𝐂𝐡𝐚𝐩𝐭𝐞𝐫-𝟔

6 0 0
                                    

രാഹുലിനെ ചുറ്റും നോക്കിട്ടും കണ്ടില്ല

പക്ഷെ നാടകത്തിൽ ഇല്ലാത്ത പല സീനിയർസും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
മാധവ് എന്തൊക്കെയോ പുലമ്പി കൊണ്ട് ഹൃദയുടെ അടുത്തേക്ക് നടന്നു വന്നു.

അവൾ വേഗം പിറകിലേക്ക് മാറി

പക്ഷെ മാധവ് വീണ്ടും മുന്നോട്ട് നടന്നു വന്നു

ജ്യൂസ് എല്ലാര്ക്കും കൊടുക്കാൻ രാഹുൽ ഏട്ടൻ എന്നോട് പറഞ്ഞായിരുന്നു.
ഞാൻ അത് എടുത്തോണ്ട് വരാം പറഞ്ഞ പെട്ടന് തന്നെ അവൾ ജ്യൂസ് ഇരിക്കുന്ന മുറിയിലേക്ക് നടന്നു.

എങ്കിൽ എനിക്ക് ഒരു ഗ്ലാസ് പേപ്പസിയും കൂടെ എന്ന് പറഞ്ഞ് അവൾ പോയ വഴിയേ പോകാൻ തുടങ്ങിയ മാധവിനെ സിദ്ധു പിടിച്ചു കൊണ്ട് വന്ന് ബാക്കി സീനിയർസിന്റെ ഒപ്പം ഇരുത്തി

ഇനി അവളെ കൊണ്ട് ഇവിടെ നിൽക്കുന്നത് ശേരി ആവില്ല.
രാവിലെ രാഹുൽ ഏട്ടൻ പറഞ്ഞ വാക്കുകൾ സിദ്ധുവിന്റെ മനസിലേക്ക് വന്നു.

അല്ല എന്റെ പേപ്പസി

അതൊക്കെ വരും മാധവ് അവിടെ ഇരി

എന്താ ഇവിടെ ഒരു ബഹളം
പറഞ്ഞ രാഹുൽ അവിടേക്ക് കടന്നു വന്നത്

അപ്പോഴാണ് നാടകത്തിൽ ഇല്ലാത്ത പലരെയും അവൻ ശ്രദ്ധിച്ചത്

നീ ഒക്കെ എന്താ ഇവിടെ?

ഞാനാ.. അവരെ വിളിച്ചേ

വ്യക്തമല്ലാത്ത രീതിയിൽ ഒള്ള മാധവിന്റെ ശബ്ദം കേട്ട് രാഹുൽ അവന്റെ അടുത്തേക്ക് നടന്നു ചെന്ന്

ആരാ ഇവൻ മദ്യം കൊടുത്തേ

ആരും മിണ്ടി ഇല്ല

ആരാ എന്ന ഞാൻ ചോദിച്ചത് മേശയിൽ വലിച്ചു അടിച്ചു കൊണ്ട് രാഹുൽ വീണ്ടും ചോദിച്ചു.
അവൻ എല്ലാവരുടെയും മുഖത്തു മാറി മാറി നോക്കി

ഹൃദയ എവിടെ

അവൾ ജ്യൂസ് എടുക്കാൻ പോയി

രാഹുലിന്റെ ചോദ്യത്തിൽ ഒരു വേവലാതി കലർന്ന ഇരിക്കുന്നത് സിദ്ധു ശ്രദ്ധിച്ചിരുന്നു.

നീ അവളെ പോയി വിളച്ചോണ്ട് വാ

അവൾ ചിലപ്പോൾ ഈ പ്രശ്‌നം എല്ലാം കണ്ട് പേടിച്ചു നിന്നതാവും എന്ന് കരുതി സിദ്ധു പതിയെ ആ  പഴയ സ്റ്റോർ റൂമിലേക്ക് നടന്നു.

അവൻ പോയെന്ന് ഉറപ്പാക്കിയ ശേഷം രാഹുൽ പറഞ്ഞു.

ആരാണ് ഇപ്പോൾ ഇവൻ മദ്യം വാങ്ങി കൊടുത്തേ

ജോ

മാധവ് ഉറക്കെ വിളിച്ച പറഞ്ഞു

രാഹുൽ ജോയുടെ നേരെ തിരിഞ്ഞു.
ജോയുടെ കരണം നോക്കി രണ്ട് പൊട്ടിച്ചിട്ട് രാഹുൽ പറഞ്ഞു

നീ ഒക്കെ എന്ത് ഉദ്ദേശിച്ചിട്ട?ഇവനെ എങ്ങനെ എങ്കിലും നന്നാക്കി കൊണ്ട് വരുമ്പോൾ നീ ഒന്നും അതിന് സമ്മതിക്കൂല അല്ലെ.

അടിച്ചിട്ടും അവന്റെ ദേഷ്യം ഒട്ടും കുറഞ്ഞിട്ട് ഉണ്ടായിരുന്നില്ല

ഇപ്പോൾ ഇറങ്ങി പോയ്കൊള്ളേണം എല്ലാ എണ്ണവും.

അപ്പോഴാണ് ഗ്ലാസുകളിൽ ജ്യൂസ്മായി ഹൃദയ നടന്നു വരുന്നത് മാധവ് കാണുന്നത് അവൻ വേഗം അവളുടെ അടുത്തേക്ക് നീങ്ങി പേപ്പസി എടുക്കാൻ ആയി ഒരുങ്ങി. ബാക്കി എല്ലാം ഓറഞ്ച് ജ്യൂസ് ആയിരുന്നു.
മാധവ് ആ പേപ്പസി എടുത്ത് വായിലേക്ക് അടുപ്പിച്ച കൊണ്ട് ഹൃദയുടെ അടുത്തേക്ക് നീങ്ങി.
അത് കണ്ട അവളുടെ കയ്യിൽ ഇരുന്ന  ഗ്ലാസുകൾ വിറച്ചു പിന്നീല്ക്ക് നീങ്ങാൻ മാത്രം സ്ഥലം അവിടെ ഉണ്ടായിരുന്നില്ല.

പെട്ടെന്നു തന്നെ സിദ്ധു വന്ന് മാധവിനെ തള്ളി മാറ്റി.  ആ തള്ളലിൽ മാധവിന്റെ കയ്യിൽ ഇരുന്ന ഗ്ലാസ് താഴെ വീണു.

പേപ്പസി പോയ ദേഷ്യത്തിൽ മാധവ് സിദ്ധുവിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു.

പെട്ടെന്നു തന്നെ രാഹുൽ വന്ന് അവനെ പിടിച്ചു മാറ്റി.

സിദ്ദുവിനെയും ഹൃദ്യയേയും അവിടെ നിന്ന് രാഹുൽ പറഞ്ഞ വിട്ടു.

അവർ വേഗം കോളേജ് ഗേറ്റ് കടന്നു.
കോളേജിൽ നിന്ന് അൽപ്പം അകലെ ആണ് ഗേൾസ് ഹോസ്റ്റൽ.
പലപ്പോഴും പ്രാക്ടീസ് കഴിഞ്ഞ് ഹൃദയോട് ഒപ്പം സിദ്ദുവും ഹോസ്റ്റൽ വാതിൽക്കൽ വരെ വരുമായിരുന്നു

അവൾ എന്നും നടക്കുന്നതിനേക്കാളും വേഗത്തിൽ ആണ് നടക്കുന്നത്

അവളുടെ മുഖത്തു വിഷമംന്നോ ദേഷ്യം ആണ്ണോ എന്ന് തീർച്ച അറിയാത്ത വിധത്തിൽ ഒള്ള ഒരു ഭാവം ആയിരുന്നു

നിനക്ക് എന്താ ഒരു വിഷമം
സിദ്ധു അവളോട് ഒപ്പം നടന്ന എത്തി ചോദിച്ചു

അവൾ ഒന്നും മിണ്ടിയില്ല

നീ എന്തുവാ ആ പേപ്പസിയിൽ കൽക്കിയത്

അവൾ  ഞെട്ടല്ലോടെ അവനെ നോക്കി






























𝐇𝐫𝐢𝐝𝐲𝐚𝐦 Where stories live. Discover now