13

78 10 11
                                    

സമയം കടന്നു പോയി ഇപ്പോഴത്തെയും  ഇസായെ ഉറക്കാൻ കിടത്തിയിട്ട് ആദം കിച്ചണിൽ വന്ന് അവർ കഴിച്ച പാത്രങ്ങൾ കഴുക്കാൻ തുടങ്ങി അപ്പോഴാണ് ആദം ഒരു മൂളിപ്പാട്ട് കേൾക്കുന്നത്


(

ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമായി നല്ല ഫീലാണ് ഒന്ന് കേൾക്കണേ )

ആദം ആ മൂളിപ്പാട്ട് കേൾക്കുന്നയിടത്തേക്ക് നടന്നു അവൻ ചെന്ന് നിന്നത് ആ വീടിന്റെ സ്റ്റോറൂമിന്റെ അടുത്താണ് അവൻ അതിന്റെ ഡോർ open ചെയ്തു അകത്ത് കയറി അപ്പോഴേക്കും ആ മൂളിപ്പാട്ട് നിന്നിരുന്നു. പാട്ട് നിന്നെന്നു അറിഞ്ഞതും ആദം ആ മുറി വിട്ട് പുറത്തിറങ്ങാൻ തുനിഞ്ഞതും ആ പാട്ട് പിന്നെയും കേൾക്കാൻ തുടങ്ങി ആദം തിരിഞ്ഞ് ആ ശബ്‌ദം കേൾക്കുന്നിടത്തേക്ക് നടന്നു. അവിടെ ആ മുറിയുടെ മൂലക്കായി ഒരു വലിയ തുണികൊണ്ട് എന്തൊക്കെയോ മൂടിയിട്ടേക്കുന്നു. അതിൽ നിന്നുമാണ് ആ പാട്ട് കേൾക്കുന്നത് ആദം ആ തുണി വലിച്ചു മാറ്റി അവൻ നോക്കുമ്പോൾ വർഷങ്ങളോളം പഴക്കം ചെന്ന് ഒരു gramaphone പെട്ടി ആ മൂളിപ്പാട്ട് അതിൽ നിന്നുമാണ് കേൾക്കുന്നത് ആദം ഒന്ന് പേടിച്ചാണെങ്കിലും അവൻ അതിന്റെ അടുത്ത് ചെന്ന് ആ പാട്ട് off ആക്കി. അവൻ ശ്വാസം ഒന്ന് എടുത്തു വിട്ടത്തിന് ശേഷം തിരിക്കെ നടക്കാൻ തിരിഞ്ഞപ്പോൾ ആ പാട്ട് പിന്നെയും കേട്ടു. ഉള്ളിൽ ഭയം നിറച്ചുകൊണ്ട് അവൻ അതിലേക്ക് നോക്കി ആgramaphone പെട്ടിയിൽ നിന്നും മൂളിപ്പാട്ട് മാറി പതുക്കെ ഒരു കുഞ്ഞിന്റെ  കരച്ചിൽ കേൾക്കാൻ തുടങ്ങി


കരച്ചിൽ ആ മുറിയിൽ എല്ലായിടത്തും കേൾക്കാൻ തുടങ്ങി. ആദാമിന് അത് കേട്ടുനിൽക്കാൻ കഴിഞ്ഞില്ല അവൻ ആ മുറി വിട്ട് ഇറങ്ങാൻ ശ്രെമിച്ചു പക്ഷെ കതക്ക് തുറക്കാൻ പറ്റുന്നില്ല. കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം കൂടാൻ തുടങ്ങി. ആദം അവന്റെ മുഴുവൻ ശക്തിഉപയോഗിച്ച് ആ വാതിൽ തുറന്ന് അവിടുന്ന് ഓടി അവൻ ഓടുമ്പോൾ അവനെ ആരോ പിന്തുടരുന്നതുപോല്ലേ അവന് തോന്നി കൂട്ടത്തിൽ കുഞ്ഞിന്റെ കരച്ചിലും അതും അവനെ വിടാതെ പിന്തുടർന്നു. അവസാനം അവൻ ഓടി അവരുടെ മുറിയിൽ എത്തി വാതിൽ അടച്ചു കുറ്റിയിട്ടു. അവൻ ആ മുറിയിൽ കയറിയതോടെ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതെ ആയി. അവന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി. ദേഹമെല്ലാം വിയർത്തു ഒലിക്കുന്നുണ്ട്. അവൻ ആ കതകിൽ ചാരി നിന്നു. കുറച്ചു കഴിഞ്ഞ് അവൻ മെല്ലെ കതക്ക് തുറന്നു. കതക് തുറന്നതും കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ തുടങ്ങി അവൻ അതെ സ്പീഡിൽ തന്നെ കതക് അടച്ചു ആ വാതിലിൽ കുത്തിയിരുന്ന് ഓരോന്നും ആലോചിക്കാൻ തുടങ്ങി അവന് മാത്രം എന്താ ഇങ്ങനെ തോന്നുന്നത് എന്ന് അവൻ സ്വായം ചോദിക്കാൻ തുടങ്ങി

Rossy Where stories live. Discover now