കുറച്ച് ദിവസങ്ങൾക്ക് ശേഷം
മുത്തശ്ശി : ലക്ഷ്മി.... കാവില് വിളക്ക് വെക്കാൻ സമയായിലോ പോണില്ലെ
ലക്ഷ്മി: ആ അമ്മേ ഇപ്പോ പോവാ
മുത്തശ്ശി : വേഗായിക്കോട്ടെ ... ഇരുട്ടാവാറായി നീ മാത്രല്ലെ ഒള്ളു
ലക്ഷ്മി: മ് .... ഞാനെന്നാ പോട്ടെ
മുത്തശ്ശി : ആഹ്പൂജാമുറിയിൽ നിന്ന് നെയ്യും തിരിയുമെടുത്ത് ലക്ഷ്മി പുറത്തേക്കിറങ്ങി ..... ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു. കൂട്ടിലേക്ക് ചേക്കേറുന്ന കിളികളും .... കരിയിലയിലൂടെ നീങ്ങുന്ന ഇഴ ജന്തുക്കളും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത് .... മരങ്ങൾക്കിടയിലൂടെ കാവിലേക്ക് നടക്കുമ്പോൾ പതിവുപോലെ പാരിജാതപ്പൂക്കൾ വിടരാൻ കാത്തിരിക്കുന്നുണ്ടായിരുന്നു
ഹൃദയമിടിപ്പേറാൻ തുടങ്ങി ..... നെറ്റിയിലുതിർന്ന വിയർപ്പുതുള്ളികൾ അവൾ സാരിത്തലകൊണ്ട് തുടച്ചു.
വള്ളിപ്പടർപ്പുകൾക്കിടയിലൂടെ തെളിഞ്ഞ നേരിയ വെളിച്ചം കാവിൽ ആരുടേയോ സാന്നിധ്യം അറിയിച്ചു ....ലക്ഷ്മി: ആരാ അത്
ക്ഷേത്രത്തിന് പുറകിൽ നിന്നും കരിമഷിയെഴുതിയ രണ്ട് കണ്ണുകൾ ലക്ഷ്മിയെ ഉറ്റുനോക്കി
എന്താ ലക്ഷ്മിയമ്മെ പേടിച്ച് പോയോ
ലക്ഷ്മി: ഓ നന്ദുമോളായിരുന്നോ...എന്താ കുട്ടി ഇവിടെ ഒറ്റയ്ക്ക്
നന്ദിനി: വിളക്ക് വെക്കാൻ .....
ലക്ഷ്മി: ഒറ്റയ്ക്കോ
നന്ദു : എന്നെയാരെന്ത് ചെയ്യാനാ ലക്ഷ്മിയമ്മെ ...എല്ലാർക്കും പേടിയല്ലെകയ്യിൽ പറ്റിയ എണ്ണ മുടിയിൽ തേച്ചു കൊണ്ടവൾ ലക്ഷ്മിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു .....
ആ ചിരി ലക്ഷ്മിയിൽ രോമാഞ്ചമുണർത്തി .... അന്തരീക്ഷം തണുക്കാൻ തുടങ്ങിയിരുന്നു ..... അനുവാദമില്ലാതെ കടന്നു വന്ന കാറ്റിൽ ദീപ നാളങ്ങളൊന്ന് ഉലഞ്ഞു.ലക്ഷ്മി: ന .....നന്ദിനി .....
നന്ദു: ആള് മാറി പോയി ലക്ഷ്മി .....
ലക്ഷ്മി: .....നീ ..
നന്ദു: അതെ ഞാൻ തന്നെ .... നിങ്ങൾക്കേറെ പ്രിയപ്പെട്ട ചന്ദ്രമുഖിലക്ഷ്മിയുടെ ശബ്ദം ഇടറി..... കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി ..
ചന്ദ്രമുഖി: എന്തിനാ ഭയക്കുന്നെ
ലക്ഷ്മി: ന.... നന്ദിനി ?..... നീ ? ..... എങ്ങനെ ?
ചന്ദ്രമുഖി: നിങ്ങളെന്താ കരുതിയത് എന്നെ തടയാമെന്നോ ..... നന്ദിനിയുടെ വരവ് തന്നെ എനിക്ക് വേണ്ടിയാ അല്ല ....നിന്റെ മകന് വേണ്ടി..എന്റെ ഇന്ദ്രൻ
ലക്ഷ്മി: ഇല്ല ഞാനതിന് സമ്മതിക്കില്ല .... തിരിച്ച് പോകാൻ തയ്യാറായിക്കോ നീ
DU LIEST GERADE
പാരിജാതം 💕 Vhope
Fanfictionമലയാളം ff (completed) ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships