നത് സ്ഥിരമായിരുന്നു. നാലാം ക്ലാസിൽ ആയതോടെ വിനു സ്കൂളിലേക്ക് മറ്റു കുട്ടികളുടെ    നടന്നായിരുന്നു പോയിരുന്നത് പോകുന്ന വഴിയിൽ കൂടുതൽ കുട്ടികൾ കൂടെ ചേരും കയ്യിൽ കാശുള്ളവരുടെ മക്കൾ ജീപ്പിലായിരുന്നു പോയിരുന്നത് അത് കാണുമ്പോൾ വിനു ആലോചിക്കും അപ്പനോട് ഒരു ജീപ്പ് മേടിക്കാൻ പറയണം എന്നിട്ട് ജീപ്പിലിരുന്നു ഗമയിൽ സ്കൂളിലേക്ക് പോകണം എല്ലാ കൂട്ടികളും അസൂയയോടെ നോക്കണം അതാണ് അവന്റെ ആഗ്രഹം.

അന്ന് സ്കൂൾ വിട്ട് വന്നപ്പോൾ ചിന്നാർ കവലയിൽ അവൻ തോമസിനെ കണ്ട് മുട്ടി തോമസ് കടയിൽ നിന്നും വീട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അന്ന് സ്കൂൾ വിട്ട് വന്നപ്പോൾ ചിന്നാർ കവലയിൽ അവൻ തോമസിനെ കണ്ട് മുട്ടി തോമസ് കടയിൽ നിന്നും വീട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. മഴക്കാലം ആയത് കൊണ്ട് ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു അത് കൊണ്ട് തോമസ് ചെറുമകനെ കൂടെ കൂട്ടി  തോമസ് അവനെയും കൊണ്ട് നേരെ വീട്ടിലേക്കാണ് പോയത്. ജോസഫും തോമസും ലോഗ്യത്തിൽ അല്ലാത്തത് കൊണ്ട് തന്നെ ചെറുമകനെ കൂടെ കൊണ്ട് വന്നത് ആർക്കും ഇഷ്ടപ്പെട്ടില്ല.തോമസ് ചെറുമകന് കഴിക്കാൻ കപ്പയും ഇറച്ചിയും നൽകി കഴിച്ചു കഴിഞ്ഞു മഴ മാറുന്നത് വരെ തോമസിന്റെയും റോസാകുട്ടിയുടെയും  കൂടെ ചിലവഴിച്ചു  മഴമാറി പോകാൻ ഇറങ്ങിയപ്പോൾ ആണ് ജാൻസി വന്നു പറഞ്ഞത് മേശപ്പുറത്ത് വെച്ച അൻപത് രൂപ കാണാൻ ഇല്ലെന്ന്.തോമസും ജാൻസിയും റോസയും വീടുമുഴുവൻ അൻപത് രൂപക്ക് വേണ്ടി തിരഞ്ഞു കിട്ടിയില്ല. ജാൻസി വിനുവിന് നേരെ തിരിഞ്ഞു  നീ കാശ് എടുത്തോടാ എന്ന് ചോദിച്ചു കൊണ്ട് നിക്കറിന്റെയും ഷർട്ടിന്റെയും പോക്കറ്റിൽ തപ്പി നോക്കികൊണ്ട് അപ്പനോട് പറഞ്ഞു ഇവനായിരിക്കും എടുത്തത്. വിനു ജാൻസിയുടെ കയ്യ് തട്ടി മാറ്റി റോഡിലേക്ക് ഇറങ്ങി കല്ലിട്ട നടയിലൂടെ അവൻ ഇറങ്ങുമ്പോൾ താഴത്തെ പ്ലാവിന്റെ ചുവട്ടിൽ മുറ്റം അടിച്ചു കൂട്ടിയിരിക്കുന്ന ഇടത്ത് പ്ലാവിലയുടെ കൂട്ടത്തിൽ അൻപത് രൂപ കിടക്കുന്നത് അവൻ കണ്ടു. അവൻ ആ അൻപത് രൂപ കയ്യിലെടുത്തു ചുരുട്ടിപിടിച്ചു വീട്ടിലേക്ക് നടന്നു .കള്ളൻ ആക്കിയതിന്റെ ദേഷ്യം അവന്റെ മുഖത്തുണ്ടായിരുന്നു കണ്ണുകൾ നിറഞ്ഞിരുന്നു.ചിന്നാർ പാലത്തിൽ കയറിയപ്പോൾ അവൻ അൻപത് രൂപ നോട്ട് നാലായി കീറി പുഴയിലേക്ക് ഇട്ട് കൊണ്ട് വീട്ടിലേക്ക് നടന്നു 

                                                            തുടരും...........

You've reached the end of published parts.

⏰ Last updated: Oct 20, 2021 ⏰

Add this story to your Library to get notified about new parts!

I  AM  A  HERO Where stories live. Discover now