𝐂𝐡𝐚𝐩𝐭𝐞𝐫 𝟖

2 0 0
                                    

കൂട്ടുകാരി പോയ വഴിയേ സിദ്ഥാർഥ് നടന്നു.

അവൾ ബസ് സ്റ്റോപ്പിലേക്കാണ് പോകുന്നത്. അവളുടെ ബസ് വരുന്നതിന് മുൻപായി അവളോട് ഇത് പറഞ്ഞേ മതി ആകു
എങ്ങനെ അവളോട് ഇത് പറയുമെന്ന് അവന് അറിയില്ല. പക്ഷെ അവൾക്ക് തന്നെ സഹായിക്കാൻ ആകുമെന്ന് അവന് വിശ്വസിച്ചിരുന്നു.

അവൾ റോഡ് ക്രോസ്സ് ചെയ്യാൻ ഒരുങ്ങി അവളുടെ പിറകിൽ തന്നെ അവനും പക്ഷെ പെട്ടെന്നായിരുന്നു
അതി വേഗത്തിൽ വന്ന ഒരു കാർ അവളെ ഇടിച്ചത്. ഇടിച്ച അതെ വേഗത്തിൽ ആ കാർ മറഞ്ഞു.

അവൻ വേഗം അവളുടെ അടുത്തേക്ക് ഓടി.
അവളുടെ ശരീരത്തിൽ ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു അത് അവന് ആശ്വാസം  നൽകി.

ചോരയിൽ കുളിച്ച അവൾക്ക് ചുറ്റും ആളുകൾ കൂടി.
എല്ലാവരും ചേർന്ന് ഒരു കാറിൽ അവളെ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി കൂടെ അവനും.

അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടി ചീറി പാഞ്ഞു അവന്റെ മടിയിൽ ആയ ബോധരഹിതയായി അവൾ.
ഹൃദയ വിളിച്ചു പറഞ്ഞാലോ എന്ന് സിദ്ധു പല വെട്ടം ആലോചിച്ചു എങ്കിലും അവളെ കൂടെ പേടിപ്പിക്കണ്ട എന്ന് ചിന്തയിൽ അവന് ആ ചിന്തയിൽ നിന്ന് പിൻവാങ്ങി.

വണ്ടി ഹോസ്പിറ്റലിലേക്ക് കയറി.
സ്‌ട്രെച്ചെറുമായി വന്ന അറ്റെൻഡേഴ്സിന്റെ സഹാത്തോടെ അവന് അവളെ എടുത്ത് സ്‌ട്രെചെറിൽ കിടത്തി.
അവർ അവളെ അത്യാസന വിഭാഗത്തിലേക്ക് കൊണ്ട് പോയി.
അവരുടെ പിറകിൽ ആയി അവനും.


അവന്റെ കൂടെ വന്നവർ ഓരോന്നായി യാത്ര പറഞ്ഞുപോയി. അവൾക്ക് ഏതെങ്കിലും പറ്റിയാൽ  പിന്നെ കോടതി കയറി നടക്കേണ്ടി വരും അത് കൊണ്ട് വേഗം സ്ഥലം വിട്ട് കൊള്ളാൻ അവനോടും അവർ പറഞ്ഞു എങ്കിലും അവളെ അവിടെ വിട്ട് വരാൻ അവന് തോന്നിയില്ല

Icu വിന് മുന്നിലുള്ള ഇരുമ്പ് കസേരകളിൽ ഒന്നിൽ അവന് ഇരുന്നു.

ക്ലോക്കിലെ സൂചികൾ മത്സരിച്ചു കറങ്ങി കൊണ്ടിരുന്നു.
നഴ്സുമാർ അങ്ങോട്ടുക ഇങ്ങോട്ടും ഓടുന്നുണ്ട്.

പക്ഷെ ആരും ഒന്നും പറയുന്നില്ല അവന് ഈ ഇരിപ്പ് ഇരിക്കാൻ തുടങ്ങിയിട്ട്  ഇതാണ്ട് രണ്ട് മണിക്കൂറോളമായി.
അപ്പോഴും അവൾക്ക് ഒന്നും സംഭവിക്കില്ല എന്ന് ഒരു ശക്തി  അവനോട് പറഞ്ഞ് കൊണ്ടേ ഇരുന്നു.

പെട്ടെന്നു ആണ് ഒരു നേഴ്സ് അവന്റെ അടുത്തേക്ക് വന്നത്.

നിങ്ങൾ ആക്സിഡന്റ് ആയ പെൺകുട്ടിയുടെ ആരാണ്?

അവന്റെ ചോദ്യങ്ങൾക്ക് അവസരം  കൊടുക്കാതെ അവർ ചോദിച്ചു

ഫ്രണ്ട് ആണ്

ഒക്കെ പെൺകുട്ടിയുടെ പേര് എന്താണ്?

പെട്ടെന്നു ആണ് അവളുടെ പേര് എന്ത് എന്ന് പോലും തനിക്കു അറിയില്ലല്ലോ എന്ന് അവന് ഓർത്തത്.

അവന് എന്തോ ആലോചിച്ചു നിൽക്കുന്ന കണ്ട് നേഴ്സ് വീണ്ടും ചോദ്യത്തെ അവർത്തിച്ചു.

എന്തെ ഫ്രണ്ടിന്റെ പേര് അറിയില്ലേ

പ്രിയ
പെട്ടെന്നു വായയിൽ വന്ന പേര് അവന് പറഞ്ഞ് കൊടുത്തു.

സിസ്റ്റർ അവൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്

പറയാൻ ഒള്ള സിറ്റുവേഷൻ ആയിട്ട് ഇല്ല.  അൽപ്പം കഴിഞ്ഞ് dr വരും അപ്പോൾ ചോദിച്ച നോക്കു.
ഇത്രയും പറഞ്ഞ അവർ വീണ്ടും icu വിലേക്ക് പോയി.









You've reached the end of published parts.

⏰ Last updated: Jan 05 ⏰

Add this story to your Library to get notified about new parts!

𝐇𝐫𝐢𝐝𝐲𝐚𝐦 Where stories live. Discover now