JD_3

28 1 0
                                        

"Hello...."

"ഇവിടെ ആരും ഇല്ലേ...ലിജോ അങ്കിൾ പുതിയ താമസക്കാരൻ വന്നെന്നാലോ പറഞ്ഞേ..."

അച്ചു കോളേജ് വിട്ടു നേരെ അവളുടെ പുതിയ താമസ സ്ഥലത്തേക്ക പൊന്നെ...പക്ഷെ ഇത്ര നേരം വിളിച്ചിട്ടും അകത്തുന്ന് ഒരു അനക്കവും ഇല്ല...

പിന്നെ അവൾ കൈയിലുള്ള സ്പെയർ കീ എടുത്ത് വാതിൽ തുറന്ന് അകത്തു കേറി...

പക്ഷെ അവിടേം ആരും ഇല്ല...

"ഇനി ചെലപ്പോ വീട് ഇഷ്ടാവാതെ പോയി കണോ... എയ്...ഇതുപോലൊരു വീട് ഇഷ്ടാവാതെ ഇരിക്കോ...ഇനി അങ്കിൾ എന്നെ കുറിച്ച് പറഞ്ഞ് പേടിപ്പിച്ചു കാണോ... സംശയമുണ്ട്..."

ഇങ്ങനെ ഓരോന്ന് ആലോചിച്ചു അവളും ചുറ്റും നോക്കി...
അടുക്കളയിലും വർക് ഏരിയയിലും ഒകെ പോയി നോക്കി...

"ഓഓഓ...അപ്പോ ആളു foodie അല്ലാ...സാരില്ല... നമക്ക് മാറ്റിയെടുക്കാം..."

പിന്നെ അവള് സ്റ്റെയ്യർ കേറി ...ഇനീപ്പോ നോക്കാൻ അവിടെ ഉള്ളൂ... താഴത്തെ മുറി ലോക്കാ...

പാട്ടും പാടി ഉത്സാഹിച്ചുകൊണ്ടാ പോക്ക്...

"🎶ചെട്ടിക്കുളങ്ങര ഭരണിനാളിൽ‍
ഉത്സവം കണ്ടുനടക്കുമ്പോൾ
കുപ്പിവള കടയ്‌ക്കുള്ളിൽ ചിപ്പിവളക്കുലയ്‌ക്കിടയിൽ
ഞാൻ കണ്ടൊരു പുഷ്‌പമിഴിയുടെ തേരോട്ടം....തേരോട്ടം...🎶

"ആഹാാ....ഇവിടെ നിൽക്കാർന്നോ..."

അക്കൂവിന്റെ മുറിൽ നിന്ന് അവന് ഇറങ്ങിയിരുന്നില്ല...

എന്തോക്കയോ ആലോചിച്ചു കൊണ്ട് ബാൽക്കണിയിൽ നിൽക്കാണ്...

അവന്റെ കണ്ണുകൾ ഇപ്പോഴും കലങ്ങി കിടന്നിരുന്നു

അച്ചു വന്നതോ....അവനെ വിളിച്ചതോ
ഒന്നും അവൻ കേട്ടില്ല...

ഒരിക്കൽ സ്വന്തമായി ചേർത്തുപിടിച്ച ജീവന്റെ പിടച്ചിൽ ആണ് അവന്റെ കർണ്ണത്തിൽ മുഴങ്ങി കൊണ്ടിരിക്കുന്നത് ഒരു ആർത്തനാദം കണക്കെ...

"ഇതെന്താ...വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തെ...ആഹാ.. അത്രക് ആയോ...കാണിച്ചുതരാ..."

You've reached the end of published parts.

⏰ Last updated: Apr 28, 2023 ⏰

Add this story to your Library to get notified about new parts!

JD_*Evil Brings Peace*Stories to obsess over. Discover now