🍃WOR - AMMA🎭4

379 46 10
                                    

Part : 8

🍁വൃന്ദാവനം🍁

പാറുവിനെ  ഹരിയുടെയും ലച്ചുവിന്റെയും
അടുത്ത് അടക്കം ചെയ്തു....

ആളുകളെല്ലാം പോയി തുടങ്ങി.....

നേരം ഇരുട്ടായിരുന്നു.......

പാറുവിന്റെയും ആദിയുടെയും ഒക്കെ ഫ്രണ്ട്സ് പോയിട്ടില്ലായിരുന്നു.....

മഹിയും കിച്ചുവും റിച്ചും ശിവയും  വീടിന്റെ തേക്ക് ഭാഗത്തായി  പാറുവിന്റേം ലച്ചുവിന്റേം ഹരിയുടേം  അടക്കം ചെയ്ത   തിന് അടുത്ത് നിൽക്കുന്നുണ്ട്.....  അവരു  ഓരോരുത്തരും ഓരോരോ ലോകത്തായിരുന്നു ......  ലച്ചു ഹരി പാറു ഇവർ നാലുപേരും മാത്രമുള്ള അവരുടെ മാത്രമായ ലോകത്ത്.......  കളിചിരികളാൽ നിറഞ്ഞു നിന്ന  അവരുടെ കഴിഞ്ഞു പോയ കാലങ്ങളിൽ💔....

നിക്കി അവരുടെ അടുത്തേക്ക് ചേന്ന്.....  നിങ്ങൾ നാലും ഇവിടെ നിൽക്കാതെ വാ അകത്തേക്ക് പോകാം..... നിക്കി

നീ പൊയ്ക്കോ നിക്കി..... റിച്ചു

നിക്കി അവരെ എല്ലാ ഉള്ളിലേക്കു കൂട്ടികൊണ്ട് പോയി......

സ്ത്രീകളെല്ലാം ഓരോ മൂലകളിൽ സ്ഥാനം പിടിച്ചിരുന്നു..... ഗൗരി  ബെഡിലായി കരഞ്ഞു തളർന്നു കിടക്കുകയാണ്.....
നന്ദു അവളുടെ റൂമിൽ  ആഹ്ണ് ഉറങ്ങുന്ന  മക്കളെ നോക്കി  നിൽക്കുന്നു...... കൂടെ അവരുടെ കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ട്..... സായയും ഗീതുവും സാന്ത്ര യും അവളുടെ ചുറ്റും നിന്ന് സമാധാനിപ്പിക്കുന്നുണ്ട്.....

💔💔💔💔💔💔💔💔💔💔💔💔💔💔

ഇതേസമയം മുകളിൽ തന്റെ റൂമിൽ   ബെഡിലായി കിടന്ന് ഉറങ്ങുന്ന  കുഞ്ഞിയേം  കണ്ണിമാവെട്ടാതെ  നോക്കി നിൽക്കുകയായിരുന്നു ആദി....... അവന്റെ കണ്ണുകൾ ചുവന്നിരുന്നു..... കണ്ണുനീർ വറ്റി കാണണം.... നിർവ്കാര്യമായി ഇരിക്കുകയാണവൻ.....

"മ്മ"...

പെട്ടെന്ന് കുഞ്ഞു  ഉറക്കത്തിൽ "മ്മ" പറഞ്ഞു തേങ്ങി.....  ആദി കുഞ്ഞിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു പതുക്കെ കൊട്ടികൊടുത്തു.....  കൂടെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി......

അവൻ ടേബിളിൽ ഉള്ള പാറുവിന്റെ ഫോട്ടോ എടുത്തു അതിൽ നോക്കി കൊണ്ട് പറഞ്ഞു....

🍃WINGS OF REVENGE🎭(WOR)Where stories live. Discover now