അന്തിച്ചുവപ്പ്

19 2 0
                                    

അസ്തമന സൂര്യൻ്റെ ചുവപ്പ് ആകാശ നീലിമയെ വർണ്ണ മനോഹരമാക്കിയിരിക്കുന്നു. കടൽത്തീരത്ത് തിരമാലകളെ നോക്കി നിൽക്കുമ്പോൾ, ജീവിതത്തിന് ഒരു പുത്തനുണർവ്, മങ്ങിപ്പോയ ഇന്നലെകളും, സ്വപ്നങ്ങളും , പ്രതീക്ഷകളും വീണ്ടും തന്നെ തേടിയെത്തിയ പോലെ അരുണിമയ്ക്ക് തോന്നി.
കുഞ്ഞുനാളിൽ എപ്പോഴാണ് ഇവിടെ വന്നിട്ടുള്ളത്. അന്ന് തീരത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നു.
ഓടികളിക്കാനും , ഓടുമ്പോൾ കാലുകൾ മണ്ണിൽ പുതഞ്ഞ് പോകും. അപ്പോൾ മണ്ണിൽ നിന്ന് കാലു വലിച്ചെടുത്ത് വീണ്ടും ഓടും
അപ്പോഴേക്കും കൂട്ടുകാർ വന്ന പിടികൂടിയിട്ട് ഉണ്ടാവും. കാലു വെച്ച് നനഞ്ഞ മണ്ണ് വാരിയിട്ട്, പൊതിഞ്ഞ് വെക്കും . മെല്ലെ കാലുകൾ പുറത്തെടുക്കുമ്പോൾ അപ്പോൾ , ചെറിയൊരു ഗുഹപോലെ ആകും
അത് കാണുമ്പോൾ വലിയ സന്തോഷമാണ്. അങ്ങനെ കുറേ ഗുഹകൾ ഉണ്ടാക്കി വയ്ക്കും . കുറച്ചുകഴിയുമ്പോൾ തിരമാല വന്ന് അവയെല്ലാം തകർത്തുകളയും. പിന്നെ ഞങ്ങൾ കുട്ടികളും മുതിർന്നവരും കടൽത്തീരത്ത്, കാറ്റുകൊണ്ടും, കഥകൾ പറഞ്ഞു ഇരിക്കും... കുട്ടികൾ മെല്ലെ മെല്ലെ മുതിർന്നവരുടെ പുറകിലേക്ക് വന്നിരിക്കും.....
മുമ്പിലിരിക്കുന്ന ഓരോരുത്തരുടെയും, പുറകിലായി ചെറിയ കുഴികൾ ഉണ്ടാക്കി വയ്ക്കും... അവർ മെല്ലെയൊന്ന് അനങ്ങിയാൽ, പുറകിലോട്ട് നീങ്ങിയാൽ, കുഴിയിലേക്ക് വീഴും... അപ്പോഴേക്കും ഞങ്ങൾ എഴുന്നേറ്റ് ഓടും . അല്ലെങ്കിൽ അടി ഉറപ്പ്......... അതൊരു കാലമാണ് ....... ബാല്യത്തിൻ്റെ കാലം ...പൂമ്പാറ്റയെപ്പോലെ പാറി നടന്ന , കൂട്ടുകാരുമൊത്ത് ഓടിക്കളിച്ചിരുന്ന ...
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ബാല്യം.. ഓർമ്മയുടെ പൂങ്കാവനത്തിൽ , ഒരായിരം വർണ്ണ പൊട്ടുകളും കൊച്ചുകൊച്ചു നെമ്പരവുമായി കടന്നു പോയ , ആ മനോഹര കാലഘട്ടത്തിൻ്റെ ഓർമ്മയിൽ, നിൽക്കുമ്പോൾ .....
പിന്നിൽ നിന്നും ഒരു വിളി കേട്ട്

അരുണിമ.....
അവൾ തിരിഞ്ഞു നോക്കി. ചിരിച്ചുകൊണ്ട് തൻ്റെ അടുത്തേക്ക് സുന്ദരിയായ ഒരു സ്ത്രീ നടന്നുവരുന്നു. ( അവൾക്ക് മനസ്സിലായില്ല. എവിടെയോ കണ്ടു മറന്നത് പോലെ)
അറിയുമോ ?.. അരുണിമയുടെ കണ്ണിലെ അമ്പരപ്പ് കണ്ട് അവർ ചോദിച്ചു.
സോറി . എനിക്ക് മനസ്സിലായില്ല, എവിടെയോ കണ്ടത് പോലെ.
അരുണിമ പറഞ്ഞു.
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. എടോ... ഞാൻ ഗീതു....
തനിക്ക് എന്നെ ഓർമയില്ലേ ?..
ഓ ....ഗീതു ...അരുണിമ അവളെ കെട്ടിപ്പിടിച്ചു .സോറിയെടാ,.. എനിക്ക് തന്നെ മനസ്സിലായില്ല. ഗീതു താൻ ഒരുപാട് മാറിയിരിക്കുന്നു . തനിക്ക് സുഖമാണോ ?ഒറ്റശ്വാസത്തിൽ അവൾ ചോദിച്ച് നിർത്തി.
അതെ, സുഖം . തനിക്കോ ?
സുഖമായിരിക്കുന്നു. അരുണിമ പറഞ്ഞു.

ഓർമ്മച്ചെപ്പ് |മലയാളം ചെറുകഥകൾ Where stories live. Discover now