അനുരാധ + ജീവിതം+ സമസ്യ

28 2 0
                                    

കോടതി വരാന്തയിൽ നിന്ന്, മക്കളുടെ കൈയും പിടിച്ച്, അനുരാധ  പുറത്തേക്ക് നോക്കി. ഉച്ച വെയിൽലിൻ്റെ ചൂട് വരാന്തയിൽ നിന്നിട്ടും  അവൾക്ക് അനുഭവപ്പെട്ടു. അതിലുമേറെ തീ അവരുടെ മനസ്സിൽ ആളി കത്തുന്നുണ്ടായിരുന്നു....

പുറത്ത് മരത്തണലിൽ  കാറിനാരികിൽ  നിൽക്കുന്ന  രാജീവിനെ അവൾ നോക്കി.
അയാൾക്ക് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഇല്ല . എന്തോ നേടിയ പോലെ .... ജീവിതത്തിനും, മരണത്തിനും ഇടയിൽ രണ്ട് മക്കളുടെയും കൈപിടിച്ച്, ഉച്ചവെയിലിൽ നോക്കി നിസ്സഹായതയോടെ അവൾ നിന്നു..
അമ്മേ ...അച്ഛൻ  മക്കൾ രണ്ടുപേരും അവളുടെ  കൈവിട്ടു അച്ഛൻറെ അടുത്തേക്ക് ഓടി.രാജീവൻ അവരെ തന്നോട് ചേർത്തു പിടിച്ചു. അവർ അച്ഛനും മക്കളും എന്തൊക്കെയോ സംസാരിക്കുന്നു .
അവളുടെ കാതുകളിൽ ഇപ്പോഴും കോടതി വിധി മുഴങ്ങിക്കൊണ്ടിരുന്നു ഇന്ന് അവരുടെ  വിവാഹമോചനം ആയിരുന്നു. രാജീവും അനുരാധയും.. ഇന്ന് മുതൽ   ജീവിതത്തിൻറെ രണ്ട് ദിശയിലേക്ക്  നടക്കുകയാണ് അവർ . ....ഇപ്പോൾ മക്കളെ കൂടെ കൊണ്ടുപോകാം.  ശനിയും ഞായറും   മക്കൾ അച്ഛൻറെ കൂടെയാണ്.  അതാണ് കോടതി  വിധി. അച്ഛനും അമ്മയും പിരിയുമ്പോൾ അവർക്കിടയിൽ നിസ്സഹായരായ മക്കൾ,.  ഒരാഴ്ച അമ്മയുടെകുടെ  രണ്ട് ദിവസം അച്ഛൻറെ കൂടെ .. ഇനി അവരുടെ ജീവിതവും വിധിയും അതാണ്.

കാറ്റടിക്കുമ്പോൾ പറന്ന് പോകുന്ന ,അപ്പൂപ്പൻതാടി പോലെയാണ് . ജീവിതവും നാം നെയ്ത്ത് വയ്ക്കുന്ന സ്വപ്നങ്ങളും . അനു രാധയ്ക്കും ഉണ്ടായിരുന്നു. ഒരുപാട്.....
സ്വപ്നങ്ങളും പ്രതീക്ഷകളും.
കൗമാരസ്വപ്നങ്ങളിൽ , രാജകുമാരനായി  എത്തിയതാണ് രാജീവ്.
ഇന്നിതാ ആരും അല്ലാതായി തീർന്നിരിക്കുന്നു. അന്നൊക്കെ , അച്ഛൻറെ കാറിലാണ് അനുരാധ സ്കൂളിലേക്ക് പോയിരുന്നത്.
അവരുടെ കാറിൻറെ പുറകിൽ ഒരു ബൈക്ക് സ്ഥിരമായി വരുമായിരുന്നു.. ആദ്യമെന്നു ശ്രദ്ധിച്ചിരുന്നില്ല .....പിന്നെ അവൾക്ക് മനസ്സിലായി ബൈക്കിനു പുറകിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ്റെകണ്ണുകൾ അവളിൽ ആണെന്ന് ....സ്കൂൾ ഗേറ്റ് കടക്കുമ്പോൾ അവൾ തിരിഞ്ഞു നോക്കി .
ഒരു പുഞ്ചിരി,
സമ്മാനിച്ചിട്ട്   അയാൾ പോയി..
ദിവസങ്ങൾ കടന്നു പോകെ, അതാരാണെന്ന് അറിയാനുള്ള ആകാംക്ഷ അനുരാധ യിൽ വളർന്നുകൊണ്ടിരുന്നു...

ഓർമ്മച്ചെപ്പ് |മലയാളം ചെറുകഥകൾ Donde viven las historias. Descúbrelo ahora