വർഷമേഘങ്ങൾ ആകാശത്ത്
താണ്ഡവ ന്യർത്തമാടുന്ന തുലാ മാസത്തെ മഴക്കാലം.. മറിയയ്ക്ക് അ ന്ന് സ്കൂളിൽ പോകുവാൻ വളരെ ഇഷ്ടമായിരുന്നു. എന്തെന്നല്ലേ
പിറന്നാൾ സമ്മാനമായി മമ്മ അവൾക്ക് ഒരു കുട വാങ്ങി കൊടുത്തിരുന്നു. നീലനിറത്തിൽ ചുമപ്പ് പൂക്കളുള്ള മനോഹരമായ ഒരു വർണ്ണ കുടയായിരുന്നു അത്.
പുതിയ കുട കൂട്ടുകാരെല്ലാം കാണിക്കണം. പിന്നെ , മഴയത്ത് ഇങ്ങനെ കുടപിടിച്ച്.. ഇടവഴിയിലെ വെള്ളം കാലുകൊണ്ട് തെറിപ്പിച്ച് അങ്ങനെ എന്ത് രസമാണ്. ഓർത്തപ്പോൾ തന്നെ മറിയ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
പക്ഷേ ഇടവഴിയിലേക്ക് ഇറങ്ങിയപ്പോൾ കഥ മാറി. നല്ല മഴ കൂട്ടുകാരെല്ലാം മഴയത്ത് കളിക്കുകയാണ്.കണ്ടപ്പോൾ മറിയക്ക് സഹിച്ചില്ല അവൾ കുട മടക്കി ബാഗിൽ വെച്ചു . കൂട്ടുകാരോടൊപ്പം ചേർന്നു എന്ത് രസമാണ് മഴയത്തു കളിക്കാൻവൈകുന്നേരമായപ്പോൾ മറിയക്ക് പനി തുടങ്ങി.. നല്ല പനിയും ചുമയും മറിയകിടപ്പിലായി. മഴ അപ്പോഴും നിർത്താതെ പെയ്തുകൊണ്ടിരുന്നു..
മറിയ കിടപ്പായിട്ട് നാല് ദിവസം കഴിഞ്ഞു. പനി മാറുന്നില്ല. മമ്മ മാതാവിൻ്റെ മുമ്പിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുകയാണ്. മയങ്ങിപ്പോകുന്നു കണ്ണുകൾ മെല്ലെ തുറന്നു മറിയ ജാലകവാതിലിലൂടെ പുറത്തേക്ക് നോക്കി. അതാ അവിടെ സ്വർണ്ണ കിരീടം വെച്ച് സ്വർണ്ണ വസ്ത്രങ്ങളണിഞ്ഞ് കുഞ്ഞിനെ കയ്യിലെടുത്ത് ഒരു അമ്മ നിൽക്കുന്നു. ആ അമ്മയും കുഞ്ഞിനെയും നോക്കി കിടക്കവേ മറിയ ഉറങ്ങിപ്പോയി.
മറിയ മറിയ തന്നെ ആരോവിളിക്കുന്നതു കേട്ട് അവൾ കണ്ണുതുറന്നു. മമ്മ അവളെ ചേർത്തു പിടിച്ച് തലയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. മോൾ എന്തിനാ ചിരിച്ചത് . മമ്മയുടെ ചോദ്യത്തിന് അവൾ ഉത്തരം പറഞ്ഞില്ല . സ്വപ്നം കണ്ടതാണോ അവൾ തലയാട്ടി കുഞ്ഞിൻ്റെപനി എല്ലാം മാറിയല്ലോ മാതാവ് രക്ഷിച്ചു. മമ്മ മാതാവിന്റെ ഫോട്ടോയിലേക്ക് നോക്കി കൈകൾ കൂപ്പി ..........
കാലങ്ങൾ പിന്നെയും കടന്നു പോയി മഴക്കാലവും വേനൽക്കാലവും മാറിമാറി വന്നു ശൈശവവും ബാല്യവും കടന്ന് ഇന്ന് മാറിയ കൗമാരത്തിൽ എത്തി നിൽക്കുന്നു. മറിയ കുടുംബത്തോടൊപ്പം ഒരു ടൂർ പോവുകയാണ് വേളാങ്കണ്ണിയിലേക്ക്, വൈകുന്നേരമായപ്പോൾ അവർ വേളാങ്കണ്ണിയിൽ എത്തി. അവിടെ റൂം എടുത്ത് എല്ലാവരും ഫ്രഷ് ആയി. പള്ളിയിലേക്ക് വന്നു മറിയ ആദ്യമായിട്ടാണ് വേളാങ്കണ്ണി പള്ളിയിൽ വരുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷം . പ്രാർത്ഥന ഗാനത്തിൻ്റെ ഈരടികൾ കേട്ട് അവർ പള്ളി പരിസരത്തേക്ക് വന്നു.
മറിയ വല്ലാതെ അത്ഭുതപ്പെട്ടുപോയി അവൾക്ക് വളരെ വളരെ സുപരിചിതമായിരുന്നു ആ പള്ളിയും പരിസരങ്ങളും അവിടെയുള്ള ഒരു സ്ഥലവും മാതാവിൻറെ രൂപം വെച്ചിരുന്ന സ്ഥലങ്ങളും എല്ലാം അവൾ മുമ്പ് കണ്ടിട്ടുണ്ട്. അവിടെയെല്ലാം ഓടിനടന്ന് പോലെ അവൾക്ക് തോന്നി. അത്രയ്ക്കും സുപരിചിതമായിരുന്നു . പതുക്കെ പള്ളിയുടെ അകത്തേക്ക് കയറി അൾത്താരയിലേക്ക് നോക്കിയ മറിയ കോരിത്തരിച്ചുപോയി. സ്വർണ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്. സ്വർണ്ണകിരീടം വെച്ച് , ഉണ്ണിയേശുവിനെ എടുത്തുകൊണ്ടു നിൽക്കുന്ന മാതാവിൻ്റെ രൂപം.... വിശ്വസിക്കാനാവാതെ വീണ്ടും നോക്കിഹൃദയത്തിൽ നിന്നും
ആർത്തലച്ച് മറിയ വിളിച്ചു എൻ്റെ അമ്മേ മാതാവേ വേളാങ്കണ്ണി അമ്മേ......മറിയ മുട്ടിന്മേൽ നിന്ന്, കണ്ണുകളടച്ച് ,മാതാവിനെ നോക്കി കൈകൂപ്പി ...അവളുടെ ഓർമയിലേക്ക് വർഷങ്ങൾക്കു മുമ്പുള്ള പനിപിടിച്ചു കിടന്ന ആ ദിവസവും ,വേളാങ്കണ്ണി മാതാവും ഉണ്ണിയേശുവും തന്നെ ഇവിടെ കൊണ്ടുവന്നതും രോഗശാന്തി തന്നതും എല്ലാം കാണിച്ചു തന്നതും എല്ലാം ഓടിയെത്തി ഒരു സിനിമയിൽ കണ്ടതുപോലെ ആ പഴയ കാലങ്ങൾ അവളുടെ ഓർമയിലേക്ക് വന്നു തൻ്റെ വീടിൽവന്ന അമ്മയുംകുഞ്ഞും ആരായിരുന്നുഎന്ന തിരിച്ചറിവിൻ, കൂപ്പുകൈകളോടെ, നിറഞ്ഞുകവിഞ്ഞ മിഴികളോടെ മാതാവിൻ്റെമുമ്പിൽനിന്നു .......
എന്നും...വെയിലത്ത് തണലായി.. ദുഃഖങ്ങളിൽ, വേദനകളിൽ, ഒരു തലോടലായി ...ആപത്ഘട്ടങ്ങളിൽ സംരക്ഷണമായി ...മാതാവ് നമ്മെ തേടിയെത്തും എന്ന വിശ്വാസത്തോടെ ... മറിയവീട്ടിലേക്ക് മടങ്ങി. ഇനിയുള്ള ജീവിത യാത്രയിൽ മാതാവ്.. കൂടെയുണ്ടാകും എന്ന വിശ്വാസത്തിൽ അവൾയാത്ര തുടർന്നുകൊണ്ടേയിരുന്നു.....ഓർമ്മച്ചെപ്പ്
സോജ. എം. ഡി
YOU ARE READING
ഓർമ്മച്ചെപ്പ് |മലയാളം ചെറുകഥകൾ
Short Storyആദ്യാക്ഷരം കുറിച്ച മാതാപിതാക്കളെയും ഗുരുക്കന്മാരേയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഓർമ്മച്ചെപ്പ് വ്യത്യസ്തമായ കുറച്ച് ചെറുകഥകൾ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു കുറേ വർഷങ്ങൾക്കുശേഷ മാണ് ഞാൻ വീണ്ടും എന്തെങ്കിലുമൊന്ന് എഴുതാം എന്ന് വിചാരിച്ചത് അതിൻെറ താ...