ദിവസങ്ങൾ കടന്നു പോയി. അഭിയുടെയും അഞ്ജുവിന്റെയും കല്യാണം ആയി. അവർ തമ്മിൽ ഇപ്പഴും വലിയ രീതിയിൽ ഉള്ള സംസാരം ഒന്നും ഉണ്ടായിട്ടില്ല. വീട്ടിക്കാർ നിർബന്ധിച്ചപ്പോ ഒന്ന് രണ്ടു തവണ ഒരുമിച്ച് പുറത്ത് പോയി. But no use.
അഞ്ജുവിന് ഇപ്പഴും ഈ marriage പൂർണ്ണമായി ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. ഒരുക്കങ്ങളിലും ചടങ്ങുകളിലും ഒന്നും വലിയ താല്പര്യം കാണിക്കുന്നില്ല. അഭിക്കാണേൽ അങ്ങനെ യാതൊരു പ്രശ്നവും ഇല്ല.
ഇന്ന് കല്യാണതലേന്ന് ആണ്. ഇരു വീട്ടിലും അതിന്റെ ഒരുക്കങ്ങൾ ആണ്. ആളും ബഹളവും ഒക്കെ ആയി എല്ലാരും നല്ല തിരക്കിലാണ്. നാളത്തേക്ക് ഉള്ള ഒരുക്കങ്ങൾ ഒക്കെ ശെരിയാക്കുവാണ് എല്ലാരും. പക്ഷെ നമ്മടെ കല്യാണപ്പെണ്ണ് മാത്രം തന്റെ റൂമിൽ യാതൊരു വിധ excitement ഇല്ലാതെ ഇരിപ്പാണ്.
Ammu: ശേഖരേട്ടാ നിങ്ങൾ മനുവിനെ കണ്ടോ.
ശേഖർ: ഇല്ലല്ലോ. അവൻ ദേവു മോളെ കൂട്ടാൻ പോയതല്ലാരുന്നോ. ഇത് വരെ വന്നില്ലേ.
Ammu: ആ അതിന് തന്ന ഞാൻ അവനെ അന്വേഷിക്കണേ. ദേവൂനെ അവിടെ അമ്മായി ഒക്കെ ചോദിച്ചായിരുന്നു.
Shekhar: അവൻ വരുന്നുണ്ടാവുള്ളു. നീ ഒന്ന് സമദാനിക്ക്.
Ammu: ആ ചെർക്കനോട് ഞാൻ പറഞ്ഞതാ മോളെ രാവിലെ തന്നെ കൂട്ടി കൊണ്ട് വരാൻ. ഇതിപ്പോ നേരം സന്ധ്യ ആവാറായി. ഇനിയിപ്പോ ആ കൊച്ച് ക്ഷീണിച് കിടപ്പാവും.
Shekhar: സാരമില്ല. നീ അതും പറഞ്ഞു നിക്കാതെ അകത്തോട്ടു ചെല്ല്. അവിടെ ഒക്കെ ആൾക്കാർ കാണും. അവരൊക്കെ അഞ്ചു മോളെ തെരക്കുന്നുണ്ടാവും.
Ammu: അത് പറഞ്ഞപ്പോഴാ ആ പെണ്ണ് ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ. ഈ കൊച്ചിത് എന്തോ വിചാരിച്ചിരിക്കുവാ. ഞാൻ ഒന്ന് പോയി നോക്കട്ടെ.
Shekhar: നിക്ക് ഞാനും വരാം. നീ ഒറ്റക്ക് പോയ വെറുതെ രണ്ടു പേരും കൂടെ വഴക്കിടും. നല്ലൊരു ദിവസായിട്ട് അത് വേണ്ട.
അവർ രണ്ടു പേരും കൂടെ അഞ്ചുന്റെ മുറിയിലോട്ട് പോയി.
Ammu: അഞ്ചു നീ ഇത് വരെ ready ആയില്ലേ. നിന്നെ താഴെ ആൾക്കാർ അന്വേഷിക്കുന്നു. കതക് തുറക്ക്.