അതിരാവിലെ അയാൾ കുന്നിൻമുകളിലുള്ള അമ്പലത്തിലെ പടിക്കെട്ടുകൾ കയറുകയാണ്.....
പടിക്കെട്ടുകൾ ഇടിഞ്ഞു തുടങ്ങി. ഒത്തിരി പഴക്കമുള്ളതാണ് ഈ അമ്പലം ...പണ്ട് ...അതായത് മുത്തശ്ശൻ്റെ കാലത്ത് തിരക്കുള്ള അമ്പലം ആയിരുന്നു.
അന്ന്
രാജകുടുംബാംഗങ്ങൾ
എല്ലാം ദിവസവും വന്നു . ദീപാരാധന തൊഴുത് മടങ്ങിയിരുന്നു. അതൊരു കാലമായിരുന്നു .എന്ന് മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്. രാജ പ്രൗഢിയുടെ കാലം.
ആളും അകമ്പടി രാജകുമാരിമാരും തമ്പുരാട്ടി മാരും എഴുന്നുള്ളതും പ്രഭാത പൂജ്യം മധ്യന പൂജയും സന്ധ്യ ദീപക്കാഴ്ചയും അത്താഴപൂജയും കഴിഞ്ഞ് നട അടയ്ക്കുക .. ഇവിടെ പതിവായിരുന്നു അത്രേ.
അയാളുടെ
കുടുംബം ആയുർവേദ ആചാരിമാരുടെ തറവാടാണ്. തലമുറകളായി അതെങ്ങനെ നിലനിന്ന് പോകുന്നു ... മുത്തച്ഛനും അച്ഛനും , ആയുർവേദ വൈദ്യന്മാർ ആയിരുന്നു..അവർ തന്നെയാണ് അമ്പലത്തിലെ ശാന്തി ഇപ്പോഴത്തെ ആയുർവേദാചാര്യൻ ജേഷ്ഠൻ ആണ്. അച്യുതൻ വൈദ്യരെ അറിയാത്ത , ആ കൈപ്പുണ്യം അനുഭവിക്കാത്ത ആരും നാട്ടിൽ ഉണ്ടാവില്ല ..നാട്ടിൽ മാത്രമല്ല , മറുനാട്ടിലും അദ്ദേഹത്തിന്റെ കീർത്തി പരന്നിട്ടുണ്ട് . വൈദ്യ പാരമ്പര്യം യോടൊപ്പം,കുടുംബ അമ്പലത്തിലെ ശാന്തിയും തലമുറകളായി വന്ന് ചേർന്നതാണ്. മുത്തച്ഛൻമാരുടെ കൈയ്യിൽ നിന്ന് അയാളുടെ അച്ഛൻനി ലേക്ക് , ഇപ്പം അയാളിൽ ....
.ആരും അധികം വരാത്ത അമ്പലത്തിലെ ശാന്തിക്കാരനായി...
രാവിലെ പ്രഭാത
പൂജയ്ക്ക് അഞ്ചാറു പേരുവരും
രാവിലെ വന്നു അമ്പലത്തിലെ നട തുറന്നില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല... അത്
അയാളുടെ ജീവിതത്തിൽ ഒരു ഭാഗമായി തീർന്നിരിക്കുകയാണ്.
അയാൾ ശാന്തിക്കാരൻ മാത്രമല്ല, പൊതുമരാമത്ത് വകുപ്പിൽ.
ചീഫ് എൻജിനീയർ ആണ്.നട തുറക്കാൻ സമയമായി . അയാൾ ശ്രീകോവിലിലേക്ക് കടന്നു.. നടതുറന്നപ്പോൾ , നാലഞ്ചു പേരുണ്ട് തൊഴാൻ....എല്ലാവരും പോയി കഴിഞ്ഞ്, നട അടക്കറയാപ്പോൾ നാണിയമ്മ ഓടിയെത്തി .അമ്പലത്തിലൽ സ്ഥിരമായി വരുന്ന ഒരേ ഒരാൾ നാണിയമ്മയാണ് .
ദേവിക്കുള്ള മാല പതുവായി കെട്ടി തരുന്നത് നാണിയമ്മയാണ്.
ČTEŠ
ഓർമ്മച്ചെപ്പ് |മലയാളം ചെറുകഥകൾ
Povídkyആദ്യാക്ഷരം കുറിച്ച മാതാപിതാക്കളെയും ഗുരുക്കന്മാരേയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഓർമ്മച്ചെപ്പ് വ്യത്യസ്തമായ കുറച്ച് ചെറുകഥകൾ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു കുറേ വർഷങ്ങൾക്കുശേഷ മാണ് ഞാൻ വീണ്ടും എന്തെങ്കിലുമൊന്ന് എഴുതാം എന്ന് വിചാരിച്ചത് അതിൻെറ താ...