𝐂𝐡𝐚𝐩𝐭𝐞𝐫 -𝟒

9 0 0
                                    

അവളുടെ അഭിപ്രായം എല്ലാവരും ഒരുപോലെ അംഗീകരിച്ചു കൊണ്ട് പ്രാക്ടീസ് ആരംഭിച്ചു.

ഇനി കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാം ഞാൻ എന്തായലും ഇല്ല.
എന്ന് പറഞ്ഞ രാഹുൽ ആദ്യമേ ഒഴിഞ്ഞു.

സെക്കന്റ് ഹീറോ ആയി സിദ്ധാർത്ഥിനെ രാഹുൽ സെലക്ട് ആക്കി.
"ഇനി നായകൻ, നായികാ, നായികയുടെ കുറച്ച് തൊഴികൾ ഒഴികെ ബാക്കി എല്ലാ കഥത്രങ്ങളും സെറ്റ് ആയി .
നായകൻ മാധവ് ആകട്ടെ അതാകുമ്പ ആരൊക്കെ കൂവിയാലും ഭൂരിപക്ഷം ഗേൾസിന്റെയും കൂവൽ ലാഭിക്കാം "

"മോനെ രാഹുലെ നീ എന്റെ മാമന്റെ മോൻ ആണ് എന്ന് ഒന്നും ഞാൻ നോക്കൂല്ല ഏൽപ്പിച്ചു രണ്ട് എണ്ണം തരും."
മാധവ് പതിയെ സ്റ്റേജിൽ നിന്ന് എഴുന്നേറ്റ് നിന്നു അപ്പോഴും രണ്ട് കണ്ണുകൾ തന്നെ ശ്രദ്ധിക്കുന്നത് മാധവ് കണ്ടിരുന്നു.

നായകൻ ആയി മാധവ് മതി എന്ന് നിഷ്പക്ഷം എല്ലാവരും അംഗീകരിച്ചു.

"ഒക്കെ നായകൻ ഒക്കെ ആയി ഇനി ഇതിൽ ഒരാൾ നായികാ ബാക്കി ഉള്ളവർ തൊഴികൾ".

"ഞാൻ ആകാം നായികാ."
പറഞ്ഞു ഒരു സീനിയർ പെൺകുട്ടി മുന്നിലേക് വന്നു.
ബാക്കി ഉള്ളവരും വിട്ടു കൊടുത്തില്ല കൂട്ടത്തിൽ ഹൃദയ മാത്രം ഒന്നും മിണ്ടാതെ മാധവിനെ നോക്കി എന്തൊക്കെയോ അലോചിച്ചു കൊണ്ടിരുന്നു.

രാഹുൽ ചെകുത്താന്റേം കടലിന്റേം നടുക്ക് പെട്ട മാതിരി ആയി. ഇനി എന്ത് ചെയ്യും കരുതി നിന്നപ്പോൾ ആണ്
"വേണ്ട ഹൃദയ മതി "എന്ന ഒരു ശബ്ദം കേട്ടതും എല്ലാവരും ഒരുപോലെ പിറകിലേക്ക് നോക്കി അത് മാധവ് ആയിരുന്നു.

ഒരു നിമിഷം കൊണ്ട് ഒരു കൂട്ടം പെൺകുട്ടികളുടെ മുഖം മങ്ങി.

ഹൃദയ പക്ഷെ ഞെട്ടിൽ ആരുന്നു.

"ഇവൾ മതി എന്റെ നായികയായി. അത് ഞാൻ ഇവിടെ വന്നപ്പോഴേ ഉറപ്പിച്ചതാണ്.
ആർക്കേലും എന്തേലും എതിർപ്പ് ഉണ്ടോ എങ്കിൽ നിങ്ങൾക് ഇപ്പൊ പോകാം ഈ നാടകത്തിൽ നിന്ന്."
ലേശം ശബ്ദം കടുപ്പിച് ആണ് മാധവ് ഇത്രയും പറഞ്ഞത് അവൻ ഹൃദയയുടെ അടുത്ത് വന്നു നിന്നു.

"അപ്പ രാഹുലെ നീ ഏഴുത് നായകൻ മാധവ് മേനോൻ നായികാ ഹൃദയ ".

ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി.

𝐇𝐫𝐢𝐝𝐲𝐚𝐦 Where stories live. Discover now