ocean world 4

10 1 0
                                    


അവർ വീണ്ടും ആ തിരക്കേറിയ ജല നഗരത്തിലേക്ക് കടന്നു.....
അവർക്ക് ചുറ്റിനും സന്തോഷം മാത്രമായിരുന്നു…..

തിരക്കേറിയ ജല മനുഷ്യ ലോകം……
കൈ കോർത്ത് നീന്തി കളിക്കുന്ന ഇണകൾ.....

കുശലം പറഞ്ഞിരിക്കുന്ന കൊറേ വയസ്സായവർ.....

ചില ഇടത്ത് ആയുധ പരിശീലനം നടത്തുന്ന സ്ഥലങ്ങൾ......
എല്ലാം.....
എല്ലാം റെയ് ഹാൻ കണ്ട് ആസ്വദിച്ചു.......

അവസാനം അവർ ആ ലോകത്ത് വിദ്യ പകർന്ന് കൊടുക്കുന്ന ബാല മന്തിരത്തിൽ പോയി.....

അതിലൂടെ കൊറേ കുട്ടികൾ ഓടികളിക്കുന്നുണ്ട്……

വേഗതയുടെ വിദ്യ അഭ്യസിക്കുകയാണ് അവർ.....

റെയ് ഹാൻ ഇതെല്ലാം ഒരു ചെറു പുഞ്ചിരിയോടെ നോക്കി നിന്നു......

"''"",,,,,,,,,, ഹേയ്..............'"""

പെട്ടെന്ന് അവർക്ക് നേരെ ഒരാളുടെ ശബ്ദം ഉയർന്നു.......

റെയ് ഹാനും സ്യുസും ആ ഭാഗത്തേക്ക്‌ നോക്കി....

നരച്ച മുടിയും നീണ്ട താടിയും ഉള്ള ഒരു വയസ്സായ ആൾ ആയിരുന്നു അത്......
കയ്യിൽ ഒരു വെള്ള ട്രിഡന്റും ഉണ്ടായിരുന്നു.....

അത് ആയുധ ,  വിദ്യ  അഭ്യാസം നടത്തുന്ന ഒരു ഗുരു ആണെന്ന് മനസ്സിലാക്കാൻ അവർക്ക് അധികം സമയം വേണ്ടിവന്നില്ല......

റെയ് ഹാനും സ്യുസും അദ്ദേഹത്തെ നോക്കി തല വണങ്ങി.......

അദ്ദേഹം കൈകൾ ഉയർത്തി അവരോട് അടുത്തേക്ക് ചെല്ലുവാൻ പറഞ്ഞു......

സ്യുസ് ഒരു നിമിഷം അതേ നിൽപ്പ് നിന്നു.....
എന്നാൽ റെയ് ഹാൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചലിച്ചിരുന്നു.....

,,,,,,,,, റെയ്...,.,.,.,..,...,.,.,.,.,.'"""

സ്യുസ് അവനെ ഉറക്കെ വിളിച്ചു.......
അപ്പോഴാണ് റെയ് ഹാൻ അത് ശ്രദ്ധിച്ചത്.......

തന്റെ ഇടത്ത് വശത്തിലൂടെ പാഞ്ഞു വരുന്ന ഒരു പെണ്ണ്......

അവൾ നിയന്ത്രണം വിട്ട് അവന്റെ നെഞ്ചിൽ വന്ന് ഇടിച്ചു......

ഒരു വലിയ ജല സ്പോടന കമ്പനമാണ് അവിടെ ഉയർന്നത്.......

റെയ് ഹാൻ നിന്നിടത്ത് നിന്നും ഒരടി പോലും അനങ്ങിയില്ല.....
എന്നാൽ ആ പെണ്ണ് അവന്റെ ഉരുക്ക് പോലെ ഉള്ള ശരീരത്തിൽ തല ഇടിച്ചതും ബോധരഹിതയായി കീഴ്പ്പോട്ട് വീഴാൻ പോയി.....

ocean world- ദേവാസുരൻ Where stories live. Discover now