ocean world 3

14 1 0
                                    


പുറത്ത് എല്ലാം ശാന്തമാണ്... ആ പുരുഷ രൂപം അവർക്ക് മുന്നിൽ നിൽപ്പുണ്ട്... പരിസരത്ത് തോക്കുകൾ ചിന്നി ചിതറി കിടക്കുന്നു... ചിലയിടത്ത് രക്തം തെറിച്ചിരിക്കുന്നു...

പിന്നെയാണ് അവരത് ശ്രദ്ധിച്ചത്.......

കപ്പലിന് ചുറ്റും വെള്ളം രക്തമയമാണ്.... അവരിൽ പേടി നിറഞ്ഞു... അവടെ എന്തുണ്ടായി എന്നത് അവർക്ക് ആലോചിക്കാനുള്ളത് മാത്രമായി മാറി....

. . . . നിങ്ങളെ രക്ഷിക്കാൻ ആരെങ്കിലും വരുമോ... അല്ലെങ്കിൽ അറിയിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ....

അയാൾ അവരോട് ചോദിച്ചു...
അതിന് അവർ ഉണ്ടെന്ന് മറുപടി നൽകി.....
അയാൾ അവരെ നോക്കിയൊന്ന് ചിരിച്ചു....
പക്ഷെ തിരിച്ചു ലഭിച്ചത് ഒട്ടും സുഖമില്ലാത്ത ചിരിയായിരുന്നു...

കാരണം അവർ നന്നായി പേടിച്ചിട്ടുണ്ട്....
കൂടാതെ കപ്പലിലും കടലിലും കണ്ട രക്‌തം...
ഒന്നും അത്രപെട്ടെന്നു ഉൾക്കൊള്ളാൻ പറ്റുന്ന കാഴ്ചകൾ ആയിരുന്നില്ല...

അയാൾ വേറൊന്നിനും കാത്തുനിൽക്കാതെ കടലിൽ ചാടുവാനായി മുന്നോട്ട് നടന്നു...
പെട്ടെന്ന് അയാളവിടെ നിന്നു....

തന്റെ വയറിൽ രണ്ടു ചെറു കാര്യങ്ങൾ ചുറ്റി വരിഞ്ഞിരിക്കുന്നു.... അയാൾ ചെറുതായൊന്ന്  പുഞ്ചിരിച്ച് പുറകോട്ട് കൈ കൊണ്ടുപോയി അതിന്റെ ഉടമ പൊക്കിയെടുത്തു....

അവർ കടലിൽ എറിഞ്ഞ ആ 15 വയസ്സുള്ള ബലികയായിരുന്നു അത്.... മറ്റുള്ളവരെ പോലെ ഭയം അവളിൽ ഉണ്ടായിരുന്നില്ല... അയാൾ എടുത്തപ്പോൾ അവൾ ചെറുതായി കുണുങ്ങി ചിരിച്ചു...

. . .  പോവാണോ.......

അവൾ ചോദിച്ചു...

. . .മ്മ്... പോണം...

അയാൾ പറഞ്ഞു......

. . . . എന്റെ വീട്ടിൽ പോയിട്ട് പോയാൽ പോരെ... പപ്പെനേം മമ്മേനേം ഒക്കെ പരിചയപ്പെടാം.....

അവൾ വളരെ നിഷ്കളങ്കമായി ചോദിച്ചു....

. . . ഹ ഹ ഹ ..... എനിക്ക് അവടെക്ക് വരാൻ അനുവാദം ഇല്ല മോളെ......

അയാൾ പറഞ്ഞു....

. . .  അതെന്താ.....

. . .  അത്......... അത് ഞങ്ങളുടെ നിയമമാണ്......

ocean world- ദേവാസുരൻ Where stories live. Discover now