IAM A HERO PART - 3

14 3 19
                                    

                       അമ്മച്ചി കുലുക്കി വിളിച്ചപ്പോളാണ് ജോസഫ് എഴുന്നേറ്റത് ഉറക്കം വിട്ടുമാറാത്തതിനാൽ അതെ കിടപ്പ് കിടന്നു കുറച്ചു നേരം. ജനലിലൂടെ അടുക്കളയിലെ പുക  കടന്നു വന്നു ജോസഫിനെ ശല്യപെടുത്തി

" എന്തൊരു ഉറക്കമാ ഇത് എഴുന്നേൽക്കു ഇന്ന് ഞായറാഴ്ച ആണെന്ന് മറന്നോ പള്ളിയിൽ പോകണ്ടേ "

ജാൻസി ജോസെഫിനോട് പറഞ്ഞു കൊണ്ട് അഴയിൽ കിടന്ന അവളുടെ തുണി എടുത്തുകൊണ്ടു  അടുത്തമുറിയിലേക്ക് കടന്നു പോയി ജോസഫ് വേഗം എഴുന്നേറ്റ് ഒരു തോർത്ത് എടുത്തു കൊണ്ട് നേരെ പുഴയിലേക്ക് നടന്നു വെയിൽ പരന്നു തുടങ്ങിയിട്ടില്ല നേർത്ത കോടമഞ്ഞ് അവിടെയാകെ പരന്നിട്ടുണ്ട്  അകലെ മലകൾക്ക് മുകളിൽ കോടമഞ്ഞ് ഒരു തൊപ്പി പോലെ കാണപ്പെട്ടു. നിലത്തെ പുല്ലുകളിലും ഇലകളിലും മഞ്ഞിന്റെ കണങ്ങൾ വെള്ളത്തുള്ളികളായി രൂപാന്തരപ്പെട്ടിരിക്കുന്നു അവ ഭൂമിയിലേക്ക് ഇറ്റിറ്റ് വീഴുന്നു. രാത്രി ദൂരെയിവിടെയോ നല്ല മഴയായിരുന്നു എന്ന് ജോസഫിനു മനസിലായി വെള്ളം ചെറുതായി കലങ്ങിയിരിക്കുന്നു. വെള്ളത്തിലേക്കിറങ്ങി ശരീരം മരവിച്ചു പോകുന്ന തണുപ്പ് അവഗണിച്ചു വേഗം മുങ്ങി കുളിച്ചു കാലുകൾ കല്ലിൽ ഉരച്ചു ഭംഗി വരുത്തി റബ്ബർ ചെരുപ്പും നന്നായി ചകിരി ഉപയോഗിച്ച് തേച്ചു കഴുകി. കുളിയും കഴിഞ്ഞു വേഗം വീട്ടിലേക്ക് നടന്നു എല്ലാവരും പള്ളിയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ കഴിഞ്ഞിരുന്നു  വേഗം തന്നെ വെള്ള മുണ്ടും നരച്ച കളർ ഉള്ള ഒരു ഷർട്ടും എടുത്തു ധരിച്ചു ജോസഫ് തയ്യാറായി. അപ്പൻ അതിരാവിലെ തന്നെ കടയിലേക്ക് പോയിരിക്കുന്നു അതിരാവിലത്തെ കുർബാന കഴിഞ്ഞു പള്ളിയിൽ നിന്നും വരുന്നവർക്ക് ഇറച്ചിയും കപ്പയും പലചരക്ക് സാധനങ്ങളും രാവിലെ തന്നെ കച്ചവടമാക്കാനുള്ള പോക്കാണ് അത്. അമ്മച്ചിയാണ് മുമ്പിൽ പള്ളിയിലെ പ്രാർത്ഥന പുസ്തകവും കുരിശുമാലയും കയ്യിൽ പിടിച്ചു വേഗത്തിൽ നടക്കുന്നു അപ്പന്റെ കടയും കഴിഞ്ഞു അഞ്ച് കിലോമീറ്റർ നടക്കണം പള്ളിയിൽ എത്തണമെങ്കിൽ. ചിലയിടങ്ങളിൽ നിന്നും പള്ളിയിൽ പോകാനായി ഇറങ്ങിയ മറ്റു കുടുംബങ്ങളും വന്നുചേരുന്നു എല്ലാവരും ചേർന്ന് വലിയൊരു സംഘം ആകും പള്ളിയിലേക്ക് എത്താറാകുമ്പോൾ അതൊരു കാഴ്ചയാണ്. കയ്യിൽ പണമുള്ള വലിയ മുതലാളിമാർക്ക് മാത്രമാണ് അന്ന് ജീപ്പ് ഉള്ളത് കാറുകൾ കാണാനേ ഇല്ല ഇടക്ക് വർഗീസ് മുതലാളിയുടെ അമ്പാസഡർ കാർ റോഡിലൂടെ പൊടിപറത്തി പാഞ്ഞുപോകുന്നത് കാണാം അയാളാണ് നാട്ടിലെ വലിയ പ്രമാണി.
 
------------------------------------------------------------------------

               കുർബാന കഴിഞ്ഞു ജോസഫ് ആദ്യം പുറത്തേക്കിറങ്ങി  പള്ളിയുടെ മുറ്റത്തു നിന്നും പടികളിറങ്ങി ചെല്ലുന്നത് റോഡിലേക്കാണ് ചെറിയൊരു ചായക്കടയും ഒരു റേഷൻ കടയും ഒരു പലചരക്ക് കടയുമാണ് അവിടെ ആകെ ഉള്ളത്. ചായക്കടയുടെ പുകപ്പിടിച്ച ചില്ല് പെട്ടിക്കുള്ളിൽ ഉള്ളിവടയും നെയ്യപ്പവും പരിപ്പുവടയും നിരത്തി വെച്ചിരിക്കുന്നു പുറകെ ബെന്നിയും ഓടിവന്നു ജോസഫിന്റെ കയ്യിൽ പിടിച്ചു. ബെന്നിക്ക് ദോശയും ചമ്മന്തിയും വാങ്ങിക്കൊടുത്തു ജോസഫ് ഒരു കട്ടൻചായയും കുടിച്ചു കൊണ്ട് അപ്പനെയും നോക്കി പള്ളിയുടെ പടിക്കെട്ടിലേക്ക് നോക്കി നിന്നു.ചായക്കടയിലെ ആരവങ്ങൾക്കിടയിൽ നിന്നും വേറിട്ട ഒരു ശബ്ദം ജോസഫിന്റെ കാതിൽ പതിഞ്ഞത്.  തുളസികതിർ മുടിയിൽ ചൂടിയ ഒരു മെലിഞ്ഞ പെൺകുട്ടിയെ ജോസഫിന്റെ കണ്ണിപെട്ടത് അവളും ഒന്ന് തിരിഞ്ഞു നോക്കിയതിനു ശേഷം മാതാപിതാക്കളുടെ കൂടെ അവൾ നടന്നു നീങ്ങി. അപ്പോളേക്കും അപ്പനും അമ്മച്ചിയും അടുത്തെത്തി ചായക്കടയിലെ പൈസ കൊടുത്തിട്ടു ജോസഫ് അവരുടെ കൂടെ വീട്ടിലേക്ക് നടന്നു. വഴി നീളെ ആ പെൺകുട്ടിയെ കുറിച്ചായിരുന്നു ജോസഫിന്റെ ചിന്ത ഇതിനു മുൻപ് പല പെൺകുട്ടികളെയും കണ്ടിട്ടുണ്ടെങ്കിലും ആ പെൺകുട്ടിയെ കുറിച്ച് മാത്രം ഇത്രയും ആലോചിക്കേണ്ട കാര്യമെന്താണെന്ന്  തന്നോട് തന്നെ പലവട്ടം ജോസഫ് ചോദിച്ചു എങ്കിലും അതിനു മാത്രം ഉത്തരം കിട്ടിയില്ല. ജോയിയെ കൂടി കണ്ടിട്ട് പോകാം എന്ന് അപ്പൻ പറഞ്ഞത് കൊണ്ട് അവർ റോഡിൽ നിന്നും ജോയിയുടെ വീട്ടിലേക്ക് മലയുടെ താഴെക്കൂടിയുള്ള നടപ്പ് വഴിയിലൂടെ മല കയറാൻ തുടങ്ങി.മങ്കുവയിൽ നിന്നും ചിന്നാർ വരെ ഒരു വലിയ മതിൽ പോലെയാണ് ആ വലിയ മലയുടെ കിടപ്പ് മലയുടെ മറുവശത്ത് അടിമാലി കമ്പിളികണ്ടം തുടങ്ങിയ സ്ഥലങ്ങൾ ആണ്.

I  AM  A  HERO Onde histórias criam vida. Descubra agora