മാന്യ സദസ്സിന് വന്ദനം ! നോമം ജീവനോടെ തന്നെയുണ്ട്. ആരും പേടിക്കണ്ട........ തല്ലിക്കൊന്നാലും ചാവാത്ത മുതൽ ആണ് ഞാൻ
അപ്പോൾ ഒട്ടും വൈകാതെ നമുക്ക് അധ്യായത്തിലോട്ട് കടക്കാം.
ഒത്തിരി പേർ പറഞ്ഞത് ദ്യുതിക അപ്ഡേറ്റ് ചെയ്യാൻ ആണ്
---------------------- ----------
ഗോകുലം തറവാട്
അരുൺ കുറയെ നേരം ആയി ദ്യുതിയെ നോക്കി നടക്കുന്നു. ആ വീട്ടിൽ ദ്യുതിയോട് കുറച്ചെങ്കിലും സ്നേഹം ഉള്ളത് അരുണിന് ആണ്.
അവൻ ദ്യുതിയെ തിരക്കി നടക്കുമ്പോൾ ആണ് കിരണിൻ്റെ ഫോൺ കോൾ അവൻ ശ്രദ്ധിക്കുന്നത് എന്തോ കാര്യമായി സംസാരിക്കുകയാണ് അവൻ. ഹിന്ദിയിൽ ആയിരുന്നു സംസാരം.
ഒന്ന് കൂടി കാത് കൂർപ്പിച്ചപ്പോൾ അവൻ പറയുന്നത് എന്താണ് എന്ന് അരുണിന് മനസ്സിലായത് . ആ കാര്യം കേട്ട് അരുണിൻ്റെ കണ്ണ് ഒന്ന് വിടർന്നു. അവൻ്റെ കാതുകളെ അവന് വിശ്വസിക്കാൻ കഴിയുന്നില്ല.
അപ്പോഴാണ് അവൻ്റെ പുറകിൽ ഒരു തട്ട്.
അവൻ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി.
ദ്യുതി ആയിരുന്നു .ദ്യുതി : എന്താ ഇവിടെ നിക്കുന്നെ
അവൾ ഒരു ചിരിയോടെ ചോദിച്ചു.
അരുൺ : ഏയ്യ് ഒന്നുമില്ല ഞാൻ നിന്നെ തിരക്കി ഇറങ്ങിയതാ
ദ്യുതി : ഓ അതെയോ എന്നാൽ വാ
അരുൺ : ആ വാ
അവൻ ഒന്ന് കൂടി കിരണിൻ്റെ റൂമിലേക്ക് നോക്കി ദ്യുതിയുടെ കൂടെ പോയ്.
അവർ തൊട്ട് അടുത്തുള്ള വയലിലേക്ക് പോയി.
അരുൺ : ദ്യുതി
ദ്യുതി അവനെ ഒന്ന് തിരിഞ്ഞ് നോക്കി.
ദ്യുതി : എന്താ അരുണേട്ടാ ?
അവൾ സംശയത്തോടെ ചോദിച്ചു.
അരുൺ : ആത്....
അവൻ പറയാൻ ഒന്ന് മടിച്ചു.
ദ്യുതി : എന്താ ഏട്ടാ എന്താണെങ്കിലും പറഞ്ഞോ.
അരുൺ : നീ ഈ കല്യാണത്തിന് സമ്മതിച്ചോ ? കിരൺ-നെ വിവാഹം കഴിക്കാൻ നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലേ?