ക്ലാസ് കഴിഞ്ഞ് അവൾ വേഗം ഹോസ്റ്റലിലേക്ക് നടന്നു. എന്നും അങ്ങനെ ആണ് മറ്റുള്ള കുട്ടികൾ കൂട്ടുകാരുമായി മിണ്ടിയും പറഞ്ഞും ഹോസ്റ്റൽ കയറാൻ താമസിക്കും.എന്നാൽ ഹൃദയ കോളേജ് വിട്ടാൽ എവിടയും കറങ്ങി നിൽക്കാതെ ഹോസ്റ്റലിൽ കയറും.
അത് കൊണ്ട് തന്നെ ഹോസ്റ്റൽ വാർഡൻ അവളെ വല്യ ഇഷ്ടമാണ്.
ഇത് മറ്റു പെൺകുട്ടികൾക്ക് അത്ര പിടിക്കാറുമില്ല.
അവരുടെ പല കള്ള കളികളും വാർഡൻ കണ്ടുപിടിക്കുന്നത് ഹൃദയയുടെ സഹായത്തോടെ ആണെന്ന് അവർ ഉറച്ച് വിശ്വസിച്ചിരുന്നു.
കോളേജിൽ നിന്ന് ഇത്തിരി ദൂരെയാണ് ഹോസ്റ്റൽ. സ്ഥിരം ഉള്ള കുറുക്കുവഴി കയറി പോകും നേരം പിറകിൽ ഒരു കാലുപെരുമാറ്റം അവൾക്ക് അനുഭവപ്പെട്ടു .
അത് വക വെക്കാതെ അവൾ നടന്നപ്പോൾ ആ കാലുപെരുമാറ്റത്തിന്റെ വേഗത കൂടിയതായി അവൾക് തോന്നി.
അൽപ്പം ഭയം ഉള്ളിൽ ഉണ്ടായി എങ്കിലും എന്തിനെയും നേരിടാൻ ഉള്ള കരുത്ത് അവളുടെ മനസ് ഈ കാലം കൊണ്ട് നേടിയിരുന്നു.
പെട്ടെന്ന് തന്നെ ആ കാലൊച്ച അവളെ മറികടന്ന് മുന്നിൽ എത്തി.
അവൾ അയാളുടെ മുഖത്തേക്ക് നോക്കി.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നല്ല നീളം. വളർന്നുകിടക്കുന്ന മുടികൾ നെറ്റി മൂടി കിടക്കുന്നു.
ആദ്യത്തെ കാഴ്ച്ചയിൽ പ്രശ്നകാരൻ അല്ലെന്ന് തോന്നിപ്പിക്കുന്ന മുഖം.
എല്ലാത്തിലും ഉപരി അവളുടെ കോളേജിന്റെ ഐഡി കാർഡ് അയാളുടെ കഴുത്തിലും ഉണ്ടായിരുന്നു.
അവൾ തന്റെ വളരെ ചെറിയ പരിചയവല്യത്തിൽ ഈ മുഖത്തെ തേടി എങ്കിലും ഉത്തരം ലഭിച്ചില്ല.