"ഹൃദയ താൻ എവിടെ ആണ് ശ്രദ്ധിക്കുന്നത്?
ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാൻ വയ്യെങ്കിൽ ഇപ്പോൾ ഇറങ്ങാം"."സോറി സർ"
"നിങ്ങളെ എല്ലാം പഠിപ്പിച്ചു പാസ് ആക്കണം എന്ന് എനിക്ക് വല്ലാത്ത ആഗ്രഹമുണ്ടയിട്ട് അല്ല കുറച്ചു കഴിവുള്ള കുട്ടികൾ ഇവിടെ വന്ന് പെട്ട് പോയിട്ടുണ്ട് അവർക്ക് വേണ്ടി ആണ്.
ഇപ്പോൾ അവരും മറ്റുള്ളവരുടെ കൂടെ കൂടി ഉഴപ്പാൻ തുടങ്ങിരിക്കുന്നു. നിങ്ങൾക് വേണേൽ പഠിച്ച മതി നിങ്ങളെ പഠിപ്പിച്ചാലും ഇല്ലേലും എല്ലാ മാസവും രണ്ടാം തീയതി എന്റെ അക്കൗണ്ടിൽ ശമ്പളം വരും.
ഹൃദയ ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമിൽ വരണം".സർ വീണ്ടും ക്ലാസ് തുടരുന്നു കുട്ടികൾ എന്നത്തേയും പോലെ ഉറങ്ങാനും ഫോണിൽ തൊണ്ടുന്നതിലും മുഴുകി. എന്നും ഇതാണ് ഇവിടുത്തെ അവസ്ഥ എങ്കിലും സർ എല്ലാരേം വഴക് പറയാർ ഇല്ല.
ടീച്ചർമാർക്ക് പ്രതീക്ഷ ഉള്ള കുട്ടികൾ ആണ് എന്നും സാറിന്റെ ഇരകൾ അല്ലാത്തവരോട് പറഞ്ഞിട്ട് എന്താന്ന് കാര്യം എന്നാണ് അതിനായി കണ്ടുപിടിച്ച മുടന്തൻ ന്യായം.
മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് ഒപ്പം എത്താൻ വേണ്ടി നെട്ടോട്ടം ഓടുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്. മറ്റുള്ളവരുടെ പ്രതീക്ഷകൾ കാത്തു സൂക്ഷിക്കാൻ ഉള്ള പാച്ചിലിന് ഇടയിൽ സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മറന്ന ഒരു കൂട്ടം ജനത.
അതിൽ ഒരാളാവാൻ ഹൃദ്യക്ക് താല്പര്യമില്ല.ഇന്റർവെൽലിനുള്ള ബെൽ അടിച്ചു തന്റെ തീരുമാനം മാറ്റിപ്പിക്കാൻ ആണ് സാർ വിളിപ്പിച്ചത് എന്ന് അവൾക്ക് അറിയാം.
പക്ഷെ ആരൊക്കെ പറഞ്ഞാലും മാറുന്നതല്ല അവൾ എടുത്ത തീരുമാനം.
അവൾ പതിയെ സ്റ്റാഫ് റൂമിലേക്ക് നടന്നു.
സ്റ്റാഫ് റൂമിലെത്തിയ
അവളോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് സാർ പുറത്തേക്ക് പോയി.തിരിച്ചു വന്ന സർന്റെ കയ്യിൽ ഒരു പേപ്പർ ഉണ്ടായിരുന്നു.
ആ പേപ്പർ അവളുടെ മുന്നിലേക്ക് നീക്കി വെച് കൊണ്ട് സാർ പറഞ്ഞു.
"ട്രാൻസ്ഫർ അപ്ലിക്കേഷൻ ആണ്.
തന്റെ റാങ്കിന് എന്തായാലും തിരുവനതപുരം ഗവ കോളേജിൽ കിട്ടും. ഞാൻ വിളിച്ചു അനേഷിച്ചിരുന്നു അവിടെ സീറ്റും ഉണ്ട്. തന്നെ പോലെ ഒരു മികച്ച കുട്ടിയുടെ ഭാവി ഈ കോളേജിൽ ഇട്ട് നശിപ്പിക്കാൻ ഉള്ളത് അല്ല. തനിക്കു ഇവിടെ ഫ്രണ്ട്സ് ഒന്നും ഇല്ലാലോ ഇവിടെ നിൽക്കാൻ തോന്നാൻ മാത്രം.
അത് ഇല്ലാത്തത് തന്നെയാണ് നല്ലത്.
നാളെയാണ് അവസാന തീയതി. താൻ ഇപ്പോൾ തന്നെ ഒപ്പിട് തന്നാൽ ഞാൻ പെട്ടന് അപ്ലൈ ചെയാം."സാർ എനിക്ക് ഇവിടെ തന്നെ പഠിച്ചാൽ മതി
ആ തീരുമാനത്തിൽ നിന്ന് മാറ്റം ഒന്നുമില്ല സാർ"."തനിക്കു തീരുമാനിക്കാം.
തന്റെ ഇഷ്ടം ആണല്ലോ ഇവിടെ പഠിക്കണമെന്നത് ഈ തോന്നിവാസത്തിന്റെ ഇടക്ക് ഇരുന്ന് നാല് വർഷത്തെ കലാലയ ജീവിതം കളയാൻ തീരുമാനം എടുത്തിരിക്കുകയാണല്ലോ പിന്നെ ഞാൻ എന്ത് പറയാൻ ആണ്.
തനിക്കു പോകാം "അവൾ പതിയെ ക്ലാസ്സിലേക് നടന്നു.
ക്ലാസ്സിലെ കുട്ടികളുടെ മുറുമുറുപ്പകളുടെ ഇടയിലൂടെ തന്റെ സീറ്റിൽ എത്തിയ അവൾ പുസ്തകം എടുത്ത് എന്തൊക്കെയോ കുത്തികുറിക്കാൻ തുടങ്ങി."അവൾക്ക് ഇവിടെ വല്ല പ്രേമവും കാണ്ണും അല്ലേൽ അവളുടെ റാങ്കിന് നല്ല കോളേജ് ഇല്ലാഞ്ഞിട്ട് ണോ ഇവിടെ വന്ന് ചേർന്നേക്കുന്നെ".
"എനിക്കും അങ്ങനെയാ തോന്നുന്നേ. സീനിയർ ബാച്ചിൽ ഉള്ള ആരോ ആണ് കക്ഷി".
അത് നിനക്കു എങ്ങനെ അറിയാം?
"ഫൈനൽ ഇയർ ക്ലാസ്സിന്റെ വരാന്തയിലേക്ക് ഇവൾ എപ്പോഴും നോക്കിയിരിക്കുന്നത് ഞാൻ എത്ര വെട്ടം കണ്ടിരിക്കുന്നു "
തന്നെ കുറിച്ചുള്ള പതിഞ്ഞ സ്വരത്തിലുള്ള അപവാദങ്ങൾക്ക് കേട്ടെങ്കിലും മറുപടി കൊടുക്കാതെ അവൾ ബുക്കിൽ എന്തൊക്കെയോ എഴുതി കൊണ്ടിരുന്നു.
ഇവരോട് എല്ലാം പ്രതികരിച്ചാൽ അതിനെ സമയം കാണുകയുള്ളു.
അവർ പറയുന്നത് മൊത്തം കള്ളത്തരം ആണെന്ന് തീർത്ത് പറയാനും അവൾക്ക് ആകില്ല കാരണം അതിൽ എവിടയൊക്കെയോ സത്യമുണ്ട്.
YOU ARE READING
𝐇𝐫𝐢𝐝𝐲𝐚𝐦
Fantasy𝐀 𝐠𝐢𝐫𝐥 𝐭𝐡𝐚𝐭 𝐡𝐢𝐝𝐞𝐬 𝐡𝐞𝐫 𝐩𝐚𝐢𝐧 𝐛𝐲 𝐬𝐢𝐥𝐞𝐧𝐜𝐞 🙂❤️ 𝐓𝐡𝐞 𝐛𝐨𝐲 𝐰𝐡𝐨 𝐫𝐞𝐚𝐥𝐢𝐬𝐞𝐝 𝐡𝐞𝐫 𝐩𝐚𝐬𝐭 𝐚𝐧𝐝 𝐛𝐞𝐜𝐨𝐦𝐞 𝐚 𝐬𝐡𝐨𝐮𝐥𝐝𝐞𝐫 𝐭𝐨 𝐡𝐞𝐫 𝐭𝐨 𝐥𝐞𝐚𝐧 𝐨𝐧 💎💜