അടുത്ത ദിവസം രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റു.എന്നിട്ട് ആദിയെയും എഴുന്നേൽപ്പിച്ചു.
ആദി......പോവാം.......
ആ അച്ചൂ.......പോവാം.....
അമ്മേ അച്ഛാ ഞങ്ങൾ പോയിട്ട് വരാം.......
ശരി മോനെ.......
അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി... ആദിയെ ഞാൻ ക്ലാസ്സിൽ കൊണ്ട് പോയി ആക്കി.....
ജോ ആദിയെ നോക്കണം നീ എപ്പോഴും അവന്റെ കൂടെ ഉണ്ടാവണം.....
അച്ചൂ നീ പേടിക്കണ്ടാ......ഞാൻ നോക്കിക്കോളാം......
ആദി.....നീ ഒറ്റക്ക് എവിടെയും പോകരുത്.....പിന്നെന്തേലും പ്രശ്നം ഉണ്ടേൽ എന്നെ വിളിക്കണം......
ആ അച്ചൂ....നീ പൊക്കോ......
ഞാൻ കണ്ണന്റെ കൂടെ എന്റെ ക്ലാസ്സിൽ പോയി .... അങ്ങനെ സമയം കടന്നു പോയി.....break time ഇൽ എല്ലാം ഞാൻ ആദിയുടെ കൂടെ പോയി ഇരിക്കും അവനെ ഒരു മിനിറ്റ് പോലും തനിച്ചാക്കിയില്ല......ഞങ്ങളിൽ ആരെങ്കിലും ഒരാളെങ്കിലും അവന്റെ കൂടെ ഉണ്ടാവുമായിരുന്നു.....അവിടെ അവൻ കുറച്ചു കൂടി ഓക്കേ ആയിരുന്നു ചെറുതായൊക്കെ അവൻ ചിരിക്കാൻ തുടങ്ങി.....അവിടെയും അവന് സങ്കടം അവനെ ചിലോർ കളിയാക്കി ചിരിക്കായിരുന്നു......അവന്റെ ശത്രുക്കളായിരുന്നു കുറച്ചു പേർ. ....തെളിച്ചു പറഞ്ഞാൽ എന്നേയും കണ്ണനെയും ഞങ്ങളുടെ കോളേജിലെ ആദ്യ ദിവസം തന്നെ rag ചെയ്തവർ.....അവർ ആദി യെ ഒരു പാട് പറഞ്ഞു ....പക്ഷെ അതെല്ലാം അവൻ കേട്ട് നിന്നു ,ഒരക്ഷരം പോലും മറുത്ത് പറഞ്ഞില്ല.......അങ്ങനെ അന്ന് വൈകുന്നേരം......
ആദി.....എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം?......
കൊള്ളാമായിരുന്നു അച്ചൂ......
അപ്പോഴാണ് ഒരു കുട്ടി വന്ന് എന്നെ പ്രിൻസിപ്പാൽ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത് എന്തോ അത്യാവശ്യം ആണെന്നും ഇപ്പോൾ തന്നെ വരാൻ പറഞ്ഞെന്നും പറഞ്ഞത്.....അപ്പോൾ ഞങ്ങളുടെ അടുത്ത് കണ്ണനോ ജോയോ ഉണ്ടായിരുന്നില്ല....ആദിക്കാണേൽ തലവേദന ഉണ്ടെന്ന് പറഞ്ഞ് അവിടെ ഇരിക്കായിരുന്നു.....
ആദി ഞാൻ എങ്ങനെ പോവും നിന്നെ തനിച്ചാക്കി......
നീ പൊയ്ക്കോ ഞാൻ ഇവിടെ തന്നെ ഇരുന്നോളാം....