മാന്യ മഹാജനങ്ങളെ വീണ്ടും ഞാൻ വന്നിരിക്കുന്നു.
എല്ലാരും വോട്ട് ചെയ്യുക അത് പോലെ തന്നെ കമൻറ്റും
---------------------------------
Bangalore
ഉണ്ണി ശേഖറിനെ വിളിക്കാനായി ഫോൾ എടുത്തു
ശേഖർ : ഹലോ ഉണ്ണി. എന്താടാ പതിവില്ലാതെ
ഉണ്ണി : ഹേയ് മിസ്റ്റർ ശേഖർ ജി .... പതിവില്ലാതെയോ . ഞാൻ എന്തുണ്ടെങ്കിലും അവിടെയല്ലേ പറയാറ്.
ശേഖർ : പുത്രൻ എന്നോട് ക്ഷമിച്ചാലും . ഇനി വിളിച്ച കാര്യം പറഞ്ഞാലും.
ഉണ്ണി : അച്ഛാ എനിക്ക് ഒരു സഹായം വേണം.
ശേഖർ : എന്താടാ മോനെ
ഉണ്ണി സംഭവങ്ങൾ ഒക്കെ പറഞ്ഞു.
ഉണ്ണി : അച്ഛൻ എന്താ ഒന്നും മിണ്ടാതെ
ശേഖർ : കിരണിൻ്റെ ആരാ ഈ കുട്ടി എന്നാ പറഞ്ഞേ
ഉണ്ണി : അച്ഛൻൻ്റെ ചേട്ടൻ്റെ മകൾ.
ശേഖർ : മ്മ്... നമ്മടെ തറവാട്ടിൽ വന്ന് സഹായം ചോദിച്ചവരെ ആരെയും വെറും കൈയ്യോടെ പറഞ്ഞയച്ച ചരിത്രം ഇല്ല നമുക്ക്. നീ ആ കുട്ടിയേയും കൂട്ടി ഇങ്ങോട്ട് വാടാ....
ഉണ്ണി : ഓക്കെ ശേഖർ ജി....
ശേഖർ : ആ പിന്നെ . കിരണിൻ്റെ വീട് എവിടെയാന്ന പറഞ്ഞേ ?
ഉണ്ണി : കോഴിക്കോട്.
ശേഖർ : കോഴിക്കോട് എവിടെ ?
ഉണ്ണി ; പാളയത്ത്.
ശേഖർ : എവിടെ
ഉണ്ണി : പാളയത്ത്
അവൻ ഒന്ന് കടുപ്പിച്ച് പറഞ്ഞു.
ശേഖർ : അവിടെയല്ലേ ' താളി മഹാ ശിവ ക്ഷേത്രം '
ഉണ്ണി : മ്മ് ( അവൻ ഒന്ന് അമർത്തി മൂളി )
ശേഖർ : നിനക്ക് കിരണിനോട് ചോദിച്ച് കൂടായിരുന്നോ ആ കുട്ടിയെ അറിയുമോ എന്ന്
ഉണ്ണി : ആൾക്കൂട്ടത്തിൽ മിന്നായം പോലെ എടുത്ത ഒരു ഫോട്ടോ ഉണ്ടായിരുന്നു. ഞാൻ അവനെ കാണിച്ചു. ആ കുട്ടിയെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു.
ശേഖർ : ഈ പ്രാവിശ്യം ആ കുട്ടിയേ കണ്ടെങ്കിൽ നിൻ്റെ ഉള്ളിൽ രണ്ട് വർഷമായി പുകയുന്ന തീക്കനൽ അവളോട് പറയാൻ നോക്ക്. നിന്നെ എനിക്ക് ഇങ്ങനെ ഉപദേശിക്കാനെ പറ്റൂളൂ മോനെ