പേന

25 2 0
                                    

ജനുവരി മാസത്തിൽ കുന്നിൻ ചെരുവിൽ എല്ലാം നല്ല കാറ്റാണ്. പറയാണെങ്കിൽ വെള്ളം വറ്റിക്കുന്ന കാറ്റ് . ഈ മലയോര ഗ്രാമത്തിൻ്റെ ഓരോ പ്രഭാതത്തിനും, വ്യത്യസ്തമായ ഭാവങ്ങളും ഭംഗിയും ആണ്. കോടമഞ്ഞ് ചൂടി നിൽക്കുന്ന കുന്നിൻ ചെരിവുകളും, മലമുകളിൽ നിന്നും എത്തിനോക്കുന്ന  സൂര്യൻ്റെ ചെറു കിരണങ്ങളും ഇലകളിൽ സ്പടികം പോലെ പ്രകാശിക്കുന്ന   മഞ്ഞുതുള്ളികൾ  ഗ്രാമത്തെ വളരെ മനോഹരമാക്കുന്നു....

അടുത്തുള്ള മുസ്ലിം പള്ളിയിലെ ബാങ്ക് വിളി കേട്ട് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് മെല്ലെ നാട് ഉണരുകയാണ്. അമ്പലത്തിൽ നിന്നുള്ള പ്രഭാത ഗീതവും, പള്ളിമണിയുടെ ശബ്ദം കൊണ്ട് ഭക്തി  സാന്ദ്രാമണ് ഇവിടം.
രാവിലെ ആയാൽ  മുഹമ്മദ് കാക്കയുടെ ചായക്കട സജീവമാണ്. ഗ്രാമത്തിലുള്ള  മിക്ക ആൾക്കാരും ചായ കുടിക്കുന്നത് അവിടെനിന്നാണ്.
മുഹമ്മദ് കാക്കയെ
അറിയാത്തവർ  ആരുമുണ്ടാവില്ല അത്രയ്ക്ക്  ഫേമസ് ആണ് പുള്ളിയുടെ ചായക്കടയും രാവിലത്തെ ചായയും.
എല്ലാവർക്കും ചായ എടുത്തു കൊടുക്കുന്നത്  ഹംസയാണ്. മുഹമ്മദ് കാക്കയുടെ മകനാണ് വെളുത്ത് മെലിഞ്ഞ ഒരു പയ്യൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്.
ചായ കടയിലെ പണി മാത്രമല്ല.
അങ്ങ് കേരം പറമ്പിൽ ബംഗ്ലാവിൽ പോയി , പാല് വാങ്ങി കൊണ്ടുവരണം. കടയിലേക്ക്  പാലു വാങ്ങുന്നത് അവിടെ നിന്നാണ് . അവിടെ  ധാരാളം പശുക്കളുണ്ട്. പാല് മാത്രമല്ല  മുട്ടയും വൈക്കോൽ അവിടെ വിൽക്കുന്നുണ്ട്. മുട്ടയും വൈക്കോലും അവിടെ നിന്ന് വാങ്ങി മൂന്ന് നാല് വീടുകൾ കൊടുക്കുന്നത് നമ്മുടെ കൊച്ചു ഹംസയാണ്.
നാലാം ക്ലാസുകാരനെ അത്യാവശ്യം  സമ്പാദ്യം ഒക്കെ ഉണ്ട്.
പഠിക്കാൻ മിടുക്കനാണ്.
പഠിച്ച്ഒരു ഡോക്ടർ ആക്കുക  നമ്മുടെ കൊച്ച്ഹംസയുടെആഗ്രഹം അതാണ് .അതിനുവേണ്ടിയാണ് അവൻ ഇങ്ങനെ കഷ്ടപ്പെടുന്നത്.
പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് ദേവസ്യ സാറിനും മാർഗറ്റ് ആൻ്റിയ്ക്കും അവനെ വലിയ കാര്യമാണ്.

ഓ ആരാണ് ഇവരൊക്കെ എന്നാവും ചിന്ത. കേരം പറമ്പ് ബംഗ്ലാവിലെ സാറും ആൻറിയും ആണ്.
അവിടെ ഹംസക്ക്  ഒരു കളിക്കൂട്ടുകാരി ഉണ്ട്
ദേവസ്യ സാറിൻ്റെ ഇളയ മകൾ, അന്ന,
ഒരു പാവമാണ് അവൾ .... ഒരു ചേച്ചിയും 3 ചേട്ടന്മാരും അവൾക്കുണ്ട് .ചെറിയ കാര്യത്തിന് പോലും അവർ നാല് പേരും അവളെ വല്ലാതെ ഉപദ്രവിക്കുമായിരുന്നു.
ഇതൊന്നും ദേവസ്യസാറിനും മാർഗറ്റ് ആൻ്റിയ്ക്കും അറിയില്ലായിരുന്നു ...
പക്ഷേ
ഹംസ എല്ലാം അവരോട് പറയും .
അന്നയെ
അടിച്ചാലും വഴക്കു പറഞ്ഞാലും  എല്ലാം സാറിനോടും ആൻറി പറയും അതുറപ്പാ.
അതുകൊണ്ടുതന്നെ  അവർക്ക് നാല് പേർക്കും  അവനെ ഇഷ്ടമല്ലായിരുന്നു. അന്നയും  ഹംസയും  മാത്രമല്ല  തൊട്ടടുത്തുള്ള  ലളിത ആൻറിയുടെ മക്കളായ.
അനിതയും  പ്രസാദം മീനുവും  കൂട്ടുകാരായിരുന്നു.
അവരെല്ലാവരും  ഒന്നിച്ചാണ് ആണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്.
അന്ന
ഒരുങ്ങി സ്കൂൾ ബാഗും ഒരു സഞ്ചിയും പിടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി.

ഓർമ്മച്ചെപ്പ് |മലയാളം ചെറുകഥകൾ Where stories live. Discover now