നന്ദിനിയേയും കൈയ്യിലെടുത്ത് ശിവ കൊട്ടാരത്തിലേക്ക് നടന്നു......
അവൾ നല്ല മയക്കത്തിലാണ് . നന്ദിനിയെ മെത്തയിൽ കിടത്തി അവൻ അരികിലായി ഇരുന്നു.കുറച്ച് നിമിഷങ്ങൾക്ക് മുൻപ് അരങ്ങേറിയ ആ രംഗങ്ങൾ അവൻ്റെ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല... രക്തത്തിൽ കുളിച്ചു നിൽക്കുന്ന നന്ദിനി...... ഇന്ദ്രായെന്നുള്ള ആ വിളി ...... ഭഗവതിക്കാവിൽ തന്നെ നോക്കി പുഞ്ചിരിച്ച ആ രൂപം ...... ചുവപ്പണിഞ്ഞ തൻ്റെ കയ്യും നന്ദിനിയേയും അവൻ പരസ്പരം നോക്കി
ശിവാ......
ആ വിളിക്കേട്ട് അവൻ നന്ദിനിയിൽ നിന്നും കണ്ണുകളെടുത്തു
ഗംഗമ്മായി......
ശിവ ബഹുമാനത്തോടെ എഴുന്നേറ്റു....
ഗംഗ ഒരു പുഞ്ചിരിയോടെ അവൻ്റെ അരികിലേക്ക് ചെന്നു.....
നന്ദു എപ്പോഴും പറയാറുണ്ട് അവളുടെ ശിവയെ കുറിച്ച്.... അത് എൻ്റെ ലക്ഷ്മിയേട്ടത്തീടെ മകനാണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.....
ഗംഗ വാത്സല്യത്തോടെ അവൻ്റെ മുടിയിൽ തലോടി
അമ്മായി......
എന്താ മോനേ.....
നന്ദിനി...
അവൻ്റെ ശബ്ദമിടറി......
അവൾക്ക് ഒന്നും പറ്റില്ല മോനേ..... ഒന്നല്ലെങ്കിലും മാണിക്യശ്ശേരിയിലെ സന്തതി അല്ലെ.... മോൻ ചെല്ല് നന്ദുൻ്റെ ഡ്രസൊക്കെ മാറ്റട്ടെ
മ്.....
നന്ദിനിയെ ഒന്നു നോക്കിയതിനു ശേഷം അവൻ പുറത്തേക്ക് പോയി. നന്ദിനിയെ എത്ര മാത്രം ശിവ പ്രണയിക്കുന്നുണ്ടെന്ന് ഗംഗയ്ക്ക് അറിയാം പക്ഷെ രണ്ട് കുടുംബങ്ങളും അതിന് തടസ്സമാവുമോയെന്ന് അവൾ ഭയപ്പെട്ടു......
ഇതേ സമയം കൊട്ടാരത്തിൻ്റെ അകത്തേയ്ക്ക് കയറാതെ പുറത്ത് നിൽക്കുകയാണ് മാണിക്യശ്ശേരിക്കാർ
അകത്തേക്ക് കയറു... നിങ്ങൾ തമ്മിലുള്ള തെറ്റ് ധാരണകൾ മാറേണ്ട കാലം ആയി
ഒന്ന് മടിച്ചിട്ടാണെങ്കിലും അവർ കൊട്ടാരത്തിൻ്റെ ഉമ്മറത്തേയ്ക്ക് കയറി
YOU ARE READING
പാരിജാതം 💕 Vhope
Fanfictionമലയാളം ff (completed) ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships