നഗരത്തിന്റെ ഒരു മൂലയിൽ ആയിട്ട് ഒരു കുഞ്ഞു കഫെ. വളരെ peaceful ആയിട്ടുള്ള ഒരു atmosphere. ആളുകൾ വന്നു പോകുന്നുണ്ടെങ്കിലും അധികം ഒച്ചപ്പാട് ഇല്ല. സമാദാനപ്രിയർ വരാൻ ആഗ്രഹിക്കുന്ന സ്ഥലം.
അവിടെ ഒരു കൊച്ചു table ന്റെ ഒരു വശത്തായി ഫോണിൽ നോക്കിയിരിക്കുന്ന ഒരു യുവതി. ഇടക്കിടക്ക് cafe യുടെ entrance ലേക്ക് നോക്കുന്നുണ്ട്.
വേറെ ആരും അല്ല, നമ്മടെ അഞ്ചു. പുള്ളിക്കാരി കുറച്ചു സമയം ആയി ഇവിടെ വന്നിട്ട്. ആരെയോ പ്രതീക്ഷിച്ച് ഇരിപ്പാണ്.
Anju: ഓ എന്റെ കൃഷ്ണാ എനിക്കെന്തിന്റെ കേടായിരുന്നു. അങ്ങേര് അപ്പഴേ പറഞ്ഞതാ. 11:00 മണിക്ക് എത്തുവൊള്ളൂ എന്ന്.
ഞാനാണേൽ അര മണിക്കൂർ നേരത്തെ എത്തുകേം ചെയ്തു. അങ്ങേരുടെ സ്വഭാവം വെച്ച് കൃത്യം 11 ന് സൂചി മുട്ടുമ്പോ വരത്തൊള്ളൂ. എന്റെ വിധി.
ഓഹ് എന്തായാലും നേരത്തെ എത്തി. ഒരു കോഫി പറഞ്ഞേക്കാം. Waiter...
Waiter: Yes ma'am
Anju: One cold coffee pls
Waiter: Ok ma'am. Just wait for few minutes.
Anju: Yeah sure.
അഞ്ചു വീണ്ടും ഫോണിൽ നോക്കിയിരിക്കാൻ തുടങ്ങി.
??: നീ നേരത്തെ എത്തിയോ.
അഞ്ചു ശബ്ദം കേട്ടപ്പോൾ തല പൊക്കി നോക്കി.
അഭിഷേക് വാസുദേവ്
28 വയസ്സ്.
ഒരു reputed കമ്പനിയുടെ CEOAnju: ആ ഞാൻ വന്നിട്ട് കുറച്ചു നേരം ആയി. നിങ്ങൾക്ക് കുറച്ചു നേരത്തെ വന്നു കൂടെ.
Abhi: ഞാൻ 11 ന് എത്താം എന്നല്ലേ പറഞ്ഞെ. പിന്നെന്തിനാ നീ നേരത്തെ പോന്നത്.