പതിവ് പോലെ തന്നെ സൂര്യൻ ഉദിച്ചു...... ഒരുപാട് സന്തോഷത്തിൻ്റെയും പ്രതീക്ഷയുടെയും ഒരു പുതിയ പൊൻ പ്രഭാതം വിടർന്നു......
ലോകം തിരക്ക് പിടിച്ചതായി.... ജോലിക്കാരും വിദ്യാർത്ഥികളും എത്രയും പെട്ടെന്ന് അവരുടെ ലക്ഷ്യ സ്ഥലത്ത് എത്തി ചേരാൻ വേണ്ടി ഉള്ള ഓട്ടത്തിലാണ് ....... തിരക്കേറിയ ജീവിതത്തിൽ ആരെയും ഒന്ന് നോക്കി ചിരിക്കന്നോ സംസാരിക്കാനോ ആർക്കും സമയം ഇല്ല..... എല്ലർവർക്കും തിരക്കല്ലെ........ സത്യത്തിൽ തിരക്ക് മാത്രം ആണോ ?
ഇതേ സമയം ഗോകുലം തറവാട്
നമ്മുടെ കഥ നായിക രാവിലെ തന്നെ കുളി ഒക്കെ കഴിഞ്ഞ് അവളുടെ റൂമിൽ ഇരിക്കുകയാണ്.... കാര്യമായ ആലോചനയിൽ ആണ് കക്ഷി....
അവളുടെ ചിന്തകളെ ഭേദിച്ച് കൊണ്ട് ഒരു ശബ്ദം മുഴങ്ങി
? : ദ്യുതി... എടീ ദ്യുതി.....
അവളുടെ ചെറിയമ്മയുടെ വിളിയാണ്
ദ്യുതി : ദാ വരുന്നു.....
അവള് ഉച്ചത്തിൽ തന്നെ മറുപടി പറഞ്ഞു....
തൻ്റെ കയ്യിൽ ഉള്ള ലെറ്റർ അവിടെ വെച്ച് ഒരു നിരാശ ഭാവത്തിൽ അവള് താഴോട്ട് ചെന്നു.....
ഊട്ടൂ മുറിയിൽ അവളുടെ ഇളയച്ഛൻ ഇരിപ്പുണ്ട്....
അവള് അയാളെ ഒന്ന് നോക്കി ചിരിച്ചു... എന്നാല് മറു വശത്ത് നിന്നും പ്രത്യേകിച്ച് ഒരു ഭവമാറ്റവും കണ്ടില്ല....
അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി
അവിടെ മോഹിനി നിൽപുണ്ടയിരുന്നൂമോഹിനി : എവിടെ ആയിരുന്നു എടീ ഇത്രയും നേരം.... നേരം കുറെ ആയല്ലോ
ദ്യുതി : അത് ഞാൻ കുളിക്കാൻ വേണ്ടി പോയതാ
മോഹിനി : ഓ പിന്നെ അവൾടെ ഒരു കുളി നി മനഃപൂർവം ഇവിടുത്തെ പണിയൊന്നും എടുക്കത്തിരിക്കാൻ വേണ്ടി മുറിയുടെ ഉള്ളിൽ കയറി ഇരുനതല്ലെ
ദ്യുതി : ഞാൻ എപ്പോഴാ ഇവിടുത്തെ പണിയൊന്നും എടുക്കത്തിരുന്നെ പറയുന്നത് എല്ലാം അത് പോലെ അനുസരിചിട്ടല്ലേ ഉള്ളൂ ഞാൻ
മോഹിനി : നി കൂടുതൽ ഒന്നും ഇങ്ങോട്ട് പറയണ്ട... വന്ന് വന്ന് അഹങ്കാരം കൂടി പെണ്ണിന്..... ആരും ഇല്ലത്തവൾ അല്ലേ എന്നു കരുതി വളർത്തി വലുതാക്കിയിട്ട് ഇപ്പൊ ഇങ്ങോട്ട് ചാടി കടിക്കുന്നോ