ocean world 1

54 2 0
                                    

സൃഷ്ടി എന്നത് നമ്മുടെ ചിന്തകളെയും മറികടന്ന് മനുഷ്യനും, ഒരു പക്ഷെ ദൈവത്തിനും ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറത്തുള്ള കാര്യമാണ്…

ഇത് ഉണ്ടായത് കോടാനുകോടി ദശലക്ഷം വർഷങ്ങളുടെ പ്രയത്‌നത്താൽ ആണ്….ഇത് അളക്കുവാൻ കഴിയുന്നതിനും അപ്പുറമാണെന്നും പറയാം….

ഇതെല്ലാം ഒരു 3 ബിന്ദുവിൽ, ട്രയാങ്കിൽ രൂപത്തിൽ നിർമിതമായി കിടക്കുന്നു…

അവ സർവ സൃഷ്ടിയുടെയും നിർമാണത്തിന് പങ്ക് വഹിച്ചു……
ദൈവത്തെയും ചെകുത്താനെയും നിർമിച്ചു…
ഗ്രഹങ്ങളെ നിർമിച്ചു. അവയുടെ പ്രകൃതിയെ നിർമിച്ചു… പിന്നെ ജീവനുകളെയും അവയുടെ വിധിയേയും കല്പിച്ചു…..

സർവ്വ സൃഷ്ടിയെയും ഉറ്റു നോക്കുമ്പോൾ നമ്മൾ താമസിക്കുന്ന നീല ഗ്രഹം എന്നറിയപ്പെടുന്ന ഭൂമി കണ്ണിന് കാണാൻ കഴിയാത്ത ഒരു ചെറിയ പൊടിയുടെ അത്രപോലും ഉണ്ടാവില്ല…….

ഭൂമിയിൽ 71.293333333 ശതമാനം സമുദ്രം ,കടൽ ,പുഴ , വെള്ളചാട്ടം എന്നിങ്ങനെ ജലത്താൽ മുങ്ങി കിടക്കുന്നു….

അതിനാലാണ് ഭൂമി ഒരു നീല ഗ്രഹമായി മാറിയത്…

കരയിൽ ഉള്ള മനുഷ്യനെ പോലെ തന്നെ ആദിമ കാലം തൊട്ടേ ജല മനുഷ്യരും ഉണ്ടാവാൻ തുടങ്ങിയിരുന്നു…..

പല പല യുദ്ധങ്ങളിലും ഇവർ പങ്കാളിയും ആയിട്ടുണ്ട്….. എന്നാൽ ആ യൂദ്ധം ഭൂമിയിൽ വച്ചല്ല നടന്നിരുന്നത്….

അതിനെപ്പറ്റി വരും ഭാഗങ്ങളിൽ വ്യക്തമാകും…

കാല ക്രമേണ സമുദ്ര നിയമങ്ങളിൽ നേരിയ വ്യത്യാസങ്ങൾ വന്ന് തുടങ്ങി….
അവർ മനുഷ്യ സമ്പർക്കം പൂർണ്ണമായും ഒഴിവാക്കി…. അതിന് കാരണം മനുഷ്യ അത്യാർത്തി ആയിരുന്നു…..

ഈ ലോകം തന്നെ ജലത്തിൽ മുങ്ങി കിടത്തുവാൻ അവർക്ക് കഴിവുണ്ട്…..
എന്നാൽ അവരതിന് തയ്യാറായില്ല….

കാരണം ഈ പ്രകൃതി ഓരോ ജീവനുകൾക്കും ഓരോ സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്….അത് യഥാക്രമം അതിന്റെ സ്ഥാനത്ത് തന്നെ തുടരണം…

ocean world- ദേവാസുരൻ Where stories live. Discover now